
ജീവിതത്തിൽ അപ്രതീക്ഷിതമായി ദുരിതങ്ങൾ അനുഭവിക്കേണ്ടി വരുന്ന ചില നക്ഷത്രക്കാരുണ്ട്. ജനിച്ച സമയത്തത്തിന്റെ പ്രശ്‌നം മൂലമാണ് ഇവർക്ക് ദുരിതങ്ങളുണ്ടാകുന്നതെന്നാണ് പറയപ്പെടുന്നത്. മറ്റുചിലർക്ക് നക്ഷത്രവശാലുള്ള സമയദോഷമാണെന്നും ജ്യോതിഷികൾ പറയാറുണ്ട്. ഇത്തരം ദോഷങ്ങൾ കാരണം ദുരിതമനുഭവിക്കുന്ന ചില നക്ഷത്രക്കാർക്ക് ദിവസങ്ങൾക്കുള്ളിൽ നല്ലകാലം വരാൻ പോവുകയാണ്. ഈ നക്ഷത്രക്കാർ ആരൊക്കെയെന്ന് നോക്കാം.
അശ്വതി - വളരെയധികം സാമ്പത്തിക നേട്ടം ഉണ്ടാകുന്ന നക്ഷത്രമാണ്. വരുമാനം വർദ്ധിക്കും. ഇത്രയും കാലം അനുഭവിച്ച ദുഃഖങ്ങളെല്ലാം അവസാനിച്ച് നല്ലകാലം വരും. വസ്‌തുക്കൾ വാങ്ങും. ആഗ്രഹിച്ചതെല്ലാം തേടിയെത്തും. ആരോഗ്യപ്രശ്‌നങ്ങളെല്ലാം മാറും.
കാർത്തിക - ആരോഗ്യം വർദ്ധിക്കും. വിവാഹം നടക്കും. പുതിയ വാഹനം വാങ്ങാൻ കഴിയും. ജീവിതത്തിൽ നിരവധി ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും.
രോഹിണി - ഭാഗ്യവും സമ്പത്തും ഉണ്ടാകും. വിദേശത്ത് പോകാൻ അവസരം ലഭിക്കും. കുടുംബത്തിൽ ഈ നക്ഷത്രക്കാർ കാരണം ഐശ്വര്യം വന്നുചേരും.
മകയിരം - ശത്രുദോഷം മാറും, ജീവിതത്തിലെ കഷ്‌ടതകൾ മാറി ഉയർച്ചകൾ വന്നുചേരും. ധനപരമായി മുന്നേറ്റം ഉണ്ടാകും. പ്രതിസന്ധികളെല്ലാം മറികടക്കാൻ സാധിക്കും.
പുണർതം - സാമ്പത്തിക ഉയർച്ചയുണ്ടാകും. ജീവിതത്തിലെ കഷ്‌ടതകളെല്ലാം മാറി ഐശ്വര്യം വന്നുചേരും. അപ്രതീക്ഷിതമായി സമ്പത്ത് ലഭിക്കും. വിവാഹത്തിന് അനുയോജ്യമായ സമയം. പുതിയ വസ്‌തുവകകൾ വാങ്ങാൻ സാധിക്കും. കുടുംബത്തിൽ മനഃസമാധാനം വന്നുചേരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |