വാഷിംഗ്ടൺ : യു.എസിൽ അനധികൃത കുടിയേറ്റക്കാർക്ക് 5,000 ഡോളർ പിഴ ഈടാക്കിത്തുടങ്ങി. അനുമതി ഇല്ലാതെ രാജ്യത്തേക്ക് പ്രവേശിച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ട പതിനാല് വയസ് മുതൽ പ്രായമുള്ളവർക്കാണ് പിഴ. കഴിഞ്ഞ സെപ്തംബറിൽ ഡൊണാൾഡ് ട്രംപ് ഭരണകൂടം പ്രാബല്യത്തിൽ വരുത്തിയ ഈ നയം രാജ്യവ്യാപകമായി നടപ്പാക്കിത്തുടങ്ങിയെന്ന് യു.എസ് ബോർഡർ പട്രോൾ തലവൻ മൈക്കൽ ബാങ്ക്സ് ഇന്നലെ അറിയിച്ചു. രേഖകളില്ലാതെ യു.എസ് അതിർത്തി കടക്കുന്ന എല്ലാവർക്കും പിഴ ബാധകമാണ്. തുക നൽകാത്ത വ്യക്തികൾക്ക് ഭാവിയിൽ യു.എസിലേക്ക് പ്രവേശിക്കാനാകില്ല. അറസ്റ്റ് ചെയ്യപ്പെട്ട സാഹചര്യം അനുസരിച്ച് അധിക പിഴ ചുമത്താനും ഇടയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |