
പെരിന്തൽമണ്ണ: മാനസിക വൈകല്യമുള്ള 14 കാരനായ വിദ്യാർത്ഥിയെ ലൈംഗിക പീഡനത്തിരയാക്കിയ ആത്മീയ ചികിത്സകനെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് പയ്യനടം പള്ളിക്കുന്ന് ചോലമുഖത്ത് മുഹമ്മദ് റഫീഖാണ് (43) അറസ്റ്റിലായത്. പെരിന്തൽമണ്ണപട്ടാമ്പി റോഡിലുള്ള ഇയാളുടെ ക്ലിനിക്കിലാണ് ചികിത്സ നടത്തിയിരുന്നത്. 2024 ഒക്ടോബറിൽ കുട്ടിയുടെ മാതാവിന്റെ ഉമ്മയാണ് ആദ്യമായി കുട്ടിയെ പെരിന്തൽമണ്ണയിൽ ചികിത്സയ്ക്ക് കൊണ്ടു വന്നത്. തുടർ ചികിത്സക്ക് കഴിഞ്ഞ മാർച്ചിൽ എത്തിയപ്പോഴാണ് ലൈംഗിക അതിക്രമം ആദ്യമായി നേരിടുന്നത്. പ്രതി ചികിത്സ നടത്തുന്ന കെട്ടിടത്തിലെ ഒന്നാം നിലയിലെ റൂമിൽ നിന്നും കുട്ടിയെ രണ്ടാം നിലയിലെ അടച്ചിട്ട റൂമിൽ കൊണ്ടുപോയാണ് പീഡിപ്പിച്ചതെന്നാണ് പരാതി. തുടർന്ന് അഞ്ച് തവണ പ്രതിയിൽ നിന്നും ലൈംഗിക അതിക്രമണം നേരിടേണ്ടിവന്നു. ഈ കാര്യം സ്‌കൂളിലെ സുഹൃത്തിനോട് കുട്ടിപറയുകയും സുഹൃത്ത് സ്‌കൂളിലെ കൗൺസിലർക്ക് വിവരം കൈമാറുകയും തുടർന്ന് പാലക്കാട് ചൈൽഡ് ലൈനിൽ വിവരം ലഭിച്ച ശേഷം. ഇവരുടെ അറിയിപ്പിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കസ്റ്റഡിയിൽ എടുത്തു. തുടർന്ന് ഇയാളെ ഇന്നലെ ജില്ലാ ആശുപത്രിയിൽ എത്തിച്ച് മൈഡിക്കൽ പരിശോധന നടത്തി കോടതി മുമ്പാകെ ഹാജരാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |