SignIn
Kerala Kaumudi Online
Wednesday, 10 December 2025 11.08 PM IST

ഈ നാളുകാർക്ക് ലോട്ടറി അടിക്കാൻ സാദ്ധ്യത; പുതിയ ജോലിയിൽ പ്രവേശിക്കാൻ അവസരം

Increase Font Size Decrease Font Size Print Page

astrology

അശ്വതി: കൃഷി ലാഭകരമാകും. വക്കീലന്മാർ, ഡോക്ടർമാർ എന്നിവർക്ക് നല്ല സമയം. സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് പണവും പ്രശസ്തിയുമുണ്ടാകും. ക്രയ വിക്രയങ്ങൾ ലാഭകരമാകും. ഭാഗ്യദിനം ചൊവ്വ
ഭരണി: മേലധികാരികളിൽ നിന്ന് ഗുണമുണ്ടാകും. നിയമജ്ഞന്മാർക്ക് നല്ല സമയം. കൂട്ടുകാരുമൊത്ത് ഉല്ലാസയാത്രകൾ സംഘടിപ്പിക്കും. പുണ്യക്ഷേത്രങ്ങൾ സന്ദർശിക്കും. കലാപരമായി ബന്ധപ്പെട്ടവർക്ക് സമയം അനുകൂലം. ഭാഗ്യദിനം വെള്ളി
കാർത്തിക: ദാമ്പത്യസുഖം, സന്താനഗുണം എന്നിവയുണ്ടാകും. നിർമ്മാണം മുടങ്ങിയിരിക്കുന്ന ഗൃഹത്തിന്റെ പണി പുനരാരംഭിക്കും. പൂർവികസ്വത്ത് അധീനതയിലാകും. ഉന്നതവ്യക്തികളുമായി ബന്ധപ്പെടാനവസരം. ഭാഗ്യദിനം ബുധൻ

രോഹിണി: മൊത്തക്കച്ചവടം നടത്തുന്നവർക്ക് സമയം അനുകൂലമാണ്. സഹോദരന്മാരിൽ നിന്ന് സഹായങ്ങൾ പ്രതീക്ഷിക്കാം. സാഹിത്യാദി കാര്യങ്ങളിൽ ഏർപ്പെടുന്നവർക്ക് പണവും പ്രശസ്തിയുമുണ്ടാകും. ഭാഗ്യദിനം വ്യാഴം

മകയിരം: പ്രതിയോഗികളെ പരാജയപ്പെടുത്തി കോൺട്രാക്ടുകൾ ഏറ്റെടുക്കും. ട്രസ്റ്റുകളിലേക്കും മറ്റും നേതൃസ്ഥാനത്തേക്ക് ഉയർത്തപ്പെടും. ഭൂമിയോ വീടോ വാങ്ങാനവസരം. കൃഷിവകയിലും വാടകയിനത്തിലും കൂടുതൽ നേട്ടം. ഭാഗ്യദിനം ശനി
തിരുവാതിര: ഊഹക്കച്ചവടത്തിൽ നല്ല ആദായമുണ്ടാകും. ചില പ്രധാന കാര്യങ്ങളിൽ മദ്ധ്യസ്ഥം വഹിക്കും. പൊതുജനങ്ങളുടെ ആദരവിന് പാത്രമാകും. സന്താനങ്ങളുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധചെലുത്തും. ബാങ്കിങ്ങുമായി ബന്ധപ്പെട്ടവർക്ക് നല്ല സമയം. ഭാഗ്യദിനം തിങ്കൾ
പുണർതം: പുതിയ വ്യവസായശാലകൾ ആരംഭിക്കും. വിദ്യാഭ്യാസരംഗത്ത് പുരോഗതി. മുന്നിട്ടിറങ്ങിയ കാര്യങ്ങളിൽ തടസമുണ്ടായാൽ പോലും പൂർത്തീകരിക്കും. പ്രതീക്ഷിക്കുന്ന കേന്ദ്രങ്ങളിൽ നിന്ന് ധനാഗമമുണ്ടാകും.ഭാഗ്യദിനം വെള്ളി
പൂയം: പൂർത്തിയാകാത്ത സംഗതികൾ മുഴുമിക്കാൻ സാധിക്കും. അവനവന്റെ പ്രവർത്തനത്തിൽ അഭിമാനവും ആത്മവിശ്വാസവും പ്രദർശിപ്പിക്കും. അദ്ധ്യാപക നിയമനം പ്രതീക്ഷിക്കുന്നവർക്ക് ആഗ്രഹം സാധിക്കും. ഭാഗ്യദിനം ബുധൻ

ആയില്യം: സർക്കാർ ജോലി ലഭിക്കും. ചില പുരസ്‌കാരങ്ങളോ പ്രശംസാപാത്രങ്ങളോ കിട്ടിയെന്നു വരാം. പട്ടാളം പൊലീസ് വിഭാഗങ്ങളിലുള്ളവർക്ക് പ്രമോഷൻ പ്രതീക്ഷിക്കാം. ശത്രുക്കളുടെ പ്രവർത്തനങ്ങളെ പരാജയപ്പെടുത്താൻ കഴിയും. ഭാഗ്യദിനം ശനി
മകം: പ്രവർത്തനരംഗത്ത് അധികാര സ്വഭാവം പ്രദർശിപ്പിക്കും. പരീക്ഷകൾക്കും മറ്റും വേണ്ടി യാത്ര ആവശ്യമായി വന്നേക്കും. ഊഹക്കച്ചവടത്തിൽ നിന്ന് ആദായം ലഭിക്കും. വിലപ്പെട്ട ഗൃഹോപകരണങ്ങൾ വാങ്ങും. ഭാഗ്യദിനം ചൊവ്വ
പൂരം: സിനിമാ, നാടകം തുടങ്ങിയ കലാവിശേഷങ്ങളുമായി ബന്ധപ്പെട്ടവർക്ക് അനുകൂലസമയമാണ്. ബിസിനസിൽ പുരോഗതി. പ്രമോഷന് കാലതാമസം നേരിടും. പല പ്രശ്നങ്ങളും മദ്ധ്യസ്ഥം മുഖേന പരിഹരിക്കും. ഭാഗ്യദിനം വ്യാഴം
ഉത്രം: പുതിയ ചില വ്യാപാര ശ്രമങ്ങളിൽ ഏർപ്പെട്ടേക്കും. ഏർപ്പെട്ട കാര്യങ്ങൾ എത്രമേൽ ബുദ്ധിമുട്ടിയാലും പൂർത്തീകരിക്കുന്നത് കാണാം. നിർമ്മാണപ്രവർത്തനങ്ങൾ ഏറ്റെടുക്കുകയോ അത്തരം കരാറുകൾ നിർവഹിക്കുകയോ ചെയ്യും. ഭാഗ്യദിനം ശനി

അത്തം: യുവജനങ്ങളുടെ വിവാഹം നടക്കും. ഭൂമി വാങ്ങാനുദ്ദേശിക്കുന്നവർക്ക് ആഗ്രഹം സാധിക്കും. സന്താനങ്ങൾക്ക് ശ്രേയസ് വർദ്ധിക്കും. ഷെയറുകളിൽ പണം മുടക്കാനും ബാങ്കിംഗ് ഏർപ്പാടുകളുമായി ബന്ധപ്പെടാനും ഇടയുണ്ട്. ഭാഗ്യദിനം തിങ്കൾ
ചിത്തിര: എല്ലാരംഗങ്ങളിലും ഊർജ്ജസ്വലതയും കാര്യശേഷിയും പ്രദർശിപ്പിക്കും. വീടിനോ വാഹനങ്ങൾക്കോ റിപ്പയർ വേണ്ടി വന്നേക്കും. ചെറുയാത്രകൾ സുഖകരവും പ്രയോജനകരവുമായിരിക്കും. കിട്ടാനുള്ള പണം കൈവശം വന്നുചേരും.ഭാഗ്യദിനം ബുധൻ
ചോതി: ജീവിതശൈലിയിൽ തന്നെ ചില മാറ്റങ്ങൾ വരുത്തും. തൊഴിൽരഹിതർക്ക് ജോലിയിൽ പ്രവേശിക്കാൻ അവസരം. കലാകാരന്മാർക്കും വളരെനല്ല സമയം. കുടുംബത്തിൽ സുഖവും സമാധാനവും നിലനിൽക്കും പുതുതായി ജോലിയിൽ പ്രവേശിക്കും. ഭാഗ്യദിനം ശനി
വിശാഖം: പുതിയ വാണിജ്യശ്രമങ്ങളിൽ ഏർപ്പെടും. ശത്രുക്കളുടെ മേൽ വിജയം കൈവരിക്കും. വാഹനങ്ങളിൽ നിന്ന് ആദായം ലഭിക്കും. ചെയ്യുന്ന ജോലിയിൽ സ്ഥലം മാറ്റമുണ്ടാകും. പുസ്തക നിർമ്മാണം ചെയ്യുന്നവർക്ക് നല്ല ആദായം പ്രതീക്ഷിക്കാം. ഭാഗ്യദിനം വെള്ളി

അനിഴം: ഔദ്യോഗികമായി സ്ഥാനകയറ്റവും ഉദ്ദേശിച്ച സ്ഥലത്തേക്ക് സ്ഥലമാറ്റവും പ്രതീക്ഷിക്കാം. പൊതുചടങ്ങിൽ സംബന്ധിക്കും. ഈശ്വരാരാധന കൊണ്ട് മനസ്സിന്റെ അസ്വസ്ഥത കുറയും. തെരഞ്ഞുടുപ്പിലും മത്സരങ്ങളിലും വിജയിക്കും. ഭാഗ്യദിനം വ്യാഴം
തൃക്കേട്ട: സാമ്പത്തികമായി ഉയർച്ചയും ശാരീരികമായ സുഖവും അനുഭവപ്പെടും. കച്ചവടത്തിൽ പാർട്ണർമാർ വിശ്വസ്തതയോടെയും അനുകൂലഭാവത്തിലും പെരുമാറും. തറവാട് വക ഭൂമി ഭാഗിച്ചുകിട്ടും. അനാവശ്യചിന്തകൾ മനസിനെ അലട്ടികൊണ്ടിരിക്കും. ഭാഗ്യദിനം വ്യാഴം
മൂലം: ഭൂമിയോ വിലപിടിപ്പുള്ള വസ്തുക്കളോ വാങ്ങും. ജോലിയിൽ സ്ഥിരീകരണമോ പ്രമോഷനോ ലഭിക്കും. ലോട്ടറികളിലും മറ്റും ഭാഗ്യം പരീക്ഷിച്ചുനോക്കാവുന്നതാണ്. എല്ലാ രംഗങ്ങളിലും കൂടുതൽ കാര്യക്ഷമതയോടെ പ്രവർത്തിക്കും. ഭാഗ്യദിനം ശനി
പൂരാടം: ഉന്നതരായ വ്യക്തികളുമായി ബന്ധപ്പെടാൻ അവസരം. മതപരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. വിദ്യാഭ്യാസ പുരോഗതിയിലും ശാരീരിക സൗന്ദര്യത്തിലും കുടുതൽ ശ്രദ്ധ ചെലുത്തും. വീട്ടിൽ എല്ലാവിധ ഐശ്വര്യവും നിലനിൽക്കും. ഭാഗ്യദിനം ചൊവ്വ

ഉത്രാടം: ഇടപെടുന്ന എല്ലാകാര്യങ്ങളിലും വിജയം കൈവരിക്കും. വ്യവസായത്തിലൂടെ ധനാഗമമുണ്ടാകും. സർക്കാരിൽ നിന്ന് ലോണുകളോ അതുപോലുള്ള മറ്റു സാമ്പത്തിക ലോണുകളോ ലഭിക്കും. ഉന്നതവ്യക്തികളുമായി സമ്പർക്കം പുലർത്തും. ഭാഗ്യദിനം വ്യാഴം
തിരുവോണം: ശാരീരികവും മാനസികവുമായി ചൈതന്യവും ആനന്ദവും വർദ്ധിക്കും. തൊഴിൽ സംബന്ധമായി ചില പ്രശ്നങ്ങളുണ്ടാകും. ഭൂസ്വത്തുക്കൾ മുഖേന പണപരമായ നേട്ടങ്ങൾ ഉണ്ടാകും. സാഹിത്യാദി കലകളിൽ കൂടുതൽ താത്പര്യം കാണിക്കും. ഭാഗ്യദിനം ഞായർ
അവിട്ടം: ആഢംബരവസ്തുക്കളുടെ വ്യാപാരത്തിലൂടെ ആദായം ലഭിക്കും. പരസ്യങ്ങൾ മുഖേന കൂടുതൽ വരുമാനമുണ്ടാകും. മറ്റുള്ളവരുടെ ജോലികൾ സ്വയം ഏറ്റെടുത്ത് പൂർത്തിയാക്കും. യുവജനങ്ങളുടെ വിവാഹകാര്യം തീരുമാനമാകും. ഭാഗ്യദിനം ബുധൻ
ചതയം: വിദ്യാഭ്യാസ കാര്യങ്ങളിലും സാംസ്‌കാരിക കാര്യങ്ങളിലും കൂടുതൽ ശ്രദ്ധ ചെലുത്തും.യന്ത്രങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും നേട്ടമുണ്ടാകും. ലോണുകളോ മറ്റു ക്രെഡിറ്റ് സൗകര്യങ്ങളോ എളുപ്പത്തിൽ ലഭ്യമാകും. ഭാഗ്യദിനം വെള്ളി

പൂരുരുട്ടാതി: പുതിയ ജോലിയിൽ പ്രവേശിക്കാൻ അവസരം. പട്ടാളം പൊലീസ് വിഭാഗങ്ങളിലുള്ളവർക്ക് പ്രമോഷനുണ്ടാകും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. മുമ്പുണ്ടായിരുന്ന ക്ലേശങ്ങൾ മാറി മനസമാധാനവും ശ്രേയസും അനുഭവപ്പെടും. ഭാഗ്യദിനം ചൊവ്വ
ഉത്രട്ടാതി: ചെയ്തുവരുന്ന പല കാര്യങ്ങളും വേണ്ടെന്നു വയ്ക്കാനുള്ള പ്രവണതയുണ്ടാകും. ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയമുണ്ടാകും. സന്താനങ്ങളുടെ വിവാഹം നടക്കും. ഡിഫൻസ് ഡിപ്പാർട്ട്‌മെന്റിൽ ജോലിക്ക് ശ്രമിക്കുന്നവർക്ക് ആഗ്രഹം സാധിക്കും. ഭാഗ്യദിനം വ്യാഴം
രേവതി: താത്കാലികാടിസ്ഥാനത്തിൽ സർക്കാർ ജോലി ലഭിക്കും. അന്യരിൽ നിന്ന് ശത്രുദോഷമുണ്ടാകും. വിനോദയാത്രകൾക്കായി പണം ചെലവഴിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വിദേശപഠനത്തിന് സാദ്ധ്യത. ഭാഗ്യദിനം ശനി

TAGS: ASTROLO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.