
ചില രാശിക്കാർക്ക് ഈ ആഴ്‌ച ഗുണം ചെയ്യുമെന്നാണ് ജ്യോതിഷപ്രകാരമുള്ള പ്രവചനങ്ങൾ പറയുന്നത്. സാമ്പത്തികമായും കുടുംബപരമായുമെല്ലാം സമയം അനുകൂലമാണ്. തൊഴിൽമേഖലയിലും നേട്ടങ്ങളുണ്ടാകും. ഈ രാശിക്കാർ ആരൊക്കെയെന്ന് നോക്കാം.
ചിങ്ങം - ജീവിതത്തിൽ പുതിയ ഭാഗ്യങ്ങൾ തേടിയെത്തും. പുതിയ ബന്ധങ്ങൾ വന്നുചേരും. ഉന്നത വ്യക്തികളുമായി കൂടിക്കാഴ്‌ച നടത്തുന്നത് ഗുണം ചെയ്യും. സുഹൃത്തുക്കളെ സഹായിക്കും. മൂന്നാണ് ഇവരുടെ ഭാഗ്യസംഖ്യ. ഗ്രേ ആണ് ഭാഗ്യനിറം.
തുലാം - ഈ രാശിക്കാർക്ക് പ്രധാനമായും തൊഴിൽ മേഖലയിലാണ് നേട്ടം കൈവരിക്കാനാവുക. വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ മികച്ച നേട്ടം കൈവരിക്കാനാകും. കുടുംബത്തിൽ സമാധാനം വന്നുചേരും.
വൃശ്ചികം - മറ്റുള്ളവരോട് ഇടപെടുമ്പോൾ ശ്രദ്ധിക്കണം. ജോലിയിൽ ശോഭിക്കാനാകും. ബ്രൗൺ ആണ് ഈ രാശിക്കാരുടെ ഭാഗ്യനിറം. ഏഴാണ് ഭാഗ്യസംഖ്യ.
ധനു - പങ്കാളിയോടുള്ള സ്‌നേഹം വർദ്ധിക്കും. കുടുംബത്തിൽ നിന്ന് പിന്തുണ ലഭിക്കും. സമ്പത്തികനേട്ടം കൈവരും. പ്രണയം വിജയത്തിലെത്തും. ഓറഞ്ച് ആണ് ഭാഗ്യനിറം. രണ്ട് ആണ് ഭാഗ്യസംഖ്യ.
മകരം - ആത്മവിശ്വാസം ഗുണം ചെയ്യും. അമിതമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. നഷ്‌ടപ്പെട്ടെന്ന് കരുതിയ ബന്ധങ്ങൾ തിരികെ ലഭിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. കറുപ്പാണ് ഈ രാശിക്കാരുടെ ഭാഗ്യനിറം. ഒന്ന് ആണ് ഭാഗ്യസംഖ്യ.
കുംഭം - വിദ്യാർത്ഥികൾക്ക് അനുകൂല സമയം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാകും. ക്രീം ആണ് ഭാഗ്യനിറം. 16 ആണ് ഭാഗ്യസംഖ്യ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |