
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ മുൻകൂർ ജാമ്യ ഹർജിയിൽ തിരുവനന്തപുരം അഡി. ഡിസ്ട്രിക്ട് സെഷൻസ് കോടതിയിൽ ഇന്ന് വാദം തുടരും. രാഹുലിനെതിരെയുള്ള രണ്ടാമത്തെ പീഡന പരാതിയിലാണ് ശനിയാഴ്ച മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയത്. ആദ്യത്തെ കേസിൽ ഹൈക്കോടതി അറസ്റ്റ് ചെയ്യുന്നത് വിലക്കിയിരുന്നു.
രണ്ടാമത്തെ കേസിൽ അതിജീവിതയുടെ മൊഴി ഇതുവരെ പൊലീസ് രേഖപ്പെടുത്തിയിട്ടില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് രാഹുൽ അഡി. ജില്ലാ സെഷൻസ് കോടതി ഏഴിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. പരാതിക്കാരി ആരെന്നോ എവിടെവച്ചാണ് പീഡനം നടത്തിയതെന്നോ പരാതിയിലില്ലെന്നും രാഷ്ട്രീയ ലാക്കോടെ വ്യാജമായുണ്ടാക്കിയ പരാതിയാണെന്നുമാണ് രാഹുലിന്റെ വാദം. കേസ് പരിഗണിച്ച അഡി. ജില്ലാ സെഷൻസ് കോടതി ജഡ്ജി എ.അനസ് തുടർവാദം ഇന്ന് നടത്താനായി മാറ്റിവയ്ക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |