
നെയ്യിൽ ആരോഗ്യകരമായ കൊഴുപ്പാണ് അടങ്ങിയിട്ടുള്ളത്. അതിനാൽത്തന്നെ ഇവ പല ആയുർവേദ മരുന്നുകളിലും ഉപയോഗിക്കാറുണ്ട്. ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യ സംരക്ഷണത്തിനും നെയ്യ് ഉത്തമമാണ്. പ്രത്യേകിച്ച് മുടിയിൽ പുരട്ടുന്നത്. സാധാരണ കേട്ടിട്ടില്ലാത്ത സംഭവമാണെങ്കിലും നെയ്യ് മുടിയിൽ പുരട്ടുന്നത് വളരെ നല്ലതാണ്. പരീക്ഷിച്ച് നോക്കിയ പലരിലും വളരെ വേഗം തന്നെ മാറ്റങ്ങൾ കണ്ടിട്ടുമുണ്ട്.
അകാല നര വളരെ വേഗം പരിഹരിക്കാൻ നെയ്യ് സഹായിക്കും. നെയ്യ് നേരിട്ട് മുടിയിലും ശിരോചർമത്തിലും പുരട്ടുകയോ നിങ്ങൾ ഉപയോഗിക്കുന്ന കാച്ചിയ എണ്ണയിൽ ചേർക്കുകയോ ചെയ്യാം. വിപണിയിൽ ലഭിക്കുന്ന വളരെ ഫലപ്രദമായ എണ്ണകളിൽ നെയ്യ് ചേർക്കുന്നുണ്ട്. ശിരോചർമത്തിലേക്ക് ആഴ്‌ന്നിറങ്ങി മുടി കറുപ്പിക്കാൻ ഇത് സഹായിക്കും.
പലരുടെയും പ്രശ്‌നമാണ് മുടി പെട്ടെന്ന് പൊട്ടിപ്പോകുന്നു എന്നത്. ഇതിന് കാരണം മുടിയിലെ വരൾച്ചയാണ്. അത് മാറി എപ്പോഴും തിളക്കവും മൃദുത്വവുമുള്ള മുടി ലഭിക്കാൻ നെയ്യ് പുരട്ടുന്നതിലൂടെ സാധിക്കും. ഷാംപൂ ഉപയോഗിച്ച് മുടി കഴുകിയ ശേഷം കണ്ടീഷ്‌ണറിന് പകരം അൽപ്പം നെയ്യ് പുരട്ടിയാൽ മതി. മുടി കൊഴിച്ചിൽ മാറ്റി മുടി വളരാനും ഇത് സഹായിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |