
പത്തനംതിട്ട: ദേവസ്വം ബോർഡ് ചെയർമാനായി കെ. ജയകുമാറിനെ നിയമിച്ച നടപടി ശബരിമല വികസനത്തിന് ആക്കം കൂട്ടുമെന്ന് നിലവിലെ ബോർഡ് ചെയർമാൻ പി. എസ് പ്രശാന്ത്. അദ്ദേഹത്തിന് എല്ലാ സഹകരണവും നൽകും. ശബരിമല തീർത്ഥാടന ഒരുക്കങ്ങളെക്കുറിച്ച് വിശദീകരിക്കാൻ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേവസ്വം ബോർഡിന് കീഴിലുള്ള മരാമത്ത് വിഭാഗം പൂർണമായി ഡിജിറ്റലൈസ് ചെയ്തു. ശബരിമല തന്ത്രിയുടെയും മേൽശാന്തിയുടെയും പരികർമ്മികളായി നിയമിക്കുന്ന 68 പേരുടെ സ്ക്രീനിംഗ് പൂർത്തിയായി. ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകൾ തയ്യാറാക്കി വരികയാണ്. ഓഡിറ്റിംഗ് പൂർത്തിയാക്കുന്നതിന് കോടതിയോട് സമയം ചോദിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |