
റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com
2025 ഡിസംബർ 3 വൃശ്ചികം 17 ബുധനാഴ്ച.
(വൈകിട്ട് 5 മണി 59 മിനിറ്റ് 29 സെക്കൻഡ് വരെ ഭരണി നക്ഷത്രം ശേഷം കാർത്തിക നക്ഷത്രം)
അശ്വതി: അന്നലാഭം, പ്രണയ സാഫല്യം, ഓർമക്കുറവ് എന്നിവയുണ്ടാകാം. കൃഷി, വ്യവസായം എന്നീ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അനുകൂല സമയമാണ്. പാചകം, യാത്ര, കരകൗശല വസ്തുക്കൾ എന്നിവയിൽ താൽപര്യം കൂടി വരാൻ സാദ്ധ്യതയുണ്ട്.
ഭരണി: നല്ല സുഹൃത്തുക്കളെ ലഭിക്കും. സുഹൃത്തുക്കളിൽ നിന്നും മികച്ച സഹകരണം പ്രതീക്ഷിക്കാം. ബിസിനസ്സ് വർദ്ധിക്കും. യാത്രകളിലൂടെ ലാഭങ്ങളുണ്ടാകും. ആശുപത്രിവാസത്തിന് സാദ്ധ്യതയുള്ളതിനാൽ ശ്രദ്ധിക്കണം.
കാർത്തിക: നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഗുണകരമായ അവസ്ഥ പ്രതീക്ഷിക്കാം. വീട് മാറുന്നതിന് യോഗം കാണിക്കുന്നു. വീട്ടുപകരണങ്ങൾ പുതിയത് വാങ്ങാനാകും. മറവി കൂടി വന്നേക്കാം. എടുത്തുചാട്ടവും കുറ്റം പറച്ചിലും വിനയായി മാറിയേക്കും.
രോഹിണി: അനുമോദനങ്ങൾ ലഭിക്കാൻ സാദ്ധ്യതയുണ്ട്. വിദേശത്ത് ജോലിക്ക് സാദ്ധ്യത. ഭാര്യ മൂലം അനുകൂലമായ അവസ്ഥ, ഭാര്യാഗൃഹത്തിൽ നിന്നും അനുകൂല കാര്യങ്ങൾ എന്നിവ പ്രതീക്ഷിക്കാം. സ്വകാര്യ സ്ഥാപനത്തിൽ ശമ്പള വർദ്ധനവ്, ചിലവ് വർദ്ധിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
മകയിരം: വാഹനയോഗം, വിനോദ വിദേശ യാത്രാ യോഗങ്ങൾ എന്നിവ കാണുന്നു. ലോട്ടറി ഭാഗ്യം, അയൽക്കാരുമായി ചെറിയ കലഹങ്ങൾ എന്നിവയ്ക്ക് സാധ്യതയുണ്ട്. മനഃസമാധാനം അൽപം കുറഞ്ഞേക്കും. വിവാഹയോഗം, വാഹനയോഗം എന്നിയ്ക്ക് അനുകൂല സമയമാണ്.
തിരുവാതിര: വീടുപണി ആരംഭിക്കാൻ സാധിക്കും. സന്താനഭാഗ്യം പ്രതീക്ഷിക്കാം. കരാർ ജോലികളിൽ നിന്നും നേട്ടങ്ങളുണ്ടാകും. ഭാര്യയ്ക്ക് ജോലി ലഭിക്കാൻ ഇടയുണ്ട്. അധികാര സ്ഥാനത്ത് നിൽക്കുന്നവർക്ക് മേലുദ്യോഗസ്ഥരിൽ നിന്ന് തിരിച്ചടികൾ ഉണ്ടായേക്കും.
പുണർതം: ജോലിഭാരം വർദ്ധിക്കാൻ ഇടയുണ്ട്. വിദേശത്തു നിന്നും എന്തെങ്കിലും തരത്തിലുള്ള വസ്തുക്കൾ സമ്മാനമായി ലഭിക്കാൻ ഇടയുണ്ട്. അഗ്നി, ആയുധം എന്നിവ ശ്രദ്ധിക്കണം. സന്താനത്തിന് പഠന മികവിനുള്ള പുരസ്‌കാരം പ്രതീക്ഷിക്കാം.
പൂയം: സന്താനത്തിന് തൊഴിൽ ലഭിച്ചേക്കും. ജീവിത പങ്കാളിയെ കണ്ടെത്താനാകും. ആർഭാട വസ്തുക്കളോട് താൽപര്യം വർദ്ധിക്കും. പ്രായമായവർക്ക് പെൻഷൻ ആനുകൂല്യം ലഭിക്കുന്നതിന് സാദ്ധ്യതയുണ്ട്. കള്ളന്മാരെക്കൊണ്ട് ചില നഷ്ടങ്ങൾക്ക് സാദ്ധ്യതയുണ്ട്.
ആയില്യം: കച്ചവടം വർദ്ധിക്കും. അടിയന്തിരമായി യാത്ര നടത്തേണ്ടി വരും. കൂട്ടു കച്ചവടത്തിൽ ഉയർച്ച കാണുന്നു. അഗ്നിഭയം, അപവാദങ്ങൾ എന്നിവ ശ്രദ്ധിക്കണം. ഭാര്യാഗൃഹത്തിൽ നിന്നും ധനപരമായ സഹായങ്ങൾ ഉണ്ടായേക്കും.
മകം: രാഷ്ട്രീയം,സിനിമ മറ്റ് കലാരംഗങ്ങൾ എന്നിവയിൽ പ്രവർത്തിക്കുന്നവർക്ക് ഗുണകരമായ ദിനം. തൊഴിൽ മേഖലയിൽ ലാഭമുണ്ടാകും, അനാവശ്യമായ യാത്രകളും ചെലവുകളും വർദ്ധിക്കും. രോഗങ്ങൾക്കും സാദ്ധ്യതയുണ്ട്.വസ്തു വിൽക്കുന്നതിലൂടെ ലാഭം നേടാനായേക്കും.
പൂരം: കടം വാങ്ങാനുള്ള സാദ്ധ്യതയുണ്ട്. ചെയ്യാത്ത തെറ്റിന് പഴി കേൾക്കേണ്ടി വരുമെന്നതിനാൽ വളരെയധികം ശ്രദ്ധിക്കണം. സർക്കാർജോലിയിൽ നിൽക്കുന്നവർക്കും ചില പ്രതിസന്ധികൾ നേരിടാം. ബാദ്ധ്യതകൾ കൂടുന്നതിന് യോഗമുണ്ട്.
ഉത്രം: സാമ്പത്തിക ക്ലേശത്തിന് സാദ്ധ്യത. ശത്രുക്കളിൽ നിന്നും അനുകൂലമല്ലാത്ത നീക്കങ്ങൾ ഉണ്ടായേക്കും. അപകടങ്ങൾക്കും സാദ്ധ്യതയുണ്ട്. കള്ളന്മാരെക്കൊണ്ട് ചെറിയ രീതിയിലുള്ള ധന നഷ്ടമുണ്ടാകും.
അത്തം: ചെറിയ രോഗങ്ങൾ പോലും മൂർച്ഛിക്കാൻ ഇടയുള്ളതിനാൽ ശ്രദ്ധിക്കണം. യാത്രാസംബന്ധമായി ഓഫീസിൽ നിന്നും ധനസഹായം പ്രതീക്ഷിക്കാം. അനാവശ്യമായി പഴികേൾക്കേണ്ടി വന്നേക്കും. ആശുപത്രിവാസത്തിന് യോഗമുണ്ട്.
ചിത്തിര: ധനവരവ് മന്ദഗതിയിലായിരിക്കും.ജോലിഭാരം കൂടുന്നതിനും വിവാദം ഉണ്ടാകുന്നതിനുമെല്ലാം സാദ്ധ്യതയുണ്ട്. എന്നാൽ വിവാദങ്ങൾ അധികം ആളുകളിലേക്കെത്താതെ പരിഹരിക്കാൻ സാധിക്കും.
ചോതി: സ്ഥാനചലനത്തിന് യോഗമുണ്ട്. സാമ്പത്തിക കാര്യത്തിൽ അനുകൂലമായ മാറ്റം പ്രതീക്ഷിക്കാം. സുഹൃത്തുക്കളിൽ നിന്ന് നിരവധി സഹായങ്ങൾ പ്രതീക്ഷിക്കാം. കർമ മേഖലയിലും സാങ്കേതിക മേഖലയിലും വിജയം നേടാനാകും.
വിശാഖം: തർക്കങ്ങൾ പരിഹരിക്കാനാകും. അവകാശങ്ങൾ നേടിയെടുക്കാൻ ഇടയുണ്ട്. പ്രണയം വിജയിക്കും. സ്ഥാനക്കയറ്റം, ഊഹക്കച്ചവടത്തിൽ ലാഭം എന്നിവയ്ക്ക് സാദ്ധ്യതയുണ്ട്. ജോലിയിലൂടെ ഭാഗ്യങ്ങൾ വന്നു ചേർന്നേക്കും.
അനിഴം: മറ്റുള്ളവരുടെ ജോലി സ്വയം ഏറ്റെടുത്ത് അവർക്ക് പ്രശ്നങ്ങൾ പരിഹരിച്ചു നൽകാനാകും. ഉറക്കക്കുറവും അലച്ചിലും ഏറെ അലട്ടുന്ന ദിവസം. ശത്രുക്കളുടെ എണ്ണം വർദ്ധിച്ചേക്കും. ചെറിയ രീതിയിലാണെങ്കിലും നറുക്കെടുപ്പുകളിൽ സമ്മാനങ്ങൾ നേടാനിടയുണ്ട്.
കേട്ട: താൽക്കാലികമായി ചെയ്തു കൊണ്ടിരിക്കുന്ന ജോലിയിൽ മാറ്റം ഉണ്ടാകും. സന്താനഭാഗ്യത്തിന് യോഗമുണ്ട്. വിവാഹത്തിന് ശ്രമിക്കുന്നവർക്ക് അനുകൂല കാലയളവാണ്. വിനോദയാത്രകൾ നടത്തുന്നതിനും അതിന് നേതൃത്വം നൽകുന്നതിനും അവസരമുണ്ടാകും.
മൂലം: കേസ് വഴക്കുകൾ അവസാനിപ്പിക്കാനും കോടതിയുമായി ബന്ധപ്പെട്ട് അനുകൂല വിധി ലഭിക്കുന്നതിനും ഇടയാകും. കുടുംബ സ്വത്തുക്കൾ ലഭിക്കുന്നതിന് സാദ്ധ്യത കാണുന്നു. ബന്ധുവിയോഗം ഉണ്ടായേക്കും. ബിസിനസ്സിൽ ചില വഴിത്തിരിവുകളും പ്രതീക്ഷിക്കാം.
പൂരാടം: സ്ഥാനക്കയറ്റം ലഭിച്ചേക്കും. പ്രശസ്തി, വസ്ത്രലാഭം, അന്നലാഭം എന്നിവ ലഭിക്കും. പ്രായോഗിക ബുദ്ധി കുറയാൻ സാദ്ധ്യതയുണ്ട്. പിടിവാശി വർദ്ധിക്കും. അധികാര സ്ഥാനത്തിരിക്കുന്നവർക്ക് ചെറിയ രീതിയിലുള്ള അപകടങ്ങളോ അപവാദങ്ങളോ ഉണ്ടാകാൻ യോഗമുണ്ട്.
ഉത്രാടം: ദേഷ്യവും മറവിയുമെല്ലാം വിനയാകാൻ സാധ്യതയുള്ള ദിനം. ഏറ്റെടുത്ത കരാർ ജോലികൾ പൂർത്തിയാക്കാൻ പ്രയാസങ്ങൾ നേരിടേണ്ടി വരും. വീട്ടിലോ സ്ഥാപനത്തിലോ മോഷണ ശ്രമം ഉണ്ടാകാം. അലസരായ ജോലിക്കാരെ പിരിച്ചു വിട്ട് കൂടുതൽ കാര്യ പ്രാപ്തിയുള്ളവരെ നിയമിക്കും.
തിരുവോണം: മുടങ്ങിക്കിടക്കുന്ന ആനുകൂല്യങ്ങൾ ലഭിച്ചേക്കാം. ശമ്പള പരിഷ്‌ക്കരണത്തിന് സാദ്ധ്യതയുണ്ട്. മുടങ്ങിക്കിടക്കുന്ന വീട് പണി സഹോദരങ്ങളുടെ സഹായത്തോടെ പൂർത്തീകരിക്കാൻ സാധിക്കും. വളർത്തു മൃഗങ്ങൾ, വാഹനങ്ങൾ എന്നിവ വാങ്ങിക്കുന്നതിന് അവസരമുണ്ടാകും.
അവിട്ടം: വസ്തുവോ ആഭരണമോ വിറ്റ് കടം വീട്ടേണ്ടതായി വരും. തർക്കങ്ങൾ തീർപ്പാക്കുന്നതിൽ യാതൊരു മടിയും കാണിക്കരുത്. വാഗ്ദാനം ചെയ്ത ജോലി നഷ്ടപ്പെടാൻ സാദ്ധ്യത ഉണ്ട്. പ്രസ്ഥാനം മാറുന്നതിനുള്ള സാദ്ധ്യതയുണ്ട്. വാഹനം നഷ്ടത്തിൽ വിൽക്കേണ്ടി വരും.
ചതയം: വിദേശത്ത് ജോലിക്ക് സാദ്ധ്യത കാണുന്നു. സ്‌കോളർഷിപ്പിനായി അപേക്ഷിച്ചവർക്ക് അനുകൂല ഫലം പ്രതീക്ഷിക്കാം. ബന്ധുബലം വർദ്ധിക്കും. വിവാഹത്തിന് യോഗമുണ്ട്. ഏറ്റെടുത്ത ജോലികൾ പൂർത്തീകരിക്കാനാകും.
പൂരുരുട്ടാതി: വീട്ടുപകരണങ്ങൾ വാങ്ങിക്കുന്നതിന് യോഗം കാണുന്നു. നാട് വിട്ടുപോയ ബന്ധു തിരിച്ചു വരുന്നതിനും സാദ്ധ്യതയുണ്ട്. നാട്ടിൽ നിന്നും മാറി ജീവിക്കുന്ന ബന്ധുക്കളിൽ നിന്നും ധനസഹായത്തിന് സാദ്ധ്യതയുണ്ട്. പ്രേമബന്ധം വിജയകരമാകും.
ഉത്രട്ടാതി: കുടുംബത്തിൽ മംഗള കർമങ്ങൾ നടന്നേക്കും. സർക്കാർ ജോലി ലഭിക്കുന്നതിനോ സ്ഥാനക്കയറ്റം ലഭിക്കുന്നതിനോ സാദ്ധ്യതയുണ്ട്. ഇഷ്ടക്കാരിൽ നിന്നും ആഭരണങ്ങളോ മറ്റ് വസ്തുക്കളോ സമ്മാനമായി ലഭിക്കാൻ സാദ്ധ്യതയുണ്ട്. ധനപരമായി നേട്ടങ്ങളുണ്ടാകും.
രേവതി: അടുത്ത ബന്ധുക്കൾക്ക് രോഗദുരിത സാദ്ധ്യത. ആഹാര കാര്യത്തിൽ ശ്രദ്ധ കുറയും, വ്യവഹാരങ്ങൾ നടത്തുന്നവർക്ക് പരാജയം. ബുദ്ധിമുട്ടു നിറഞ്ഞ യാത്രകൾ, സഹപ്രവർത്തകർ നിമിത്തം മനോവിഷമം. ഭാര്യാ ഭർത്തൃബന്ധത്തിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ രൂക്ഷമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |