
തിരുവനന്തപുരം: സ്ഥാനാർത്ഥിക്കൊപ്പം വോട്ട് ചോദിച്ചെത്തിയ ആൾ വീട്ടമ്മയെ കയറിപ്പിടിച്ചതായി പരാതി. മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാർഡിലെ ബിജെപി സ്ഥാനാർത്ഥിക്കൊപ്പമെത്തിയ രാജുവിനെതിരെയാണ് പരാതി. സംഭവത്തിൽ മംഗലപുരം പൊലീസ് കേസെടുത്തു.
സംഭവ സമയത്ത് വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. സ്ഥാനാർത്ഥി അടക്കമുള്ള വോട്ട് ചോദിച്ച് മടങ്ങിയതിനിടയിൽ രാജു വീട്ടമ്മയോട് കുടിവെള്ളം ആവശ്യപ്പെട്ടു. വീട്ടമ്മ വെള്ളമെടുക്കാൻ അകത്തേക്ക് പോയപ്പോൾ പിന്നാലെ പോയ രാജു കയറിപ്പിടിക്കുകയായിരുന്നുവെന്നാണ് പരാതി.
വീട്ടമ്മ അലറി വിളിച്ചതോടെ രാജു വീട്ടിൽ നിന്നിറങ്ങിയോടി. തുടർന്ന് വീട്ടമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇയാൾ ഒളിവിലാണ്. രാജു പാർട്ടി ഭാരവാഹിയൊന്നുമല്ലെന്നും അനുഭാവി മാത്രമാണെന്നുമാണ് പാർട്ടിക്കാർ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |