
തൃശൂർ: 2025ലെ കേരള സാഹിത്യ അക്കാഡമി അവാർഡുകൾക്കായി 2022, 2023, 2024 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള ഗ്രന്ഥങ്ങൾ ക്ഷണിച്ചു.
അക്കാഡമി അവാർഡുകൾ: കവിത, നോവൽ, നാടകം, ചെറുകഥ, സാഹിത്യവിമർശനം (നിരൂപണം, പഠനം), വൈജ്ഞാനിക സാഹിത്യം (ശാസ്ത്രം മാനവിക വിഭാഗങ്ങളിൽപെട്ട വിജ്ഞാനഗ്രന്ഥങ്ങൾ), ജീവചരിത്രം (ആത്മകഥ/ തൂലികാചിത്രങ്ങൾ), ഹാസ്യസാഹിത്യം, യാത്രാവിവരണം, വിവർത്തനം, ബാലസാഹിത്യം.
എൻഡോവ്‌മെന്റ് അവാർഡുകൾ: സി.ബി.കുമാർ അവാർഡ് (ഉപന്യാസം, ₹10,000).
40 വയസിന് താഴെയുള്ളവർ രചിച്ച കൃതികൾക്കുള്ള എൻഡോവ്‌മെന്റ് അവാർഡുകൾ: യുവ കവിതാ അവാർഡ് ( കവിത: ₹10,000), ഗീതാഹിരണ്യൻ അവാർഡ് (ചെറുകഥ ₹10,000). ജി.എൻ.പിള്ള അവാർഡ് (വൈജ്ഞാനികസാഹിത്യം ₹5,000)
50 വയസിന് താഴെയുള്ളവർ രചിച്ച കൃതികൾക്കുള്ള എൻഡോവ്‌മെന്റ് അവാർഡ് : പ്രൊഫ.എം.അച്യുതൻ സ്മാരക എൻഡോവ്‌മെന്റ് അവാർഡ് (സാഹിത്യവിമർശനം).
ഇതിനുമുൻപ് അവാർഡ് ലഭിച്ചവരുടെ കൃതികൾ അതതു വിഭാഗങ്ങളിൽ പരിഗണിക്കില്ല. എഡിറ്റ് ചെയ്ത പുസ്തകങ്ങളും കൈയെഴുത്തു പ്രതികളും ഇംഗ്ലീഷ് പുസ്തകങ്ങളും പരിഗണിക്കില്ല. മുമ്പ് പ്രസിദ്ധീകരിച്ച പുസ്തകം മറ്റുപ്രസാധകർ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ചതാണെങ്കിൽ പരിഗണിക്കില്ല. ഗ്രന്ഥകർത്താക്കൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ, പ്രസാധകർ, സാഹിത്യ സാംസ്‌കാരിക സംഘടനകൾ എന്നിവർക്ക് പുസ്തകങ്ങൾ ഡിസംബർ 15നകം അയയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് www.keralasahtiyaakademi.org.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |