
മാങ്ങയിൽ വിറ്റാമിൻ സി, എ, കൂടാതെ ധാരാളം ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയതിനാൽ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. മാങ്ങയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനപ്രക്രിയ എളുപ്പമാക്കാനും മലബന്ധം ഒഴിവാക്കാനും സഹായിക്കുന്നു. ചർമ്മത്തിനും മുടിക്കും നല്ലതാണ്. ശരീരത്തിലെ വിഷാംശം പുറന്തള്ളാനും സഹായിക്കുന്നു. വിറ്റാമിൻ എ, ബീറ്റാ-കരോട്ടിൻ, ല്യൂട്ടിൻ തുടങ്ങിയവ അടങ്ങിയിട്ടുള്ളതിനാൽ കാഴ്ചശക്തി മെച്ചപ്പെടുത്താനും കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്. മാങ്ങയിലെ നാരുകൾ, പൊട്ടാസ്യം, വിറ്റാമിനുകൾ എന്നിവ ഹൃദയധമനികളുടെ വികാസത്തിന് സഹായിക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഇതിലടങ്ങിയിട്ടുള്ള നാരുകൾ വയറു നിറഞ്ഞതായി തോന്നാൻ സഹായിക്കുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |