
മലയാളികളുടെ പ്രിയ നടി ഗ്രേസ് ആന്റണിയുടെ ട്രാൻസ്‌ഫോർമേഷൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. എട്ടുമാസം കൊണ്ട് 15 കിലോയാണ് ഗ്രേസ് കുറച്ചത്. 80 കിലോയിൽ നിന്ന് 65 കിലോയിലേക്കുള്ള ഈ യാത്ര ഒട്ടും എളുപ്പമായിരുന്നില്ലെന്നും നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
'എട്ട് മാസം, 15 കിലോ. വഴിയിലെവിടെയോ നഷ്ടപ്പെട്ടുവെന്ന് ഞാൻ കരുതിയ എന്റെ ഒരു പതിപ്പ്. 80 കിലോയിൽ നിന്ന് 65 കിലോയിലേക്കുള്ള യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. നിശബ്ദ പോരാട്ടങ്ങൾ, കരഞ്ഞ ദിവസങ്ങൾ, എന്നെ തന്നെ സംശയിച്ചു, എനിക്ക് ഇത് ശരിക്കും ചെയ്യാൻ കഴിയുമോയെന്ന് സ്വയം ചോദിച്ച ദിവസങ്ങൾ എന്നിവ നിറഞ്ഞതായിരുന്നു അത്. പക്ഷേ പോരാട്ടത്തിനും ചെറിയ വിജയങ്ങൾക്കും ഇടയിൽ എവിടെയോ എനിക്ക് ഉണ്ടെന്ന് ഞാൻ അറിയാതെ പോയ ശക്തി കണ്ടെത്തി. ആത്മവിശ്വാസം തകർന്നപ്പോഴും തോൽക്കാൻ തയാറാവാത്ത ആ പെൺകുട്ടിയെ ഞാൻ കണ്ടു. എന്റെ പരിശീലകനായ അലി ഷിഫാസ് വി എസിന് നന്ദി. നിങ്ങൾ ഒരു അത്ഭുതമാണ് എനിക്ക്. ഒഴികഴിവുകൾക്ക് പകരം അച്ചടക്കം തിരഞ്ഞെടുത്തതിന്, വീണ്ടും വിശ്വസിച്ചതിന്, നന്ദി. ഈ ട്രാൻസ്‌ഫോർമേഷൻ വെറും ഫോട്ടോ മാത്രമല്ല. ഇത് ഒരു ഓർമപ്പെടുത്തൽ കൂടിയാണ്. നിങ്ങൾ ശ്രമിക്കുന്നുണ്ടെങ്കിൽ മുന്നോട്ട് പോകുക. ഒരുദിവസം നിങ്ങൾ തിരിഞ്ഞുനോക്കുമ്പോൾ ഓരോ തുള്ളി കണ്ണുനീരും ഓരോ സംശയവും ഓരോ പരിശ്രമവും വിലപ്പെട്ടതാണെന്ന് മനസിലാകും'- നടി കുറിച്ചു. പോസ്റ്റ്.
ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിൽ ടീന എന്ന കഥാപാത്രമായാണ് ഗ്രേസ് ആന്റണി വെളിത്തിരയിലേക്ക് എത്തുന്നത്. മാച്ച് ബോക്സ്, ജോർജേട്ടൻസ് പൂരം, സകലകലാശാല എന്നീ ചിത്രങ്ങളിൽ ചെറിയവേഷം ചെയ്ത ഗ്രേസ് ആന്റണി ഫഹദ് ഫാസിൽ ചിത്രം കുമ്പളങ്ങി നൈറ്റ്സിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. കുമ്പളങ്ങി നൈറ്റ്സിൽ ഫഹദിന്റെ ഭാര്യയായ സിമിയായാണ് ഗ്രേസ് എത്തിയത്.
നുണക്കുഴി, തമാശ, പ്രതിപൂവൻ കോഴി, ഹലാൽ ലൗവ് സ്റ്റോറി, സാജൻ ബേക്കറി സിൻസ് 1962 എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അടുത്തിടെ തമിഴിലും നടി അരങ്ങേറ്റം കുറിച്ചിരുന്നു. റാം സംവിധാനം ചെയ്ത 'പറത്തു പോ' എന്ന ചിത്രത്തിലായിരുന്നു അരങ്ങേറ്റം. മിർച്ചി ശിവയാണ് നായകൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |