
സീബ്രാ ലൈനുകളിൽ എങ്ങനെ സഞ്ചരിക്കണമെന്നതിന് ഉത്തമ ഉദാഹരണമാണ് ഈ കാഴ്ച. കാൽനടയാത്രികർക്കുള്ള സിഗ്നൽ ഓണായി കഴിഞ്ഞതിന് ശേഷം മാത്രമാണ് വിദേശികൾ ക്രോസ് ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിലെ സീബ്രാ ലൈനുകളിലുള്ള അപകടങ്ങളെ ഹൈക്കോടതി പരാമർശിച്ചിരുന്നു. നഗരത്തിലെ സീബ്രാലൈനുകളിൽ ഏതാണ്ടെല്ലാം മാഞ്ഞുതീരാറായ സ്ഥിതിയിലാണ്. അടുത്തകാലത്തെങ്ങും സീബ്രാ ലൈനുകളും മറ്റു രേഖപ്പെടുത്തലുകളും വാഹനത്തിരക്കേറിയ എറണാകുളം നഗരത്തിൽ ഉണ്ടായിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |