
വീട്ടിലെ ഏറ്റവും പ്രധാനഭാഗമാണ് അടുക്കള. കുടുംബത്തിന്റെ ആരോഗ്യം നിർണയിക്കുന്ന സ്ഥലമാകുമ്പോൾ വീടിന്റെ പരമപ്രധാനമായ ഭാഗമാകുമെന്നതിൽ തർക്കംവേണ്ട. അതിനാൽത്തന്നെ ഏറ്റവും ശുദ്ധിയോടെയും വൃത്തിയോടെയും പരിപാലിക്കേണ്ട സ്ഥലംകൂടിയാണ് ഇവിടം. വാസ്തുശാസ്ത്രത്തിൽ അടുക്കയ്ക്ക് വലിയ സ്ഥാനമാണുള്ളത്.
അടുക്കള രൂപകല്പനചെയ്യുമ്പോൾ വാസ്തുപ്രകാരം ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. സൂര്യപ്രകാശം നന്നായി പ്രവേശിക്കുന്ന തരത്തിലാവണം രൂപകല്പന. അടുക്കള എപ്പോഴും ഫ്രഷായിരിക്കാൻ ഇത് സഹായിക്കും. അടുക്കളയിലെ സാധനങ്ങൾ വലിച്ചുവാരിയിടാതെ എല്ലാം നല്ല ഭംഗിയായി അടുക്കിവയ്ക്കാൻ ശ്രദ്ധിക്കണം. പാത്രങ്ങൾ കൂട്ടിയിട്ട് ഒന്നിച്ച് കഴുകാൻശ്രമിക്കാതെ ഉപയോഗം കഴിഞ്ഞ പാത്രങ്ങൾ അപ്പപ്പോൾ കഴുകിവയ്ക്കുന്നതാണ് നല്ലത്. പാത്രങ്ങൾ കൂടിക്കിടന്നാൽ അത് നെഗറ്റീവ് എനർജി അടുക്കളയിൽ നിറയുന്നതിന് കാരണമാകാം.
അടുപ്പും സ്ലാബും പാത്രങ്ങൾ അടുക്കിവയ്ക്കുന്ന സ്ഥലവും തുടച്ചുവൃത്തിയാക്കാനും മറക്കരുത്. വൃത്തിയില്ലാത്തിടത്താണ് ദോഷങ്ങൾ വളരുന്നത് എന്നത് മറക്കാതിരിക്കുക. തുടയ്ക്കാൻ ഉപയോഗിക്കുന്ന തുണി ദിവസവും കഴുകി വൃത്തിയാക്കാനും മടികാണിക്കരുത്.
വീട്ടിൽ എത്തുന്ന എല്ലാവരെയും അടുക്കളഭാഗത്തേക്ക് പ്രവേശിപ്പിക്കരുത്. ഇത് ദോഷങ്ങൾക്ക് ഇടയാക്കും. നമ്മൾ മറ്റൊരുവീട്ടിൽ പോകുമ്പോഴും ഇക്കാര്യം മറക്കരുത്. പൂജയ്ക്കുശേഷം അടുക്കളയിൽ ധൂപവർഗങ്ങൾ കത്തിക്കുന്നതും ഗുണംചെയ്യും. കടുത്ത ഗന്ധമില്ലാത്തതായിരിക്കണം ഇതിനുപയോഗിക്കേണ്ടത്.
വീട്ടിലെ മറ്റൊരുപ്രധാന സ്ഥലമാണ് കുളിമുറി. ശരിക്കുപറഞ്ഞാൽ ജീവിതത്തിലെ പ്രശ്നങ്ങളെ നിയന്ത്രിക്കുന്ന സ്ഥലം. അതിനാൽ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. വെള്ളം പാഴാക്കരുത്. പൈപ്പിന് ചോർച്ചയോ മറ്റോ ഉണ്ടെങ്കിൽ ഉടൻ ശരിയാക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |