
ഭക്തന്റെ കണ്ണീർ വിറ്റു-
തിന്നുന്നു ദുരാഗ്രഹി
എന്തിനോ 'പാപത്തിന്റെ-
ശമ്പളം" തിന്നുചീർക്കുവാൻ !
ഒറ്റുകാർ വിഗ്രഹം തിന്നു
വീരസ്യങ്ങൾ വിളമ്പുവോർ
കൂറ്റുകാർ അവർക്കൊപ്പം
കൂട്ടിന്നു വൈതാളികർ
പാപികൾതന്നാണിവിടെ -
കത്തിവേഷത്തിൽ വന്നവർ
ഭഗവദ്ഭക്തരെപ്പോലും -
പുച്ഛമായ് കണ്ടിടുന്നവർ
വിശ്വാസവഞ്ചനയ്ക്കല്ലോ
വിലയേറെ ലഭിയ്ക്കയാൽ
വിഗ്രഹം വിഴുങ്ങാനായ് -
കണ്ണുനട്ടങ്ങിരിക്കയായ്
വരുന്നു 'വാജി"മേലേറി -
വജ്രായുധസമേതനായ്,
ഒളിഞ്ഞുകാണേ,ണ്ടെല്ലാം -
തെളിയിക്കും പുലിവാഹനൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |