
വാഷിംഗ്ടൺ: അനധികൃത കുടിയേറ്റം നടത്തിയതിന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റിന്റെ അടുത്ത ബന്ധുവിനെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐ.സി.ഇ) അറസ്റ്റ് ചെയ്തു. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ നയങ്ങളെ ന്യായീകരിച്ച വ്യക്തിയാണ് കരോലിൻ. കരോലിന്റെ സഹോദരൻ മൈക്കിൾ ലെവിറ്റിന്റെ മുൻ പങ്കാളിയായ ബ്രൂണ കരോലിൻ ഫെരേരയാണ് അറസ്റ്റിലായത്. ഇവരുവർക്കും 11 വയസുള്ള മകനുണ്ട്. ബ്രസീലിലേക്ക് നാടുകടത്തൽ നടപടികൾ നേരിടുന്ന ബ്രൂണ നിലവിൽ ലൂസിയാനയിലെ ഐ.സി.ഇ കേന്ദ്രത്തിലാണ്. ബ്രൂണയുടെ വിസ കാലാവധി 1999 ജൂണിൽ കഴിഞ്ഞതാണ്. വിസ കാലാവധി കഴിഞ്ഞിട്ടും യു.എസിൽ തുടർന്നതോടെയാണ് ഈ മാസം ആദ്യം മസാച്യുസെറ്റ്സിലെ റെവറിൽ വച്ച് ബ്രൂണയെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ കരോലിൻ ലെവിറ്റും സഹോദരനും ഇതുവരെ പ്രതികരിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |