
അബുദാബി: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി യു.എ.ഇയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ യു.എ.ഇ സഹിഷ്ണുതാ സഹവർത്തിത്വ വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി.
കൊട്ടാരത്തിലെത്തിയ മുഖ്യമന്ത്രിക്ക് ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാന്റെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണം നൽകി. കേരളവും യു.എ.ഇയുമായുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചയിൽ ഉയർന്നുവന്നു. മന്ത്രി സജിചെറിയാൻ,ചീഫ് സെക്രട്ടറി ഡോ.ജയതിലക്,യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി ഡോ.ദീപക് മിത്തൽ,ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി എന്നിവരും ഒപ്പമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |