
റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com
2022 നവംബർ 8 - 1198 വൃശ്ചികം 22 തിങ്കളാഴ്ച. ( പുലർച്ചെ 4 മണി 11 മിനിറ്റ് 16 സെക്കന്റ് വരെ പുണർതം നക്ഷത്രം ശേഷം പൂയം നക്ഷത്രം )
അശ്വതി: പ്രണയസാഫല്യം,പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും, ദൈവീക ചിന്ത വർദ്ധിക്കും, സ്ത്രീകള്‍ക്ക് നല്ലസമയം, വിദേശയാത്രകള്‍ ഗുണകരമാകും, ആഭരണ-വസ്ത്രാദിലാഭം.
ഭരണി: ബന്ധുജങ്ങളുമായി അഭിപ്രായഭിന്നത ഉടലെടുക്കും. ദാമ്പത്യസുഖക്കുറവ്, സംസാരം വളരെ നിയന്ത്രിക്കണം, ഔഷധം ഉപയോഗിക്കേണ്ടി വരും, ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥകള്‍ ഉണ്ടാകും.
കാര്‍ത്തിക: ബുദ്ധിമുട്ടുകള്‍ക്കും ക്ലേശങ്ങള്‍ക്കും പരിഹാരം കിട്ടും, സന്താനങ്ങളെക്കൊണ്ട് ഗുണം, ശാരീരികമായി വളരെയധികം സുഖാനുഭവങ്ങള്‍. കുടുംബ സമാധാനം, ആത്മവിശ്വാസക്കൂടുതല്‍, പ്രയത്നം സഫലമാകും.
രോഹിണി: മുൻപിൻ ചിന്തിക്കാതെ പ്രവർത്തിക്കും, കലാപരമായ കാര്യങ്ങള്‍ക്ക് കാലതാമസം. എല്ലാരംഗത്തും പരാജയം, ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പ്രയാസപ്പെടും, കലഹങ്ങള്‍ ഉണ്ടാകാതെ നോക്കണം.
മകയിരം: പുതിയ ഉദ്യമങ്ങളില്‍ വിജയം കൈവരിക്കും, കീര്‍ത്തിയുണ്ടാകും, വസ്ത്രാഭരണലാഭം, അന്യ വ്യക്തിയുടെ സഹായത്താല്‍ കാര്യങ്ങള്‍ നടന്നുപോകും, ആരോഗ്യ സ്ഥിതി തൃപ്തികരം ആയിരിക്കും.
തിരുവാതിര: മാനസിക ശാരീരിക വിഷമതകള്‍ ഏറാന്‍ സാദ്ധ്യത, എല്ലാ കാര്യങ്ങള്‍ക്കും തടസം അനുഭവപ്പെടും, അനാവശ്യ യാത്രകള്‍ കഴിവതും ഒഴിവാക്കുക,ബന്ധുക്കള്‍ക്ക് രോഗദുരിതങ്ങള്‍ ഉണ്ടാകും.
പുണര്‍തം: ദൂരയാത്രയില്‍ നേട്ടം, കുടുംബ സ്നേഹം വർദ്ധിക്കും, സ്വന്തമായി തൊഴില്‍ ചെയ്യുന്നവര്‍ക്ക് നേട്ടം, അകന്നു കഴിഞ്ഞവര്‍ അടുത്ത് വരും, പുതിയ കൂടിച്ചേരലുകള്‍ ഉണ്ടാകും. മറ്റുള്ളവരെ സഹായിക്കാന്‍ താല്‍പര്യം കാണിക്കും.
പൂയം: കുടുംബത്തിൽ നിലനിന്നിരുന്ന അസ്വസ്ഥതകൾ ശമിക്കും. അംഗീകാരവും വിജയവും, സന്താനങ്ങള്‍ മൂലം സന്തോഷം കിട്ടും , കര്‍മ്മ മേഖലയില്‍ ഉണര്‍വ്, ദാമ്പത്യ സുഖം, കിട്ടാക്കടം പിരിഞ്ഞു കിട്ടും, പേരും പെരുമയും ഉണ്ടാകും.
ആയില്യം: കമിതാകളുടെ തെറ്റിധാരണകള്‍ ഒഴിവാകും. എല്ലാരംഗത്തും അഭിവൃദ്ധിയും ശുഭ പ്രതീക്ഷയും ഉണ്ടാകും, ഈശ്വരാധീനം, വിദേശത്തുനിന്നും ശുഭ വാര്‍ത്ത, ശത്രുജയം, ക്രയവിക്രയങ്ങളില്‍ നേട്ടം, വാഹന യോഗം.
മകം: സഹോദരങ്ങൾക്ക് ഉയർച്ച ഉണ്ടാകും. പണമിടപാടുകളിൽ കൃത്യതപുലർത്തും, പൊതുപ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി വര്‍ദ്ധിക്കും, ഏറെക്കാലമായി അകന്നു കഴിഞ്ഞിരുന്ന ദമ്പതികള്‍ ഒന്നിക്കും, ശത്രുക്കള്‍ നിഷ്പ്രഭരാകും.
പൂരം: മനസിന് സന്തോഷം നല്കുന്ന വാർത്തകൾ കേൾക്കുവാൻ സാധിക്കും. ശത്രുജയം, തൊഴിലില്‍ മേന്മ, ജോലി തേടുന്നവര്‍ക്ക് അനുകൂല അറിയിപ്പ് ലഭിക്കും, കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും.
ഉത്രം: തൊഴിൽപരമായി മേന്മ പ്രകടിപ്പിക്കുവാൻ അവസരം ലഭിക്കും. അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കള്‍ പിണക്കം മാറ്റും, ഗൃഹ നിര്‍മ്മാണത്തിന് പണം മുടക്കും, വാഹനം പരിഷ്‌ക്കരിക്കും, ഒരുമയോടെ പ്രവര്‍ത്തിക്കാന്‍ ദമ്പതികള്‍ക്ക് കഴിയും.
അത്തം: മംഗളകര്‍മ്മങ്ങള്‍ നടക്കാനിടവരും, അന്യദേശത്ത് ജോലിക്ക് സാദ്ധ്യത, മാദ്ധ്യമങ്ങളില്‍ ശോഭിക്കും,ജീവിത പങ്കാളിയില്‍ നിന്നും ഉറച്ച പിന്തുണ,സര്‍ക്കാര്‍ അംഗീകാരം ലഭിക്കും, ധനസമ്പാദനത്തിനുള്ള യോഗം.
ചിത്തിര: അയൽവാസികളുടെ സഹായം ലഭിക്കും. ബന്ധുക്കളിൽ നിന്നുള്ള അകൽച്ച അവസാനിക്കും, തൊഴിലില്‍ അഭിവൃദ്ധിയും ഫലം,യാത്രയില്‍ നേട്ടം,ധനപ്രാപ്തി, പൊതുകാര്യങ്ങളില്‍ വിജയം, അഭിമാനകരമായ സംഗതികള്‍ സംഭവിക്കും.
ചോതി: അകന്നുകഴിഞ്ഞിരുന്ന ദമ്പതികൾ ഒന്നിക്കും. തൊഴിൽ മേഖല ശാന്തമാകും. മറ്റുള്ളവരുടെ ആദരവ് നേടും, ആത്മവിശ്വാസം വര്‍ദ്ധിക്കും, ദൂരയാത്രകള്‍ ഫലപ്രദമാകും, സന്താനങ്ങള്‍ക്ക് പേരും പെരുമയും വര്‍ദ്ധിക്കും.
വിശാഖം: പ്രവർത്തനവിജയം കൈവരിക്കും. പഴയ കാല സുഹൃത്തുക്കളെ കണ്ടുമുട്ടും, ആരോഗ്യ നില തൃപ്തികരം, പുതിയ ജോലി ലഭിക്കും. വ്യവഹാരവിജയം, ബന്ധു ബലം വർദ്ധിക്കും, ആഗ്രഹങ്ങള്‍ സഫലമാകും, തൊഴിലില്‍ നിന്നും നേട്ടങ്ങൾ.
അനിഴം: ധനപരമായി നല്ല ദിനം, സന്താനങ്ങളുടെ വിവാഹത്തിനു മാര്‍ഗങ്ങള്‍ തെളിയും. പ്രവര്‍ത്തിവിജയം, സന്താനങ്ങളെക്കൊണ്ട് ഗുണം, പൊതുവെ ഐക്യത. താല്‍ക്കാലിക ജോലിസ്ഥിരമാകും, കലാ മത്സരങ്ങളില്‍ വിജയവും അംഗീകാരവും.
കേട്ട: മുടങ്ങിക്കിടന്നിരുന്ന ഗൃഹനിർമ്മാണം പുനരാരംഭിക്കും, വിനോദങ്ങളില്‍ പങ്കുചേരും, രോഗശമനം, സുഖാനുഭവങ്ങള്‍, പ്രമോഷന്‍ ലഭിക്കും, ധനാഗമ മാര്‍ഗ്ഗങ്ങള്‍ വര്‍ദ്ധിക്കും, ദാമ്പത്യ സുഖം, പുതിയ ബന്ധങ്ങള്‍ ഉടലെടുക്കും,
മൂലം: സഹപ്രവർത്തകർ നിമിത്തം മനോവിഷമം. മനസുഖക്കുറവ്, സ്നേഹിതന്‍മാരില്‍ നിന്ന് ചതിവുകള്‍ ഉണ്ടാകാനിടയുണ്ട്, മാരക പ്രവര്‍ത്തികളുടെ കുറ്റം ഏല്‍ക്കേണ്ടി വരും, അയല്‍ക്കാരുമായി കലഹിക്കാനിടവരും.
പൂരാടം: സുഹൃത്തുക്കളുമായി ഒത്തുചേർന്ന് ചെയ്യുന്ന പ്രവർത്തനങ്ങളിൽ നിന്ന് പ്രശ്നങ്ങൾ ഉണ്ടാവാം. സാമ്പത്തിക ബാദ്ധ്യതകള്‍ക്കിടവരും, കലഹങ്ങൾ , അപകടങ്ങള്‍, ജോലിയില്‍ കൃത്രിമം കാണിയ്‌ക്കും, മേലധികാരികളില്‍ നിന്ന് എതിര്‍പ്പും അസംതൃപ്തിയും.
ഉത്രാടം: പണമിടപാടുകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക. കാർഷിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കരുതലോടെ നീങ്ങുക, വാശി മാത്സര്യബുദ്ധി ഇവ ഉപേക്ഷിക്കണം,പൊതുജനങ്ങളുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെടും.
തിരുവോണം: സുഹൃത്തുകളുടെ പെരുമാറ്റം അനുകൂലമായിരിക്കില്ല, പലവിധത്തിലുള്ള ധനനേട്ടം, ശത്രുവിന്‍ മേല്‍ വിജയം, യുവതീയുവാക്കളുടെ വിവാഹ കാര്യങ്ങളില്‍ തീരുമാനം. സാമ്പത്തീക പ്രയാസങ്ങള്‍ക്ക് കുറവ് വരും.
അവിട്ടം: ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം, ധനപരമായി കുഴപ്പമില്ല, മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കും, സന്തോഷം നിറഞ്ഞസമയം, സ്ത്രീ ജനങ്ങൾക്ക് ഗുണാനുഭവങ്ങള്‍, തൊഴിലില്‍ ഉത്സാഹവും പുരോഗതിയും ഉണ്ടാകും.
ചതയം: രോഗദുരിതങ്ങളിൽനിന്ന് മോചനം. സ്വപ്രയത്നം കൊണ്ട് തടസങ്ങൾ തരണം ചെയ്യും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ ഐക്യം. സന്താനഭാഗ്യം, ധനപ്രാപ്തി, ജോലി ലഭ്യത, സുഖസൗകര്യങ്ങള്‍, പുതിയ സംരഭങ്ങള്‍, അകലെനിന്നും സഹായ സഹകരണങ്ങൾ ലഭിക്കും.
പൂരുരുട്ടാതി: പ്രണയം പൂര്‍വ്വാധികം ശക്തമാകും, വിദേശയാത്രകള്‍ നടത്താനുള്ള അനുമതി ലഭിക്കും. കുടുംബത്തിലെ അസ്വസ്ഥതകള്‍ അകലും, ശത്രുജയം, മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും, പരിശ്രമങ്ങള്‍ക്ക് അനുകുലമായ ഫലം ലഭിക്കും.
ഉത്തൃട്ടാതി: സാഹസികമായി കാര്യങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തിക്കും, സ്ത്രീകളില്‍ നിന്നും ആത്മാര്‍ഥമായ സഹകരണം, എതിര്‍പ്പുകളെ അതിജീവിക്കും. പുതിയ ജോലി ലഭിക്കും, വ്യാപാര കാര്യങ്ങളിൽ അഭിവൃത്തി, യാത്രമൂലംഗുണം.
രേവതി: ഭാഗ്യപുഷ്ടി വർധിച്ചു നിൽക്കുന്ന ദിനം. കഴിവിന് അനുസരിച്ച് അംഗീകാരം കിട്ടും, രോഗശാന്തി. കലാകാരന്മാര്‍ക്ക് നല്ല സമയം, കുടുംബപരമായ ബാദ്ധ്യതകള്‍ തീര്‍ക്കും, വിദ്യാഭ്യാസ കാര്യങ്ങളില്‍ പുരോഗതി, വശ്യമായി സംസാരിക്കും. ഉല്ലാസ യാത്രകൾ ഗുണപ്രദമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |