
നിരവധി പോഷകഗുണങ്ങളുള്ള ഒന്നാണ് പാവയ്‌ക്ക അഥവാ കയ്പ്പക്ക. പാവയ്ക്കയിൽ അടങ്ങിയിട്ടുള്ള പോളിപെപ്റ്റെെഡ് പി എന്ന പ്രോട്ടീൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ പാവയ്ക്കയിലെ ആന്റിഓക്സിഡന്റ് ഗുണങ്ങൾ രക്തം ശുദ്ധീകരിക്കാനും ചർമ്മത്തിലെ അണുബാധകൾ അകറ്റാനും സഹായിക്കുന്നു. കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാനും ഇത് സഹായിക്കും.
വിറ്റമിൻ സി, ഫൊളേയ്റ്റ്, നാരുകൾ എന്നിവ പാവയ്ക്കയിൽ ഉണ്ട്. വിറ്റാമിൻ സിയുടെ കലവറയായതിനാൽ ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. നാരുകൾ ധാരാളമടങ്ങിയിട്ടുള്ളതിനാൽ ദഹനം മെച്ചപ്പെടുത്താനും മലബന്ധം, അൾസർ പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും പാവയ്ക്ക സഹായിക്കുന്നു. ഇത്രയും ഗുണങ്ങളുള്ള പാവയ്ക്ക കഴിക്കാതിരിക്കാൻ പാടില്ല. എന്നാൽ ഇതിന് കയ്‌പുള്ളതിനാൽ പലരും ഇത് കഴിക്കാൻ തയ്യാറാക്കുന്നില്ല. എന്നാൽ കയ്പ്പ് ഇല്ലാതെ ഒരു പാവയ്‌ക്ക കറി വച്ചാലോ?.
ആവശ്യമായ സാധനങ്ങൾ
തയ്യാറാക്കുന്ന വിധം
ആദ്യം അടികട്ടിയുള്ള പാത്രം അടുപ്പിൽ വച്ച് അൽപ്പം എണ്ണയൊഴിച്ച് ചൂടാക്കുക. ശേഷം ഇതിലേക്ക് ചെറുത്തായി ചതച്ച മൂന്ന് വെളുത്തുള്ളി അല്ലിയും സവാളയും ചുവന്നുള്ളിയും അൽപം കറിവേപ്പിലയും ചേർത്ത് വഴറ്റിയെടുക്കുക. ഇനി ഇതിലേക്ക് പാവയ്ക്ക കനം കുറച്ച് വട്ടത്തിൽ അരിഞ്ഞത് ചേർത്ത് ഒന്ന് യോജിപ്പിക്കുക. ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചത്, അര ടീസ്പൂൺ മഞ്ഞൾപ്പൊടി , ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ചെറിയ തീയിൽ ഇളക്കാം. ശേഷം അരകപ്പ് പുളിവെള്ളം കൂടി ചേർത്തിളക്കി മൂടിവച്ച് പാവയ്ക്ക വേവിക്കുക. ഇടയ്ക്ക് ഇളക്കാൻ മറക്കരുത്. നല്ല കിടിലൻ പാവയ്ക്ക കറി റെഡി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |