
നക്ഷത്രഫലം 2025 ഡിസംബർ 8 മുതൽ ഡിസംബർ 14 വരെ
അശ്വതി : ക്രയവിക്രയങ്ങളിൽ നേട്ടം. പ്രമാണങ്ങൾ കൈവശം വരും. മത്സരപരീക്ഷകളിൽ ജയം. എഗ്രിമെന്റുകളിൽ ഒപ്പുവെക്കാനിട. വാഹനങ്ങളിൽ നിന്ന് വരുമാനം. ഗവൺമെന്റ് സർവ്വീസിൽ പ്രവേശിക്കാനവസരം. സാമൂഹിക രംഗത്ത് ശോഭിക്കും. ഭാഗ്യദിനം ബുധൻ
ഭരണി : സഹോദരങ്ങൾ മുഖേന സഹായം. വീട് പണിയിക്കുകയോ വാങ്ങുകയോ ചെയ്യും. കല,സിനിമ മേഖലയിലുള്ളവർക്ക് നല്ല സമയം. കുടുംബത്തിൽ സമാധാനം ലഭിക്കും. ഓഹരികളിൽ നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കുക. ഭാഗ്യദിനം തിങ്കൾ
കാർത്തിക: വ്യാപാരരംഗത്ത് അഭിവൃദ്ധി. ഉന്നത വ്യക്തികൾ മുഖേന നേട്ടം. ദൂരയാത്രകൾ സുഖകരം. സന്താനങ്ങളുടെ കാര്യത്തിൽ ശ്രദ്ധവേണം. സർക്കാരിൽ നിന്ന് ആനുകൂല്യം. പൊതുജനങ്ങൾക്കിടയിൽ അംഗീകാരം വർദ്ധിക്കും. ഭാഗ്യദിനം വെള്ളി
രോഹിണി: കുടുംബകാര്യങ്ങളിൽ ശ്രദ്ധയും ചെലുത്തും. ജോലിസ്ഥലത്ത് തിരക്ക് വർദ്ധിക്കും. പൂർവികസ്വത്ത് ലഭിക്കും. വിദ്യാഭ്യാസരംഗത്ത് പുരോഗതി. ആത്മവിശ്വാസം കുറയും. കർമ്മരംഗത്ത് ഊർജ്ജസ്വലത.
ഭാഗ്യദിനം ചൊവ്വ
മകയിരം: നിർമ്മാണപ്രവർത്തനങ്ങൾ നടത്തും. ജനമധ്യത്തിൽ അംഗീകാരം. ഭൂമിയിൽ നിന്നും വാടകയിൽ നിന്നും വരുമാനം. ബന്ധുക്കളിൽ നിന്ന് സഹായം. പ്രമേഹരോഗികൾ ശ്രദ്ധിക്കണം. വിദേശയാത്ര സാധ്യമാകും.
ഭാഗ്യദിനം വ്യാഴം
തിരുവാതിര: ടെസ്റ്റുകളിലും ഇൻർവ്യൂയിലും വിജയം. ദൂരയാത്രകൾ സുഖകരമായിരിക്കും. പാർട്ണർഷിപ്പ് കച്ചവടങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകും. പുതിയ ഗൃഹത്തിൽ താമസമാക്കിയേക്കും. പത്രപ്രവർത്തകർക്ക് നല്ല സമയം. ഭാഗ്യദിനം ശനി
പുണർതം: വിവാഹം കഴിഞ്ഞവർക്ക് സന്താനഭാഗ്യത്തിന് യോഗമുണ്ട്. കേന്ദ്ര സർക്കാർ ജോലിക്കാർക്ക് സ്ഥലമാറ്റം. ലോണുകൾ എളുപ്പത്തിൽ തരപ്പെടും. ദൂരയാത്രകൾ തരപ്പെടും. തൊഴിൽ രഹിതർക്ക് നല്ല ജോലി ലഭിക്കും. ഭാഗ്യദിനം ബുധൻ
പൂയം: അധികാരസ്ഥാനത്തുള്ളവരുമായി നല്ല ബന്ധം തുടങ്ങും. സ്വയം തൊഴിലെടുക്കുന്നവർക്ക് അനുകൂലസമയം. ഇൻഷുറൻസ് പണം ലഭിക്കും. ഭാര്യയുടെ സമ്പത്ത് അനുഭവയോഗ്യമാകും. സർക്കാർ സർവ്വീസിൽ സ്ഥിരനിയമനം. ഭാഗ്യദിനം ഞായർ
ആയില്യം: ധൈര്യവും പ്രവർത്തനശേഷിയും വർദ്ധിക്കും. ഡിഫൻസിൽ ജോലി സാധ്യത. ദൈവികകാര്യങ്ങൾക്ക് താല്പര്യം. സഹോദരങ്ങൾ മുഖേന നേട്ടം. ഊഹക്കച്ചവടത്തിൽ നിന്ന് ആദായം. ആത്മാഭിമാനം തോന്നുന്ന പ്രവൃത്തികൾ ചെയ്യും. ഭാഗ്യദിനം വെള്ളി
മകം: മുമ്പുണ്ടായിരുന്ന ബിസ്സിനസ്സുകൾ പുനരാരംഭിക്കും. വിദേശയാത്ര സാധിക്കും. കുടുംബക്ഷേത്രത്തിൽ മുടങ്ങിപ്പോയ പൂജകൾ തുടങ്ങിവെക്കും. താത്കാലികകാർക്ക് സ്ഥിരനിയമനം ലഭിക്കും. വാഹനങ്ങൾ വഴി വരുമാനം ലഭിക്കും. ഭാഗ്യദിനം തിങ്കൾ
പൂരം: വിദ്യാഭ്യാസസ്ഥാപനങ്ങളായോ നിയമസ്ഥാപനങ്ങളായോ ബന്ധപ്പെട്ട് പ്രവർത്തിക്കും. നിയമവിദ്യാർത്ഥികൾക്ക് അനുകൂലം സമയം. ആഗ്രഹങ്ങളും സഫലമാകും. ടെസ്റ്റുകളിൽ വിജയിക്കും. പുതിയ ഭൂമി വാങ്ങാൻ ശ്രമിക്കും. ഭാഗ്യദിനം വ്യാഴം
ഉത്രം: ഉദ്യോഗത്തിൽ ഉയർച്ച. മേലധികാരികളോട് നയത്തിൽ സംസാരിക്കും. സന്താനങ്ങളുടെ വിവാഹലോചനയ്ക്ക് അനുകൂലസമയം. രാഷ്ട്രീയ പ്രവർത്തകരും പൊതുജനസേവകരും നേതൃസ്ഥാനത്തേക്ക് ഉയർത്തപ്പെടും. ആരോഗ്യനില മെച്ചപ്പെടും. ഭാഗ്യദിനം ശനി
അത്തം: ബോണ്ടുകളും പ്രോമിസറി നോട്ടുകളും മുഖേന പണം ലഭിക്കും. രോഗികൾക്ക് ആശ്വാസം. വിദേശയാത്ര സാധിക്കും. പരസ്യവരുമാനം കൂടും. യുവജനങ്ങളുടെ വിവാഹം നടക്കും. വ്യാപാരത്തിൽ പുരോഗതി ലഭിക്കും.
ഭാഗ്യദിനം ചൊവ്വ
ചിത്തിര: വ്യാപാരത്തിൽ നിന്ന് വരുമാനം. പല കാര്യങ്ങളും വാശിയോടുകൂടി നേടും. വിദ്യാർത്ഥികൾക്ക് നല്ലസമയം. കടം എളുപ്പത്തിൽ കിട്ടും. ഉന്നത വ്യക്തികളുമായി നല്ല ബന്ധം പുലർത്താൻ സാധിക്കും. സന്താനങ്ങൾക്ക് ശ്രേയസ്സുണ്ടാകും. ഭാഗ്യദിനം ശനി
ചോതി: സർക്കാരിൽ നിന്ന് ആനുകൂല്യം ലഭിക്കും. ജീവിതസുഖം വർദ്ധിക്കും. പിതൃസമ്പത്ത് ലഭിക്കും. സംഘടനകളിൽ പണമിടപാടുകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കും. പത്രപ്രവർത്തനത്തിൽ നിന്ന് വരുമാനം. നിയമപരമായ കാര്യങ്ങളിൽ മധ്യസ്ഥം വഹിക്കും. ഭാഗ്യദിനം തിങ്കൾ
വിശാഖംഛ വ്യവസായങ്ങളിൽ നിന്ന് വരുമാനം. മില്ലുകളോ മൊബൈൽ ഷോപ്പുകളോ തുടങ്ങാനാവും. ചിത്രകലയോട് താത്പര്യം കൂടും. ബിസിനസ്സിൽ ആദായം ലഭിക്കും. ചിത്രകലയോട് താത്പര്യം കൂടും. സന്താനങ്ങൾക്ക് ഉയർച്ചയുണ്ടാകും. ഭാഗ്യദിനം ബുധൻ.
അനിഴം: പിതൃധനം ലഭിക്കും. വിദേശയാത്ര സാധിക്കും. പല പുതിയ ധനാഗമമാർഗ്ഗങ്ങൾ തെളിയും. സിനിമാപ്രവർത്തകർ ശ്രദ്ധിക്കണം. ബാങ്കിംഗ് മേഖലയിലുള്ളവർക്ക് നല്ല സമയം. പരീക്ഷകളിൽ വിജയിക്കും.
ഭാഗ്യദിനം ശനി.
തൃക്കേട്ട: പ്രേമബന്ധങ്ങൾ വിവാഹത്തിൽ കലാശിക്കും. സാധിക്കില്ലായെന്ന് കരുതിയ പലതും സാധിക്കും. കലകളിൽ ശോഭിക്കും. സഹോദരനുമൊത്ത് വ്യപാരം തുടങ്ങും. വിനോദയാത്രകൾ പോകും. ഭവനനിർമ്മാണത്തിൽ ഏർപ്പെടും. ഭാഗ്യദിനം വ്യാഴം
മൂലം: പട്ടാളം, പോലീസ് വിഭാഗത്തിലുള്ളവർക്ക് പ്രമോഷൻ ലഭിക്കാൻ സാധ്യത. വസ്തുക്കൾ വിൽക്കാമെന്ന തീരുമാനത്തിൽ മാറ്റമുണ്ടാകും. ക്രയവിക്രയങ്ങളിൽ നേട്ടം. കലാകാരൻമാർക്ക് നല്ല സമയം. ആത്മീയ കാര്യങ്ങളിൽ താത്പര്യം കാണിക്കും. ഭാഗ്യദിനം ഞായർ
പൂരാടം: ബാങ്ക് ബാലൻസിൽ വർദ്ധന. സ്ത്രീജനങ്ങൾ മുഖേന ധനാഗമമുണ്ടാകും. ദൂരയാത്രകൾ വേണ്ടി വരും. ഹൃദ്രോഗികൾ ശ്രദ്ധിക്കണം. ഉന്നതവിദ്യാഭ്യാസരംഗത്ത് പുരോഗതി. സംഗീതജ്ഞർക്ക് ശോഭിക്കാൻ കഴിയും. ഭാഗ്യദിനം ചൊവ്വ
ഉത്രാടം: വിദേശത്ത് നിന്നും എഴുത്തുകളും പണവും ലഭിക്കാൻ സാധ്യത. പുതിയ വാഹനം വാങ്ങാൻ ശ്രമിക്കും. ഗവേഷണവിദ്യാർത്ഥികൾക്ക് അനുകൂലം. ഡോക്ടർമാർ ശ്രദ്ധിക്കണം. ബന്ധുജനങ്ങളിൽ നിന്ന് സഹായം ഉണ്ടാകും. ഭാഗ്യദിനം വ്യാഴം
തിരുവോണം: വിലപ്പെട്ട സമ്മാനങ്ങൾ സുഹൃത്തുക്കളിൽ നിന്ന് ലഭിക്കും. നിയമജ്ഞർക്ക് അനുകൂലം. കൃഷിക്കാവശ്യമായ വസ്തുക്കൾക്ക് പണം ചെലവാക്കും. തെരഞ്ഞെടുപ്പുകളിൽ വിജയം. ആരോഗ്യനില മെച്ചപ്പെടും. നിയമജ്ഞർക്ക് ഈ അവസരം അനുകൂലം. ഭാഗ്യദിനം ശനി
അവിട്ടം: കുടുംബത്തിലെ കലുഷിത അന്തരീക്ഷം മാറും. പ്രമാണങ്ങൾ ശരിപ്പെടുത്താൻ ശ്രമിക്കും. സാമൂഹികമായ അംഗീകാരമുണ്ടാകും. സന്താനഭാഗ്യം. വരുമാനവിഹിതം ദൈവകാര്യങ്ങൾക്ക് മാറ്റിവക്കും. അധ്യാപകർക്ക് നല്ല സമയം. ഭാഗ്യദിനം വ്യാഴം
ചതയം: വിദേശത്തുനിന്ന് ധനാഗമം പ്രതീക്ഷിക്കാം. വീടോ വാഹനമോ വാങ്ങാൻ സാധിക്കും. സ്വതന്ത്രവും നീതിപൂർവ്വവുമായ തീരുമാനങ്ങൾ കൈകൊള്ളും. ഗ്രന്ഥകാരൻമാർക്ക് രചനകൾ പ്രസിദ്ധീകരിക്കാൻ അവസരം. ഭാഗ്യദിനം ശനി
പൂരുരുട്ടാതി: എഞ്ചിനീയറിംഗിന് ചേരാൻ സാധിക്കും. സിനിമയിൽ നിന്നും കലയിൽ നിന്നും പണം കൈവരും. എല്ലാ രംഗങ്ങളിലും കർമ്മശേഷി പ്രദർശിപ്പിക്കും. സാഹിത്യകാരൻമാർക്ക് അനുകൂല സമയം. സുഹൃത്തുക്കൾ ഉദാരമായി പെരുമാറും. ഭാഗ്യദിനം തിങ്കൾ
ഉത്രട്ടാതി: പരസ്യം മുഖേനയും ഏജൻസികൾ മുഖേനയും വരുമാനത്തിൽ വർദ്ധന. പൂർവിക സമ്പത്ത് അനുഭവയോഗ്യമാകും. ആരോഗ്യനില അഭിവൃദ്ധിപ്പെടും. വീടുവെക്കാനോ വാങ്ങാനോ സാധിക്കും. ഓഹരികളിൽ നേട്ടമുണ്ടാകും. ഭാഗ്യദിനം ബുധൻ
രേവതി : അധ്യാപകജോലിക്കോ ക്ലറിക്കൽ ജോലിക്കോ ശ്രമിക്കുന്നവർക്ക് സാധിക്കും. ഭൂമി വാങ്ങാൻ സാധിക്കും. കുടുംബസുഖം വർദ്ധിക്കും. പ്രവർത്തനമേഖലയിൽ ആധികാരികത വർദ്ധിക്കും. മേലധികാരികളുമായി നയത്തിൽ സംസാരിക്കും. ഭാഗ്യദിനം ഞായർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |