തിരുവനന്തപുരം:
''വിയർപ്പ് തുന്നിയിട്ട കുപ്പായം
അതിൻ നിറങ്ങൾ മങ്ങുകില്ല കട്ടായം
കിനാവ് കൊണ്ടുകെട്ടും കൊട്ടാരം
അതിൽ മന്ത്രി നമ്മൾ തന്നെ രാജാവും''
വേടൻ എന്ന ഹിരൺദാസ് മുരളിയുടെ ഈ വരികളിൽ ഒരു രാഷ്ട്രീയമുണ്ട്. അദ്ധ്വനിക്കുന്നവന്റെ കരളുറപ്പുണ്ട്. ചലച്ചിത്ര അവാർഡുകൾ നേടിയ ഗാനങ്ങളുടെ പട്ടിക പരിശോധിച്ചു നോക്കിയാൽ ഇതുപോലൊരു ഗാനം കാണില്ല. മാറുന്ന കാലത്തിന്റെ മാറ്ററിഞ്ഞാണ് വേടന്റെ ഗാനത്തിന് പുരസ്കാരം നൽകിയതെന്ന് വ്യക്തം.
സാധാരണക്കാരുടെ പ്രതിനിധിയായാണ് റാപ്പർ വേടൻ രംഗത്തെത്തുന്നത്. 'മഞ്ഞുമ്മൽ ബോയ്സ്' എന്ന ചിത്രത്തിലെ വരികളിൽ പ്രണയം, വിരഹം ഒന്നും കാണാനാകില്ല. യുവത്വത്തിന്റെ വ്യാകുലതകൾ, പ്രതീക്ഷ, നിരാശ ഇതെക്കെയുണ്ട് താനും.
2020ൽ 'വോയ്സ് ഒഫ് ദ വോയ്സ്‌ലെസ്' എന്ന തന്റെ ആദ്യ സംഗീത വീഡിയോ പുറത്തിറങ്ങിയതോടെയാണ് വേടന്റെ കരിയറിന് തുടക്കം. ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം, പാർശ്വവത്കണം, സാമൂഹിക അനീതി എന്നിവയെ അഭിസംബോധന ചെയ്ത ഗാനമായിരുന്നു ഇത്. യൂട്യൂബിൽ പുറത്തിറങ്ങിയ വീഡിയോ, ആ ഗാനം സ്പർശിച്ച രാഷ്ട്രീയ പ്രമേയങ്ങളുടെ പേരിൽ ശ്രദ്ധ നേടി 1.8 കോടിയിലധികം വ്യൂസ് സ്വന്തമാക്കി. 2021ൽ, 'നായാട്ട്' എന്ന മലയാള ചിത്രത്തിലെ 'നരബലി' എന്ന ട്രാക്കിലൂടെയാണ് വേടൻ ചലച്ചിത്ര സംഗീത മേഖലയിൽ അരങ്ങേറ്റം കുറിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |