
പാചകം ചെയ്തശേഷം കരിപിടിച്ച പാത്രങ്ങൾ വൃത്തിയാക്കുകയെന്നത് ഏറെ പ്രയാസം നിറഞ്ഞ ഒന്നാണ്. എത്ര തേച്ചുരച്ച് കഴുകിയാലും കരി പൂർണമായും പോകണമെന്നില്ല. പലരും പിന്നീട് അത്തരം പാത്രം ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. എന്നാൽ വളരെ സിമ്പിളായി പാത്രത്തിൽ നിന്ന് കരി നീക്കം ചെയ്യാം. അതിന് ചില പൊടിക്കെെകൾ പരീക്ഷിച്ചാലോ?
സ്റ്റീൽ പാത്രത്തിനടിയിൽ കരിഞ്ഞുപിടിച്ച പാടുകൾ മാറുന്നതിന് പാത്രത്തിൽ വെള്ളമൊഴിച്ച് സവാള അതിലിട്ട് തിളപ്പിച്ചാൽ മതി. ശേഷം കരിപിടിച്ച ഭാഗം ഉരച്ചുകഴുകിയാൽ കറ പൂർണമായും മാറും. അല്ലെങ്കിൽ സ്‌ക്രബിൽ അൽപം ഉപ്പ് കൂടി ചേർത്ത് കഴുകുക. കറ ഇളകുന്നതിനോടൊപ്പം പാത്രം മിനുസമാകുന്നതും കാണാൻ കഴിയും. കരിപിടിച്ച പാത്രത്തിൽ വെള്ളം നിറച്ച് അതിൽ അൽപം വിനാഗിരി ചേർത്ത് രാത്രി മാറ്റി വയ്ക്കാം. രാവിലെ സാധാരണ പാത്രം കഴുകുന്ന ഡിറ്റർജെന്റ് സോപ്പ് ഉപയോഗിച്ച് പാത്രം വൃത്തിയാക്കാം. ഗ്യാസ് സ്റ്റൗവിലെ അഴുക്ക് നീക്കം ചെയ്യാനും വിനാഗിരി സഹായകമാണ്.
ഉപ്പും ചെറുനാരങ്ങയും ഇതിന് വളരെ നല്ലത്. കരിഞ്ഞ പാത്രം പതിനഞ്ച് മിനിട്ട് വെള്ളത്തിലിട്ടുവയ്ക്കണം. ശേഷം ചെറുനാരങ്ങയുടെ പകുതിയെടുത്ത് അതിൽ ഉപ്പ് ചേർത്ത് പാത്രത്തിൽ നന്നായി തേച്ചുപിടിപ്പിക്കുക. അല്ലെങ്കിൽ ചെറുനാരങ്ങാനീരും ഉപ്പും മിക്സ് ചെയ്ത് സ്ക്രബറിൽ പുരട്ടി പാത്രത്തിൽ തേച്ച് പിടിപ്പിക്കുക. നന്നായി കത്തിക്കരിഞ്ഞിട്ടുണ്ടെങ്കിൽ ഉപ്പ് കുറച്ചധികം ഉപയോഗിക്കാം. ശേഷം ഡിഷ്‌വാഷ് ഉപയോഗിച്ച് കഴുകിക്കളയാം. പാത്രം പുതിയതുപോലെയാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |