
ഊണിന് എന്ത് കറിവയ്ക്കുമെന്നാണോ സംശയം? നല്ല കിടിലൻ ഉണക്കച്ചെമ്മീൻ മാങ്ങാ ചമ്മന്തി ആയാലോ? വളരെ സിമ്പിളായി തയ്യാറാക്കാൻ പറ്റുന്ന ഇതിന്റെ റെസിപ്പി നോക്കാം.
ആവശ്യമായ സാധനങ്ങൾ
ഉണക്കച്ചെമ്മീൻ - ഒരു കപ്പ്
പച്ചമാങ്ങ - ഒന്ന്
ചെറിയ ഉള്ളി - അഞ്ച്
ഉപ്പ് - ആവശ്യത്തിന്
തേങ്ങ ചിരകിയത് - ഒന്നര കപ്പ്
വെളിച്ചെണ്ണ - ഒരു ടേബിൾസ്പൂൺ
വറ്റൽ മുളക് - മൂന്ന്
തയ്യാറാക്കുന്ന വിധം
ആദ്യം ഉണക്കച്ചെമ്മീന്റെ തലയും വാലും കളഞ്ഞ് നല്ലപോലെ വൃത്തിയാക്കുക. ശേഷം ഇത് നല്ലപോലെ കഴുകണം. ഇനി ഒരു പാൻ ചൂടാക്കി അതിലേക്ക് ഈ ചെമ്മീൻ ഇട്ട് ചൂടാക്കണം. കെെയെടുക്കാതെ ഇളക്കാൻ ശ്രദ്ധിക്കുക. ചെമ്മീൻ നല്ല പോലെ വരണ്ടശേഷം അതിലേക്ക് മൂന്ന് വറ്റൽ മുളക് കൂടി ചേർക്കാം. ഒരു മിനിട്ട് ഇത് രണ്ടും ചൂടാക്കിയെടുക്കുക. ഇനി ഇവ തണുക്കാൻ വയ്ക്കാം. തണുത്തശേഷം ചെമ്മീനും വറ്റൽ മുകളും മിക്സിയിലിട്ട് അരച്ചെടുക്കുക. അതിനുശേഷം മാങ്ങാ, തേങ്ങ, ചെറിയ ഉള്ളി ഇവയെല്ലാം ചേർത്ത് അരച്ചെടുക്കുക. നേരത്തെ അരച്ചുവച്ച ചെമ്മീൻ കൂടി ഇതിൽ ചേർത്ത് നല്ല പോലെ യോജിപ്പിക്കുക. ശേഷം ഇതിൽ ആവശ്യത്തിന് ഉപ്പും വെളിച്ചെണ്ണയും കൂടി ചേർത്താൽ അടിപൊളി ഉണക്കച്ചെമ്മീൻ ചമ്മന്തി റെഡി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |