
ഒരു മാത്രയിൽ ഹൃദ്‌ഗതമായ്
ഞൊടിയിൽ വന്നങ്ങു പൊങ്ങിടുന്നു
മനമുരസുന്നു, ഉഴലുന്നു
സോപസർഗത്തിലാണ്ട് അഴകാം
മുല്ലപ്പെരിയാറിനെയോർത്ത്
ആവോളം ചിന്ത വിട്ടുനിൽക്കുവാനാവില്ല
ത്വരിതോദിതമായ് ബലാബലങ്ങളെ ചൊല്ലി
തടയണയുടെ തണലിൽ കാലാന്തരങ്ങളായ്
അഭിനിർമ്മുക്തമായ് ആശങ്കയിലാഴ്ത്തി
തമ്മിൽ പഴിചാരി ഹൃല്ലേഖമായ്
പ്രായത്യമാം പ്രാണനെ ആധർഷണമാകാതെ
അഴൽപാടിയകറ്റുക ഭൂഷിതം
പ്രാതിദൈവസിക മുമ്പേ കണ്ടറിവില്ലായ്കിൽ
തീരവാസികൾ നിതാന്ത ചിത്തഭ്രമത്തിലാഴ്ന്നിടും
പെരിയാറേ പെരിയാറേ
ഒളിമങ്ങാത്തയീഗാനം വീണ്ടും
വിത്രസ്തഹൃദയത്തെ കീഴടക്കുന്നിതാ
മുല്ലയാർ നദിയും പെരിയാറും ലയിച്ച്
പ്രാതിപദികം ഉരുത്തിരിഞ്ഞീടുന്നു
സുർഖിയാൽ മെനഞ്ഞെടുത്ത നിൻമേനി
അഭിനവ പയസ്സാണിപ്പോഴും
നിദ്രയിയിലാഴ്‌ത്തിയ നിൻ മനോരഥമാരറിവൂ?
മടിയാതെ ചൊൽക നിൻ മനോഗതം
യാതൊരു പ്രദേശത്തുനിലകൊൾകിലും
ഉണർന്നിട്ടില്ലിനിയും കണ്ണീർക്കയത്തീന്ന്,
പിന്നിട്ട ഉരുൾപൊട്ടലിൽ നടുക്കത്തീന്ന്,
പ്രാതിജ്ഞമാം ന്യായങ്ങൾ അചിരേണയാകട്ടെ!
പാർക്കണമവരെ കൃപയാൽ
തുംഗഭദ്ര തൻ ജാലകവാതിലിൻ നിത്യസ്രവം
അതിവൃഷ്‌ടിയിൽ ക്ഷണഭംഗുരം
ജലബോംബുതൻ നിതാന്ത ഗർജ്ജനം
ആർത്തലച്ചെത്തുമീ മഴതൻ
മിന്നൽപ്രളയം കാമസോന്മാദത്താൽ
താഴ്‌വരയാകമാനം വിഴുങ്ങീടുന്നു തൽക്ഷണം
ചിത്തം ശാന്തമല്ലായ്‌കിൽ മനുജാ,
ജല്‌പനവും മദമിളകിയാ-
ലുള്ളതോർത്താൽ ഹൃൽകമ്പമായിടും.
ഇമ്മട്ടിലാകാമോ? പ്രത്വൗഷധം തേടിടാം
യഥായഥം നിത്യശാന്തി വാതായനം തുറന്നീടാൻ
അദമ്യമാം ആഗ്രഹത്താൽ സമർപ്പിതേ!
വാണിതു യഥാസുഖം തീരവാസികൾക്ക്
ഏകവാണിയായ് സഹോദരത്വേന
വാഴണമെന്ന വചനമാകട്ടെ ലോകരേ!
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |