
ന്യൂഡൽഹി: പാകിസ്ഥാൻ അതിർത്തിക്കരികെ അറബിക്കടലിന് മുകളിൽ വ്യോമാഭ്യാസം നടത്താനൊരുങ്ങി ഇന്ത്യൻ വ്യോമസേന. കറാച്ചിയിൽ നിന്ന് ഏകദേശം 200 നോട്ടിക്കൽ മൈൽ അകലെയാണ് വ്യോമാഭ്യാസം നടക്കുക. ഡിസംബർ പത്ത് ബുധൻ, ഡിസംബർ 11 വ്യാഴം എന്നീ ദിവസങ്ങളിലാണ് അഭ്യാസപ്രകടനം നടക്കുക.
പാകിസ്ഥാന്റെ നിയന്ത്രണത്തിലുള്ള വ്യോമാതിർത്തിയിൽ നിന്ന് ഏകദേശം 70 നോട്ടിക്കൽ മൈൽ അകലെയാണ് വ്യോമാഭ്യാസം നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. അതീവ സുരക്ഷാ മേഖലയാണിത്. പ്രതിരോധത്തിനും വ്യാപാരത്തിനും നിർണായക പങ്കുവഹിക്കുന്ന അറബിക്കടലിന് മുകളിൽ വ്യോമശേഷികൾ പ്രദർശിപ്പിക്കുക എന്നതാണ് വ്യോമസേന ഈ അഭ്യാസപ്രകടനത്തിലൂടെ ലക്ഷ്യമിടുന്നത്. പടിഞ്ഞാറൻ സമുദ്ര അതിർത്തിയിൽ ഇന്ത്യയുടെ പ്രതിരോധം ശക്തിപ്പെടുത്തുന്ന വിവിധ യുദ്ധ, രഹസ്യാന്വേഷണ സാഹചര്യങ്ങൾ കാട്ടുന്ന അഭ്യാസങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാകിസ്ഥാന്റെ തീരദേശ വ്യോമാതിർത്തിക്ക് സമീപം ഇത്തരമൊരു അഭ്യാസപ്രകടനം നടത്തുന്നത് പ്രദേശത്ത് ജാഗ്രത വർദ്ധിപ്പിക്കാൻ സഹായിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |