SignIn
Kerala Kaumudi Online
Thursday, 06 November 2025 9.36 PM IST

അകന്നുനിന്നവർ അടുക്കുമ്പോൾ സൂക്ഷിക്കുക; സ്ത്രീകള്‍ കാരണം ദുഃഖത്തിനിടയാകും

Increase Font Size Decrease Font Size Print Page
man

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2025 നവംബര്‍ 6 - തുലാം 20 വ്യാഴാഴ്ച. (പുലർന്ന ശേഷം 6 മണി 33 മിനിറ്റ് 34 സെക്കന്റ് വരെ ഭരണി നക്ഷത്രം ശേഷം കാർത്തിക നക്ഷത്രം)

അശ്വതി: ജോലിസ്ഥലത്തെ സാഹചര്യങ്ങൾ പ്രതികൂലമായിരിക്കും. സ്വത്ത് സംബന്ധമായ വിഷയങ്ങൾ ശ്രദ്ധാപൂർവം കൈകാര്യം ചെയ്യണം. അനാവശ്യമായി പണം ചെലവാകും, ശത്രുവര്‍ദ്ധന, ധനനഷ്ടം, താഴ്ത്തപ്പടല്‍ എന്നിവ അനുഭവം.

ഭരണി: പതിവായ വഴക്കുകൾ വീട്ടിലെ സമാധാനം ഇല്ലാതാക്കും. മുതിർന്ന ആളുകളോട് മാന്യമായും ക്ഷമയോടും കൂടെ പെരുമാറാൻ ശ്രദ്ധിക്കുക. ധനചെലവ്, ദൂരയാത്രാക്ലേശം, ഉന്നതരില്‍ നിന്നും വിഷമകരമായ പ്രവര്‍ത്തികള്‍.

കാര്‍ത്തിക: മേലുദ്യോഗസ്ഥരുമായി നല്ല ബന്ധം സ്ഥാപിക്കുന്നത് ഗുണം ചെയ്യും. ആത്മീയ കാര്യങ്ങളിൽ താല്പര്യം വർദ്ധിക്കും. എല്ലാവരും അനുകൂലമായ രീതിയില്‍ പെരുമാറും, വിദ്യാപരമായ മുന്നേറ്റം.

രോഹിണി: വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങളെ ധൈര്യപൂർവം നേരിടും. ജോലിസ്ഥലത്ത് മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ സാധിക്കും. പുതിയ അവസരങ്ങള്‍, ബിസിനസില്‍ നേട്ടം, പ്രശസ്ഥിയും വിജയവും.

മകയിരം: സാമ്പത്തിക നേട്ടം കൈവരിക്കാൻ സഹായിക്കുന്ന നിരവധി അവസരങ്ങൾ തുറന്നുകിട്ടും. വ്യവഹാരവിജയം, ദേവാലയ ദര്‍ശനം, അംഗീകാരം, യാത്രാഗുണം. ബിസിനസിൽ ലാഭസാദ്ധ്യത കാണുന്നു.

തിരുവാതിര: നിക്ഷേപങ്ങൾ നടത്തുന്നതിനും പുതിയ സംരംഭം തുടങ്ങുന്നതിനും അനുകൂലമായ സമയമാണ്. തൊഴില്‍ മേഖലയില്‍ നിന്ന് നേട്ടം, ദാമ്പത്യ സുഖം, ഗൃഹത്തിന് മോടി പിടിപ്പിക്കും.

പുണര്‍തം: ഭാഗ്യം അനുകൂലം ആയിരിക്കും. പ്രണയ ജീവിതത്തിൽ സന്തോഷകരമായ നിമിഷങ്ങൾ ഉണ്ടാകും. ഉദ്യോഗത്തില്‍ നേട്ടങ്ങള്‍, വിദ്യാവിജയം, ആഗ്രഹങ്ങള്‍ സഫലമാകും, ബുദ്ധിപരമായി കാര്യങ്ങള്‍ നീക്കും.

പൂയം: അനാവശ്യമായ യാത്രയില്‍ ചെലവ് വർദ്ധിക്കും. ആരോഗ്യം മോശമാകാനിടയുള്ളതിനാൽ സൂക്ഷിക്കുക, ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന സംഗതികള്‍ സംജാതമാകും, സ്ത്രീകള്‍ കാരണം അസ്വസ്ഥത.

ആയില്യം: കുടുംബ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. അപ്രതീക്ഷിതമായി പണം ചെലവാകും. ജീവിതപങ്കാളി വഴി സുഖവും സമാധാനവും, യാത്രാഗുണം.

മകം: ബിസിനസിൽ സ്വാധീനമുള്ള ആളുകളുമായി ബന്ധം സ്ഥാപിക്കാൻ കഴിയും. പ്രിയപ്പെട്ടവരുമായി യാത്ര പോകാനിടയുണ്ട്. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. പ്രണയ സാഫല്ല്യം, ധനപരമായി ഉയര്‍ച്ച, വിദ്യ വിജയം, ധനനേട്ടം.

പൂരം: സമൂഹത്തിൽ പ്രശസ്തി വർദ്ധിക്കും. ദമ്പതികൾക്ക് മികച്ച ദിവസമാണ്. പ്രണയബന്ധം മനോഹരമായി അനുഭവപ്പെടും. ബന്ധുഗുണം, പുതിയ സുഹൃത്തുക്കളെ ലഭിക്കും, സാമ്പത്തിക പ്രയാസങ്ങള്‍ക്ക് കുറവ് വരും.

ഉത്രം: മാതാവിന്റെ ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. തൊഴിൽ രംഗവും വീടും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തണം. അന്യരോട് കയര്‍ക്കും, ധനനഷ്ടം. കുടുംബ കലഹം. പ്രവര്‍ത്തി നേട്ടത്തിന് കഠിന പരിശ്രമം വേണ്ടിവരും.

അത്തം: വർദ്ധിച്ചുവരുന്ന ചെലവുകൾ നിയന്ത്രണത്തിൽ ആക്കേണ്ടതുണ്ട്. പരുഷമായി സംസംസാരിക്കുന്നത് ഒഴിവാക്കുക. സ്ഥലം മാറിപോകേണ്ടി വരും, ജോലി നഷ്ടം, യാത്രയില്‍ ധന നഷ്ടം, വ്യവഹാരങ്ങളില്‍ പരാജയ ഭീതി.

ചിത്തിര: അധിക ചെലവുകൾക്ക് സാദ്ധ്യതയുണ്ട്. അപരിചിതമായ ഫോൺ കോളുകൾ ജാഗ്രതയോടെ നേരിടണം. അംഗീകാരം കൈവിട്ട് പോയ അവസ്ഥ വരും, നിയമപരമായി ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാം.

ചോതി: എതിരാളികളുടെ നീക്കങ്ങളെ കരുതിയിരിക്കേണ്ടതുണ്ട്. ചിലവുകൾ വർദ്ധിച്ചേക്കാം. ആരെയും വിശ്വാസപൂര്‍വ്വം ഒന്നും ഏല്പ്പിക്കരുത്, അന്യദേശ വാസം, ബന്ധുക്കളില്‍ നിന്നുമുള്ള എതിര്‍പ്പുകള്‍.

വിശാഖം: പ്രണയിക്കുന്നവർക്ക് അനുകൂലമായ ദിവസമല്ല. മാനസിക സമ്മർദ്ദം കുറയ്ക്കാൻ മെഡിറ്റേഷൻ പോലുള്ള കാര്യങ്ങൾ ചെയ്യാവുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ രൂക്ഷമാകും, രോഗാവസ്ഥ, തെറ്റിദ്ധാരണകള്‍ എന്നിവ വന്നു ഭവിക്കും.

അനിഴം: സംസാരത്തിലൂടെ ആളുകളെ എളുപ്പത്തിൽ സ്വാധീനിക്കാനുള്ള കഴിവ് ഉണ്ടാകും. തൊഴിൽ അന്വേഷിക്കുന്നവർ നിരാശരാകാതെ ശ്രമം തുടരുക. സുഖാനുഭവങ്ങള്‍, ശത്രുജയം, പ്രണയ കാര്യങ്ങളില്‍ സന്തോഷം, കര്‍മ്മരംഗം ഉഷാറാകും.

കേട്ട: പൊതുപ്രവർത്തകർക്ക് പ്രത്യേക നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. സംരംഭകർക്ക് ഗുണകരമായ ദിവസമാണ്. ശമ്പള വര്‍ദ്ധനവിന് യോഗം, അകന്നു നിന്നവര്‍ അനുകൂലികളാകും.

മൂലം: തൊഴിൽ മേഖലയിൽ സഹപ്രവർത്തകരുടെ പിന്തുണയാൽ മികച്ച നേട്ടങ്ങൾ കൈവരിക്കുന്നതാണ്. മത്സരങ്ങൾക്കും പരീക്ഷകൾക്കും തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് അനുകൂലമായ ദിവസമാണ്. കീര്‍ത്തി, പദവി എന്നിവ ലഭിക്കും, ജീവിതത്തില്‍ പുരോഗതി.

പൂരാടം: ഭാഗ്യം പിന്തുണയ്ക്കുന്ന ദിവസമായിരിക്കും. കുടുംബത്തോടൊപ്പം സന്തോഷകരമായി സമയം ചെലവിടും. ദാമ്പത്യ ജീവിതം മികച്ചതായി മുമ്പോട്ട് പോകും. സുഖസൗകര്യങ്ങള്‍, പുതിയ സംരഭങ്ങള്‍, ആരോഗ്യപരമായി നല്ലസമയം.

ഉത്രാടം: സന്താനത്തിന്റെ വിവാഹത്തിനുള്ള തടസങ്ങൾ നീങ്ങുകയോ വിവാഹം ഉറപ്പിക്കാനോ സാദ്ധ്യതയുണ്ട്. ഭര്‍തൃ സ്നേഹം നിറഞ്ഞ രീതിയിലുള്ള സംസാരവും പ്രവര്‍ത്തികളും ഉണ്ടാകും, മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കും, സന്തോഷം നിറഞ്ഞ സമയം.

തിരുവോണം: എല്ലാവരോടും സൗമ്യമായി സംസാരിക്കാൻ ശ്രദ്ധിക്കുക. ​ഉയർച്ച താഴ്ചകൾ ഒരുപോലെ നേരിടേണ്ടി വരുന്ന ദിവസമായിരിക്കും ഇന്ന്. വിശേഷമായ ആഹാരം ലഭിക്കും.

അവിട്ടം: ബന്ധങ്ങളിൽ പിരിമുറുക്കം വർദ്ധിപ്പിക്കുന്ന തരത്തിലുള്ള പ്രശ്നങ്ങളെ നേരിടേണ്ടതായി വരും. വിവാഹ ജീവിതത്തില്‍ കല്ലുകടി, മോശമായ ദിവസം, യാത്ര, മുതലായവ മാറ്റി വയ്ക്കുക.

ചതയം: ഇന്ന് ചെലവുകൾ വർദ്ധിക്കാനിടയുണ്ട്. യാത്രാവേളയിൽ ജാഗ്രത കൈവിടരുത്. ബന്ധുക്കളില്‍ നിന്നും വിഷമകരമായ അനുഭവങ്ങള്‍, ശത്രുക്കളുടെ പദ്ധതികള്‍ മുന്‍കൂട്ടി അറിഞ്ഞു പ്രവത്തിക്കണം.

പൂരുരുട്ടാതി: മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നത് ഒഴിവാക്കുക. സ്ത്രീ സംബന്ധ വിഷയങ്ങളില്‍ കരുതല്‍ വേണം, ദേഷ്യം നിയന്ത്രിക്കാന്‍ സാധിക്കില്ല, കുടുംബസുഖം കിട്ടില്ല.

ഉത്തൃട്ടാതി: ജോലി സ്ഥലത്ത് സഹ പ്രവർത്തകരുമായി തർക്കങ്ങൾ ഉണ്ടാകാനിടയുണ്ട്. അന്യസ്ത്രീകള്‍ കാരണം ദുഃഖം, ചെലവ് ക്രമാതീതമായി വര്‍ദ്ധിക്കും, അശുഭ വാര്‍ത്ത കേള്‍ക്കാന്‍ ഇടയാകും.

രേവതി: ആരോഗ്യം മോശമാകാൻ സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കേണം, ലോണുകളും മറ്റും പ്രതികൂലമായേക്കാം, ജാമ്യം നില്‍ക്കരുത്. ബന്ധുബലം നശിക്കും.

TAGS: ASTROLOGY, YOURS TOMORROW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.