SignIn
Kerala Kaumudi Online
Wednesday, 09 September 2026 12.07 PM IST

കോടികൾ ചെലവാക്കി ബംഗളുരുവിൽ വീട് വാങ്ങുന്നത് ബുദ്ധിശൂന്യം,​ കാരണം വ്യക്തമാക്കി യുവാവ്

bengaluru-

മലയാളികൾ ഉൾപ്പെടെ നിരവധി പേർ താമസിക്കുന്ന മെട്രോ നഗരമാണ് ബംഗളുരു. ബംഗളുരുവിൽ വീട് വാടകയ്ക്ക് കിട്ടാനുള്ള ബുദ്ധിമുട്ടിനെ കുറിച്ച് പലരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കു വച്ചിട്ടുള്ളത് വൈറലായിരുന്നു. ഉയർന്ന വാടകയും മറ്റു ഡിമാൻഡുകളുമാണ് വീട് ലഭിക്കാൻ ഇവിടെ വേണ്ടി വരുന്നത്. എന്നാൽ കോടികൾ കൈയിലുണ്ടെങ്കിലും ബംഗളുരുവിൽ വീട് വാങ്ങുന്നത് ബുദ്ധിശൂന്യതയാണെന്ന് വ്യക്തമാക്കുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ഏഴുകോടി രൂപയുടെ ആസ്തിയും 3.7 ലക്ഷം രൂപ പ്രതിമാസം ശമ്പളമുണ്ടായിട്ടും താൻ എന്തുകൊണ്ടാണ് ബംഗളുരുവിൽ വീട് വാങ്ങാത്തത് എന്ന് വിശദീകരിച്ചാണ് യുവാവിന്റെ റെഡ്ഡിറ്റിലെ പോസ്റ്റ്. തനിക്ക് താങ്ങാവുന്ന വിലയാണെങ്കിലും ബംഗളുരുവിൽ ഒരു വീട് വാങ്ങുന്നത് എന്തുകൊണ്ടാണ് അർത്ഥ ശൂന്യമായി തോന്നുന്നത് എന്ന കാപ്ഷനോടെയാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ജയനഗറിലെ ഒറു ബി.എച്ച്.കെയിലാണ് യുവാവ് നിലവിൽ താമസിക്കുന്നത്. ഏകദേശം 8 കോടി വിലമതിക്കുന്ന പ്ലോട്ടാണിത്. ഒരു അപ്പാർട്ട്മെന്റിന് 35000 രൂപയാണ് വാടക നൽകുന്നത്. ഈ പണത്തിന് വീട് വാങ്ങുന്നത് സാമ്പത്തികമായി നോക്കുമ്പോൾ തികച്ചും ബുദ്ധിശൂന്യമായ കാര്യമാണെന്ന് യുവാവ് പറയുന്നു.

ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്ത് 2-3 കോടി രൂപയുടെ വീട് വാങ്ങാൻ തനിക്ക് കഴിയുമെങ്കിലും, വൈറ്റ്ഫീൽഡ്, സർജാപൂർ, വർത്തൂർ തുടങ്ങിയ പ്രദേശങ്ങളിലേക്ക് താമസം മാറി ജീവിതരീതിയിൽ വിട്ടുവീഴ്ച ചെയ്യാൻ തയ്യാറല്ല,​ സത്യസന്ധമായി പറഞ്ഞാൽ, തിരക്കേറിയതും പൊടി നിറഞ്ഞതും മറ്റുമായ പ്രദേശങ്ങളിൽ ജീവിതം ചെലവഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ദീർഘനേരത്തെ യാത്ര, തീരാത്ത നിർമ്മാണം, സമാധാനമില്ലായ്മ ഇവയെല്ലാമാണ് അവിടുത്തെ പ്രശ്‌നമെന്നും യുവാവ് പറഞ്ഞു

നിലവിൽ താമസിക്കുന്ന ജയാനഗർ തനിക്ക് ഇഷ്ടമാണെങ്കിലും അവിടെ ഒരു വീട് വാങ്ങാനും താൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. '8 കോടി എന്നത് വില വളരെ കൂടുതലാണ്, തന്റെ കൈയിലുള്ള പണം മുഴുവനും അതിനുവേണ്ടി ചെലവാക്കി, ഭാവിയിൽ അതിന് വീണ്ടും വില ഉയരണമെന്ന് പ്രാർത്ഥിച്ചിരിക്കാൻ താൻ‌ ആ​ഗ്രഹിക്കുന്നില്ല. ഈ പണത്തിന് ഏതെങ്കിലും യൂറോപ്യൻ രാജ്യത്ത് ദീർഘകാലം താമസിക്കാനും നന്നായി പ്ലാൻ ചെയ്താൽ പ്രോപ്പർട്ടി വാങ്ങാനും സാധിക്കും. നിലവിൽ ഇങ്ങനെ തന്നെ ജയാന​ഗറിൽ താമസിക്കാനും വേറെ എവിടെയെങ്കിലും ഒരു പ്രോപ്പർട്ടി സ്വന്തമാക്കാനുമാണ് താൻ ആ​ഗ്രഹിക്കുന്നത് എന്നും യുവാവ് പോസ്റ്റിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MY HOME, BENGALURU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE