
''പ്രാഥമികവിദ്യാഭ്യാസം സൗജന്യവും,നിർബന്ധിതവുമാണെന്നവിപ്ലവകരമായഒരുനിയമംസ്വതന്ത്രഇന്ത്യയിൽആദ്യമായിനടപ്പാക്കിയസംസ്ഥാനമാണ് നമ്മുടെ കേരളം.(ഈആശയം1906ൽബറോഡ
(ഇന്നത്തെ വഡോദര)രാജാവ്നടപ്പാക്കിയിരുന്നു). കേന്ദ്രസർക്കാർ,ഇത് നടപ്പാക്കുന്നതിനും അരനൂറ്റാണ്ട് മുൻപ് അത് കേരളത്തിൽനടപ്പാക്കിയ ആദ്യത്തെസർക്കാർനേരിട്ടപ്രശ്നങ്ങളും,പ്രതിസന്ധികളും ഇന്ന് ചരിത്രമല്ലേ.!
1957 ൽ 'കേരളവിദ്യാഭ്യാസബിൽ"കേരളനിയമസഭയിൽഅവതരിപ്പിച്ചത് കേരളത്തെപ്പറ്റിയും,കുട്ടികളെപ്പറ്റിയുംനല്ല ഉൾക്കാഴ്ചയും,ലക്ഷ്യബോധവുമുണ്ടായിരുന്ന കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി പ്രൊഫസർ ജോസഫ് മുണ്ടശ്ശേരിയായിരുന്നു. അഞ്ചുവയസുമുതൽ പതിനാലുവയസുവരെയുള്ളകുട്ടികൾക്ക് വിദ്യാഭ്യാസം സൗജന്യവും, നിർബന്ധിതമാണെന്നുള്ള വിപ്ലവകരമായവ്യവസ്ഥയുള്ളപ്രസ്തുത ബിൽവലിയഎതിർപ്പുകളെഅതിജീവിച്ച് നിയമമായത് 1958ൽ ആയിരുന്നു.
1959ൽ അത് നടപ്പിൽവരികയുംചെയ്തു. മലയാള ത്തിലെ പ്രശസ്തസാഹി ത്യകാരനും, സാഹിത്യനിരൂപകനുമായിരുന്നുജോസഫ് മുണ്ടശ്ശേരി.കേരളത്തിലെ സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങളെ ദേശസാൽക്കരിക്കാൻ ഉദ്ദേശിച്ച ഈ നിയമം,വിമോചനസമരത്തിനും ഇ.എം.എസ് മന്ത്രിസഭയുടെ പതനത്തിനും വ ഴിതെളിച്ചുഎന്നൊരുകുറിപ്പ്കോളേജ് വിദ്യാർത്ഥിയായിരുന്നകാലത്ത്,തിരുവനന്തപുരത്തെകേരളയൂണിവേഴ്സിറ്റിലൈബ്രറിയിൽനിന്നുമെടുത്തഅദ്ദേഹത്തിന്റെ ആത്മകഥയായ 'കൊഴിഞ്ഞ ഇലകൾ" വായിച്ചശേഷംഅന്ന് ഞാൻകുറിച്ചിട്ട പഴയൊരു കടലാസു കഷണം കുറച്ചുനാൾമുമ്പ് കൈയിൽകിട്ടിയത് ഒന്നു കൂടികണ്ണോടിച്ചപ്പോഴാണ് ആ മഹാപ്രതിഭയെഓർത്തുപോയത്.തന്റെജീവിതകാലത്തെക്കുറിച്ച് ഓർമ്മകളും,അനുഭവങ്ങളും, സാംസ്കാരിക,രാഷ്ട്രീയ, സാമൂഹികവിഷയങ്ങളെക്കുറിച്ചുമുള്ള അദ്ദേഹത്തി ന്റെ ചിന്തകളുംമറ്റുംപങ്കുവെച്ചുകൊണ്ടാണ് ആത്മകഥഎഴുതിയിരിക്കുന്നത്. നമ്മുടെഭരണഘടനയിൽ ഭേദഗതികൊണ്ടുവന്ന് 21A അനുച്ഛേദംഅതിൽഉൾക്കൊള്ളിച്ച് 6മുതൽ14 വ രെ പ്രായമുള്ള എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം സൗജന്യവും,നിർബന്ധിതവുമാക്കി. അതായത്, വിദ്യാഭ്യാസം ആ പ്രായത്തിലെ കുട്ടികളുടെ മൗലികാവകാശമാണ്.അപ്രകാരമാണ് 2009-ലെവിദ്യാഭ്യാസഅവകാശനിയമംനമ്മുടെരാജ്യ ത്ത്നടപ്പാക്കിയത്.എന്നാൽ,1958ലെനിയമമുൾപ്പെടെയുള്ളകാരണങ്ങൾചൂണ്ടിക്കാട്ടികേരളത്തിലെആദ്യത്തെമന്ത്രിസഭ ഡിസ്മിസ്ചെയ്യപ്പെട്ടു.അങ്ങനെ ആ സർക്കാരും, അതിലെ ജനകീയമന്ത്രിമാരും ബലിയാടുകളായി.
എക്കാലത്തേയും മഹാപ്രതിഭകളായിരുന്ന ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യരും,കെ.ആർ.ഗൗരിയമ്മയും, സി.അച്യുതമേനോനും,ടി.വി.തോമസും,മുണ്ടശ്ശേരിമാസ്റ്ററുംഇ.എം.എസ്സിന്റെ ആദ്യമന്ത്രിസഭയിൽ അംഗങ്ങളായിരുന്നല്ലോ. എന്നാൽ, അത്തരമൊ രു വിവാദനിയമംസുപ്രിംകോടതിശരിവെക്കുകയും ചെയ്തു.എയ്ഡഡ് വിദ്യാഭ്യാസമേഖലഇന്ന് കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. അത്തരമൊരു മേഖലഇല്ലെങ്കിൽ,നമ്മുടെവിദ്യാഭ്യാസമേഖലതന്നെശുഷ്കമായിപോകും!പിൻതല മുറകൾക്ക് അതുപകർന്ന വെളിച്ചത്തിലൂടെ കണ്ണോടിക്കു! പതിറ്റാണ്ടുകൾക്കു ശേഷം,ആ 'വിവാദനിയമത്തി"ലെ ആശയമുൾക്കൊണ്ട് പിന്നീട് ഭരണഘടനതന്നെ ഭേദഗതിചെയ്യപ്പെട്ടു. അത്, രാജ്യത്തെതന്നെ നിയമമായി മാറുന്നു!അപ്പോൾ,മുണ്ടശ്ശേരിയെന്ന വിദ്യാഭ്യാസമന്ത്രികാലത്തിന് മുന്നേനടന്നപ്രതിഭയായിരുന്നില്ലേ?""ഇപ്രകാരംപറഞ്ഞുകൊണ്ട്,പ്രഭാഷകൻ,സദസ്യരെനോക്കിയപ്പോൾ,ചിലർക്ക് ജോസഫ് മുണ്ടശ്ശേരിയെന്നമഹാപ്രതിഭയുടെദർശനംകിട്ടിയഒരുഭാവമായിരുന്നു. ഇപ്പോൾ, മുണ്ടശ്ശേരിമാഷിന്റെപിറന്നാൾ/ചരമശതാബ്ദിക്കാലമൊന്നുമല്ലല്ലോ,പിന്നെഎന്തിനാണ് അദ്ദേഹത്തിന്റെ പുരാണകഥകൾപറയുന്നത് എന്നവഴിക്കുംചിലർ ചിന്തയിൽ മുഴുകിയിരിക്കുന്നതായികണ്ടു!എല്ലാവരേയുംനോക്കിവാത്സല്യപൂർ വം പുഞ്ചിരിച്ച് പ്രഭാഷകൻ ഇപ്രകാരംതുടർ ന്നു :''കുടുംബത്തിൽ കടു ത്തസാമ്പത്തികപ്രതിസന്ധി.എല്ലാവരുംചെലവുചുരുക്കണമെന്ന് കാരണവർ കല്പനപുറപ്പെടുവിച്ചു.എല്ലാവരുംമുണ്ട്മുറുക്കിയുടുക്കാൻകല്പനയായി!മൂന്നു നേരംആഹാരംകഴിച്ചിരുന്നകുടുംബത്തിലെഅംഗങ്ങൾ,അത് രണ്ടുനേരമോ, ഒരുനേരമോആയിചുരുക്കി.അവർക്കുണ്ടായിരുന്ന എല്ലാആനുകൂല്യങ്ങളുംകാരണവർവെട്ടിക്കുറച്ചു.അവർക്ക്ജീവൻരക്ഷാമരുന്നു കൾപോലുമില്ലാത്തഅവസ്ഥയായി.അപ്പോഴാണ്,കാരണവരുടെമറ്റൊരുകല്പനവരുന്നത്:'കാരണവർക്ക് സാധാരണസവാരികൾ ക്കുംമറ്റുംപോകുന്നതിനായി ഒരുസ്വർണ്ണത്തേര് വാങ്ങിക്കണമത്രെ! അത്, അയൽരാജ്യത്തുനിന്നായാലുംവേണ്ടില്ല,വാങ്ങിയേ പറ്റു.അത് വാങ്ങിഎത്തിക്കാൻതാത്പര്യമുള്ളവർ ക്വട്ടേഷൻനിശ്ചിതതീയതി ക്കുള്ളിൽഎത്തിക്കുക."
വിവരമറിഞ്ഞ് തൽപ്പരരായ പലരുംഅതിന്റെപിന്നാലെ കൂടി.അവർ,ഒരുപ്രധാനവിവരംതിരക്കി,കുടുംബം ഇപ്പോൾകടുത്തസാമ്പത്തിക പ്രതിസന്ധിയിലല്ലേ,കുടുംബത്തിൽ,ചില്ലിക്കാശില്ലയെന്നുപറയുന്നു.അപ്പോൾ,സ്വർണ്ണത്തേരുവാങ്ങിയാൽ,അതിന്റെകാശ്എവിടെനിന്നുകൊടുക്കും?ഉടൻതന്നെഅതിന്കാരണവരുടെ മറുപടിവന്നു,അതിപ്രകാര മായിരുന്നു:
'സ്വർണ്ണത്തേര് കടമായിവാങ്ങുക.കടമായതിനാൽ,വിലയുംഅതുകണക്കാക്കികൂടി നിശ്ചയിച്ചോളു.അത്,പിന്നീട്നമ്മൾകടമെടുത്തുകൊടുക്കും!" അപ്പോൾ,ഞാനിറങ്ങട്ടെ"" ഇപ്രകാരം പ്രഭാഷകൻ അവസാനിപ്പിച്ചപ്പോൾ,സദസിലുയർന്ന ആരവം അഭൂതപൂർവമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |