
ന്യൂഡൽഹി: ഇന്നലെ രാവിലെ ഡൽഹിയിലെ മഹിപാൽപൂരിലെ ജനം നടുങ്ങി. വീണ്ടും സ്‌ഫോടനശബ്ദം.
ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനമുണ്ടായി ദിവസങ്ങൾക്ക് ശേഷമുണ്ടായ ശബ്ദം നഗരത്തെ ഏറെ നേരം ആശങ്കയിലാഴ്ത്തി. എന്നാൽ ബസിന്റെ ടയർ പൊട്ടിത്തെറിച്ച ശബ്ദമാണെന്ന് പിന്നീട് സ്ഥിരീകരിച്ചപ്പോൾ ആശ്വാസം. ഇന്നലെ രാവിലെ 9.19നാണ് പ്രദേശത്ത് ഉഗ്രശബ്ദം കേട്ടതായി അഗ്നിരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചത്. ഉടനെ മൂന്ന് ഫയർ എൻജിനുകൾ സ്ഥലത്തെത്തി. വിശദമായ പരിശോധനയിൽ സംശായസ്പദമായ ഒന്നും കണ്ടെത്തിയില്ല.
ധൗല കുവാനിലേക്ക് പോവുകയായിരുന്ന ഡൽഹി ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസിന്റെ പിൻഭാഗത്തെ ടയർ പൊട്ടിയതാണ് ശബ്ദത്തിന് കാരണമെന്ന് സൗത്ത് വെസ്റ്റ് പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ അമിത് ഗോയൽ അറിയിച്ചു. ഡൽഹിയാകെ കനത്ത ജാഗ്രതയിലാണ്. സുരക്ഷ കർശനമാക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |