
തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദേവൂസ് ദേവാലയത്തിലെ തിരുനാൾ പ്രമാണിച്ച് നാളെ (നവംബർ 14) പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്‌ടർ. ഉച്ചയ്ക്ക് ശേഷമാണ് അവധി. തിരുവനന്തപുരം, നെയ്യാറ്റിൻകര, താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
അമ്പൂരി, വാഴിച്ചൽ, കള്ളിക്കാട്, ഒറ്റശേഖരമംഗലം, കീഴാറ്റൂർ, കുളത്തുമ്മൽ, മാറനല്ലൂർ, മലയിൻകീഴ്, വിളവൂർക്കൽ, വിളപ്പിൽ എന്നീ വില്ലേജ് പരിധിയിൽ വരുന്ന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുമെന്ന് തിരുവനന്തപുരം ജില്ലാ കളക്‌ടർ അനുകുമാരി ഐഎഎസ് അറിയിച്ചു. എന്നാൽ മുൻ നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുകയില്ല.
അതേസമയം, വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ക്രിസ്തുരാജത്വ തിരുന്നാളിനോടനുബന്ധിച്ച് നിർമ്മിച്ച നാല് വീടുകളുടെ താക്കോൽദാനം നാളെ നിർവഹിക്കും. തിരുന്നാൾ കൊടിയേറ്റ് ചടങ്ങിലാണ് താക്കോൽദാനം നടക്കുക.ഇടവക വികാരി ഫാ.വൈ.എം.എഡിസൺ കൊടിയേറ്റ് കർമ്മം നിർവഹിക്കും. ഇത് കൂടാതെ ക്യാൻസർ രോഗികൾക്കുള്ള ചികിത്സാ സഹായം, വിവാഹ സഹായം എന്നിവയും വിതരണം ചെയ്യും.
21, 22, 23 തീയതികളിൽ തലസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ നിന്ന് കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ് നടത്തും. 9 കേന്ദ്രങ്ങളിൽ പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. 21ന് നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് നെയ്യാറ്റിൻകര രൂപത ബിഷപ്പ് ഡോ.സെൽവരാജൻ മുഖ്യകാർമ്മികത്വം വഹിക്കും. 22നാണ് പ്രദക്ഷിണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |