ന്യൂഡൽഹി: കേരളത്തിലെ റെയിൽവേ വികസന പദ്ധതികൾ വേഗത്തിലാക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ ശബരിപാത വർഷങ്ങളായി അനിശ്ചിതത്വത്തിലാണ്. അങ്കമാലി കാലടി ഭാഗത്ത് 5 കിലോമീറ്റർ മാത്രമാണ് പൂർത്തിയായത്. ശബരിപാത എരുമേലി-പുനലൂർ വഴി തിരുവനന്തപുരത്തേക്ക് നീട്ടണമെന്നും റെയിൽവേ കൺസൾട്ടേറ്റീവ് കമ്മിറ്റി യോഗത്തിൽ പറഞ്ഞു.