തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.ഐ.ആർ നടപടിക്രമങ്ങൾ 2.72 കോടിയിലെത്തി നിൽക്കെ ഉൾപ്പെടുത്താൻ കഴിയാത്ത വോട്ടർമാരുടെ എണ്ണം 22.30 ലക്ഷമായി വർദ്ധിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസർ രത്തൻ ഖേൽക്കർ അറിയിച്ചു. ഇത് കൃത്യമായ കണക്കല്ല. എല്ലാ ബി.എൽ.ഒമാരും മുഴുവൻ ഡാറ്റയും ഡിജിറ്റൈസ് ചെയ്തിട്ടില്ല. യഥാർത്ഥ കണക്ക് ഇതിലും കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. ഫോമുകൾ ഇനിയും മടക്കി നൽകിയിട്ടില്ലാത്തവർ എത്രയും വേഗം പൂരിപ്പിച്ച് ബി.എൽ.ഒമാരെ ഏല്പിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |