
മലയാളത്തിലെ മികച്ച അഭിനേതാക്കളായ ഉർവശിയുടെയും മനോജ് കെ. ജയന്റെയും മകളാണ് കുഞ്ഞാറ്റയെന്ന തേജാലക്ഷ്മി. മാതാപിതാക്കളുടെ പാത പിന്തുടർന്ന് മലയാള സിനിമയിൽ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് തേജാലക്ഷ്മി. സുന്ദരിയായവൾ സ്റ്റെല്ല എന്ന ചിത്രത്തിലൂടെയാണ് താരപുത്രിയുടെ അരങ്ങേറ്റം. സർജാനോ ഖാലിദാണ് ചിത്രത്തിലെ നായകൻ. ബിനു പീറ്ററാണ് സിനിമയുടെ രചനയും സംവിധാനവും നിർവഹിക്കുന്നത്. സോഷ്യൽ മീഡിയയിലും തേജാ ലക്ഷ്മി സജീവമാണ്. കഴിഞ്ഞ ദിവസം തേജാലക്ഷ്മി പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഗോൾഡൻ നിറമുള്ള വസ്ത്രമണിഞ്ഞുള്ള ചിത്രങ്ങളാണ് തേജാ ലക്ഷ്മി പങ്കുവച്ചിരിക്കുന്നത്.
ചിത്രങ്ങളെ അഭിനന്ദിച്ച് നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്. തേജാലക്ഷ്മിയുടെ പുതിയ ലുക്ക് തകർത്തുവെന്നാണ് കമന്റുകളിൽ പറയുന്നത്. ഇതിനൊപ്പം വിമർശനങ്ങളുമുണ്ട്. തേജാലക്ഷ്മിയുടെ വസ്ത്രം കേരള സംസ്കാരത്തിന് ചേരുന്നതല്ലെന്നും അച്ഛനെയും അമ്മയെയും അപമാനിക്കുന്നതാണ് എന്നായിരുന്നു പ്രധാന വിമർശനം. ഉർവശിയുടെ പേര് കളയരുത്. ആളുകൾ മനോജിനെയും ഉർവശിയെയും അവരുടെ ലെഗസിയെയും വെറുക്കും, എന്തിനാണ് ഇത്ര എക്സ്പോസ് ചെയ്യുന്നത് എന്നിങ്ങനെയാണ് കമന്റുകൾ, അതേസമയം കമന്റുകൾക്ക് തേജാലക്ഷ്മി പ്രതികരിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |