
ചർമത്തിനും ശരീരത്തിനും ഒരുപോലെ ഗുണംചെയ്യുന്ന ഒന്നാണ് നാരങ്ങ. മാത്രമല്ല, ജ്യോതിഷപ്രകാരം പല കർമങ്ങൾക്കും ഇവ ഉപയോഗിക്കാറുണ്ട്. അതിനാൽത്തന്നെ നാരങ്ങ ഉപയോഗിച്ച് ആഗ്രഹ പൂർത്തീകരണവും ഐശ്വര്യവും കൈവരിക്കാനാകും. ഇതിനായി നാരങ്ങ എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് നോക്കാം.
നെഗറ്റീവ് ഊർജം പുറന്തള്ളി പോസിറ്റീവ് ഊർജത്തെ ആകർഷിക്കാൻ നാരങ്ങ സഹായിക്കുന്നു. ഇതിനാലാണ് വീടുകളിലും സ്ഥാപനങ്ങളിലും മുൻവാതിലുകളിൽ നാരങ്ങ തൂക്കുന്നത്. പൂജകൾക്കും ഇത് പ്രധാനമായും ഉപയോഗിക്കാറുണ്ട്. ദേവീ ക്ഷേത്രങ്ങളിൽ നാരങ്ങാദീപം കത്തിക്കുന്നത് വളരെ നല്ലതാണ്. പ്രത്യേകിച്ച് വെള്ളി, ചൊവ്വ ദിവസങ്ങളിൽ. ആഗ്രഹങ്ങൾ സാധിക്കാനും ഐശ്വര്യം വന്നുചേരാനും ഇത് നല്ലതാണ്. ക്ഷേത്രങ്ങളിൽ മാത്രമല്ല വീടുകളിലും ഇങ്ങനെ നാരങ്ങാവിളക്ക് കൊളുത്താം.
ഇതിനായി നാരങ്ങ രണ്ടാക്കി മുറിക്കുക. ശേഷം ഉൾഭാഗം പുറത്തേക്ക് വരുന്ന രീതിയിൽ വയ്‌ക്കണം. അതായത് തൊലിയുടെ ഭാഗം ഉള്ളിലേക്ക് വരുന്ന വിധത്തിൽ വയ്‌ക്കുക. ഇതിലേക്ക് എള്ളെണ്ണയും തിരിയുമിട്ട് കത്തിക്കാം. അല്ലെങ്കിൽ നെയ്യോ വിളക്കെണ്ണയോ ഉപയോഗിക്കാം. ഇത് ഒരു നാളം വരുന്ന രീതിയിൽ കത്തിക്കാം. 1,3,5,7 എന്നീ സംഖ്യകളിൽ മാത്രമേ കത്തിക്കാൻ പാടുള്ളു. കടങ്ങൾ മാറാനും തൊഴിൽ തടസം നീക്കാനും ഇത് ഉത്തമമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |