
സമൂഹ മന:സാക്ഷിയെ ഞെട്ടിക്കുകയും ട്രെയിൻ സുരക്ഷയിൽ അതീവ ആശങ്കയുയർത്തുകയും ചെയ്ത സംഭവമാണ് സൗമ്യ വധം. ഷൊർണൂരിനും വള്ളത്തോൾ നഗറിനും ഇടയിൽ 2011 ഫെബ്രുവരി ഒന്നിനാണ് സൗമ്യ ആക്രമണത്തിനിരയായത്. എറണാകുളം- ഷൊർണൂർ പാസഞ്ചർ ട്രെയിനിൽ സൗമ്യയെ കൊടുംക്രിമിനലായ ഗോവിന്ദച്ചാമി ആക്രമിക്കുകയും തള്ളിയിടുകയുമായിരുന്നു. ചികിത്സയിരിക്കെ ഫെബ്രുവരി ആറിനായിരുന്നു മരണം. ഗോവിന്ദച്ചാമിയെ ഹൈക്കോടതി വധശിക്ഷയ്ക്ക് വിധിച്ചു. പിന്നീട് സുപ്രീംകോടതി അത് മരണം വരെ ജീവപര്യന്തമാക്കി. ഒരു കൈയില്ലാത്ത ഇയാൾ അടുത്തിടെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടിയിരുന്നു. ഇപ്പോൾ വിയ്യൂരിലെ അതീവസുരക്ഷാ ജയിലിലാണ്.
 ടി.ടി.ഇയെ തള്ളിയിട്ട് കൊന്നു
എറണാകുളം- പാട്‌ന ട്രെയിനിൽ നിന്ന് ടി.ടി.ഇയെ തള്ളിയിട്ട് കൊന്നത് 2024 ഏപ്രിൽ രണ്ടിന്. തൃശൂർ അത്താണിയിൽ വച്ചായിരുന്നു സംഭവം. എറണാംകുളം സൗത്ത് സ്റ്റേഷനിലെ ടി.ടി.ഇ കെ.വിനോദാണ് മരിച്ചത്. പ്രതി ഒഡിഷ സ്വദേശിയെ അറസ്റ്റ് ചെയ്തിരുന്നു. ടിക്കറ്റ് ചോദിച്ചതുമായ തർക്കമായിരുന്നു കാരണം.
 സ്ത്രീകൾക്ക് രക്ഷയില്ല: സൗമ്യയുടെ അമ്മ
വർക്കലയിൽ ട്രെയിനിൽ യുവതി നേരിട്ട അതിക്രമം സൗമ്യ നേരിട്ടതു പോലെയുള്ള ക്രൂര കൃത്യമെന്ന് ഗോവിന്ദച്ചാമി കൊലപ്പെടുത്തിയ സൗമ്യയുടെ അമ്മ സുമതി. സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഇപ്പോഴും ട്രെയിനിൽ സുരക്ഷയില്ലെന്നും അവർ പറഞ്ഞു. ട്രെയിനിലെ ലേഡീസ് കംപാർട്ട്മെന്റിലും ജനറൽ കംപാർട്ട്മെന്റിലും സുരക്ഷയില്ല. സൗമ്യ കൊല്ലപ്പെട്ടപ്പോൾ കുറച്ച് ദിവസത്തേക്ക് പ്രഹസനമെന്ന രീതിയിൽ കംപാർട്ടുമെന്റുകളിൽ പരിശോധനകൾ നടന്നു. സൗമ്യയ്ക്ക് സംഭവിച്ചത് വേറെ ആർക്കും സംഭവിക്കരുത്. ആരും ട്രെയിനുകളിൽ സുരക്ഷ ഒരുക്കുന്നില്ല. ഇനിയെങ്കിലും അധികാരികൾ ഉണർന്ന് പ്രവർത്തിക്കണം.
'' യാത്രക്കാരുടെ സുരക്ഷയ്ക്കായി എല്ലാ ട്രെയിനുകളിലും വന്ദേഭാരതിലുള്ള പോലെ ഓട്ടോമാറ്റിക് വാതിലുകൾ ഏർപ്പെടുത്തണം
-പി.കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി,
തൃശൂർ റെയിൽവേ പാസഞ്ചേഴ്‌സ് അസോ.
| 
                   
                    അപ്ഡേറ്റായിരിക്കാം ദിവസവും
                     
                ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ  |