
തിരുവനന്തപുരം: ഒ.ബി.സി, ഒ.ഇ.സി വിദ്യാർത്ഥികളുടെ പോസ്റ്റ് മെടിക് സ്‌കോളർഷിപ്പിന് 200 കോടി രൂപ കൂടി ധനവകുപ്പ് അനുവദിച്ചു. ഇതോടെ 2024-25 വർഷത്തെ വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പ് പൂർണമായി നൽകാനാകും.
ബഡ്ജറ്റിൽ വകയിരുത്തിയ 240 കോടി രൂപയ്ക്ക് പുറമേയാണിത്.
കഴിഞ്ഞ വർഷം 397 കോടി രൂപ പിന്നാക്ക വിഭാഗ വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പിനായി അനുവദിച്ചിരുന്നു.
ഉന്നതവിദ്യാഭ്യാസ റാങ്കിംഗ്
തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്കിലേക്ക് (കെ.ഐ.ആർ.എഫ്) ഡേറ്റ അപ്ലോഡ് ചെയ്യാനുള്ള തീയതി 25 വരെ നീട്ടി. വെബ്സൈറ്റ്- https://kirf.kshec.org. ഫോൺ: 04712301293, 8281502138, 8921975507.
ഡി.എൻ.ബി ഓപ്ഷൻ 12വരെ
തിരുവനന്തപുരം: ഡി.എൻ.ബി (പോസ്റ്റ് എം.ബി.ബി.എസ്) ഒന്നാം ഘട്ട അലോട്ട്മെന്റിനായി www.cee.kerala.gov.in വെബ്സൈറ്റിൽ 12വരെ ഓപ്ഷൻ നൽകാം. വിജ്ഞാപനം വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ- 0471 –2332120, 2338487
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |