
പാലക്കാട്: ലൈംഗികാരോപണങ്ങളെ തുടർന്ന് കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പാലക്കാട്ട് വീണ്ടും പാർട്ടി പരിപാടിയിൽ പങ്കെടുത്തു. കണ്ണാടി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപന പരിപാടിയിലാണ് രാഹുൽ പങ്കെടുത്തത്. നേരത്തെ സ്ഥാനാർത്ഥി നിർണയ ചർച്ചയിലും പങ്കെടുത്തിരുന്നു. കണ്ണാടി മണ്ഡലം പ്രസിഡന്റ് പ്രസാദ് കണ്ണാടി അടക്കമുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുത്തിരുന്നു. ആഗസ്റ്റ് 20നാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണവുമായി യുവനടി രംഗത്തെത്തിയത്. വിവാദം രൂക്ഷമായതോടെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. ഇതോടെ രാഹുൽ പാർട്ടി യോഗങ്ങളിൽ നിന്ന് മാറിനിൽക്കുമെന്നായിരുന്നു നേതൃത്വം അറിയിച്ചിരുന്നത്. ഇതുവരെ രാഹുലിന്റെ സസ്‌പെൻഷൻ പിൻവലിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |