
തിരുവനന്തപുരം: നാലുവർഷമായി മുടങ്ങിക്കിടക്കുന്ന ന്യൂനപക്ഷ ക്ഷേമപ്രവർത്തനങ്ങൾക്ക് കേന്ദ്രത്തിൽ നിന്ന് കിട്ടേണ്ട ഫണ്ട്നേടിയെടുക്കുന്നതിനുള്ള ചർച്ച ചെയ്യാൻ പ്രത്യേക യോഗം വിളിക്കും. ഇന്നലെ ചേർന്ന എം.പിമാരുടെ ഓൺലൈൻ യോഗത്തിലാണ് തദ്ദേശതിരഞ്ഞെടുപ്പിന് ശേഷം ഉദ്യോഗസ്ഥതല യോഗം വിളിക്കുന്ന കാര്യം മുഖ്യമന്ത്രി അറിയിച്ചത്.
എം.പിമാരായ എൻ.കെ.പ്രേമചന്ദ്രൻ,പി.വി.അബ്ദുൾ വഹാബ് തുടങ്ങിയവരാണ് യോഗത്തിൽ ഇക്കാര്യം ഉന്നയിച്ചത്. വന്യജീവി ശല്യം തടയാൻ നടപടി സ്വീകരിക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരം നൽകാനുള്ള വ്യവസ്ഥ കേന്ദ്ര നിയമത്തിൽ തന്നെയുണ്ടെന്നും അത് നടപ്പാക്കണമെന്നും ബെന്നിബഹനാൻ അഭിപ്രായപ്പെട്ടു.
തദ്ദേശ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ തിരക്കിലായതിനാൽ പല എം.പിമാർക്കും ഓൺലൈൻ യോഗത്തിൽ പങ്കെടുക്കാനായില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |