
ന്യൂഡൽഹി : പ്രതീക്ഷയുമായി മറ്റൊരു പുതുവർഷം കൂടി വരികയാണ്. 2025നോട് വിട പറയാൻ ഇനി ആഴ്ചകൾ മാത്രം. 2025ൽ ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്തത് എന്തൊക്കെയാണെന്ന് അറിയാമോ ?
'ഇയർ ഇൻ സെർച്ച് 2025 ' പട്ടികയിലൂടെ ഈ വർഷത്തെ സെർച്ച് ട്രെൻഡിംഗ് വിശേഷങ്ങൾ ഗൂഗിൾ പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗ്, ഗൂഗിൾ ജെമിനി, ഏഷ്യാ കപ്പ്, ഐ.സി.സി ചാമ്പ്യൻസ് ട്രോഫി, പ്രോ കബഡി ലീഗ്, മഹാ കുംഭമേള, വിമൺസ് വേൾഡ് കപ്പ്, ഗ്രോക്ക്, സെയ്യാര, ധർമ്മേന്ദ്ര എന്നിവയാണ് ഇന്ത്യയിൽ ഏറ്റവുമധികം സെർച്ച് ചെയ്യപ്പെട്ട കാര്യങ്ങൾ. ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശിയാണ് ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെട്ട വ്യക്തി. ഗൂഗിളിൽ ഈ വർഷം ഏറ്റവുമധികം തിരയപ്പെട്ട ഇന്ത്യൻ സിനിമകളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് ബോളിവുഡ് ചിത്രമായ സെയ്യാര ആണ്. ഉണ്ണി മുകുന്ദന്റെ മാർക്കോ ലിസ്റ്റിൽ ആറാം സ്ഥാനത്തുണ്ട്. മഹാ കുംഭമേളയാണ് ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെട്ട വാർത്താ സംഭവം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |