
തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങളിൽ പ്രസിദ്ധീകരിച്ച സപ്ളിമെന്ററി വോട്ടർപട്ടികയിൽ 2,66,679പേരെ ഉൾപ്പെടുത്തി. 34745പേരെ ഒഴിവാക്കി. തിരഞ്ഞെടുപ്പിനായി തയ്യാറാക്കിയ അന്തിമ വോട്ടർപട്ടികയിൽ 13516923 പുരുഷൻമാരും, 15145500 സ്ത്രീകളും, 289 ട്രാൻസ്‌ജെൻഡേഴ്സും ഉൾപ്പെടെ 28662712വോട്ടർമാരാണുള്ളത്. ഒക്ടോബർ 25 ന് പ്രസിദ്ധീകരിച്ച പട്ടികയിലെ വോട്ടർമാരുൾപ്പെടെയുള്ള കണക്കാണിത്. പ്രവാസി പട്ടികയിൽ 3745 വോട്ടർമാരുണ്ട്. വോട്ടർ പട്ടിക അതത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാരുടെ പക്കൽ പരിശോധനയ്ക്ക് ലഭ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |