
ചെറിയ നിക്ഷേപങ്ങൾ നടത്തി മികച്ച നേട്ടമുണ്ടാക്കാൻ സഹായിക്കുന്ന നിരവധി നിക്ഷേപപദ്ധതികളുണ്ട്. തപാൽ വകുപ്പിന്റെ കീഴിലുള്ള പോസ്റ്റോഫീസ് പ്രതിമാസ വരുമാന പദ്ധതി, പോസ്റ്റോഫീസ് റെക്കറിംഗ് ഫണ്ട് എന്നിവ അവയിൽ ചിലതാണ്. അത്തരത്തിൽ കൂടുതലാളുകളും ചേരുന്ന മ്യൂച്വൽ ഫണ്ട് നിക്ഷേപപദ്ധതിയാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്ഐപി). നിങ്ങൾ എത്ര രൂപയാണോ എസ്‌ഐപിയിൽ നിക്ഷേപിക്കുന്നത്, അതിനനുസരിച്ച് ലാഭം ഉണ്ടാക്കാൻ സാധിക്കും.
പ്രതിമാസം 1000 രൂപ, 2000 രൂപ, 3000 രൂപ, 4000 രൂപ എന്നിങ്ങനെ എസ്‌ഐപിയിൽ നിക്ഷേപിക്കുകയാണെങ്കിൽ 50 ലക്ഷം രൂപ വരെ ഒരു നിശ്ചിത കാലത്തിനുളളിൽ നിങ്ങൾക്ക് സ്വന്തമാക്കാൻ കഴിയും. 12 ശതമാനമാണ് വാർഷികവരുമാനനിരക്ക്. അടുത്തുള്ള ധനകാര്യസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതിനുശേഷം മാത്രം എസ്ഐപിയിൽ നിക്ഷേപം നടത്തേണ്ടതാണ്.
1000 രൂപ
പ്രതിമാസം 1000 രൂപയാണ് നിങ്ങൾ എസ്ഐപിയിൽ നിക്ഷേപിക്കുന്നതെങ്കിൽ 50 ലക്ഷം രൂപ വരെ സമ്പാദിക്കാൻ കഴിയും. അതിനാൽ 35 വർഷമെങ്കിലും നിക്ഷേപം തുടരേണ്ടതുണ്ട്. വാർഷിക പലിശയും ചേർത്ത് നിങ്ങൾക്ക് 50,90,831 രൂപ (ശരാശരി മൂലധനം) വരെ സമ്പാദിക്കാൻ സാധിക്കും.
ആകെ നിക്ഷേപ തുക: 4,20,000 രൂപ
റിട്ടേൺ: 50,90,831 രൂപ
ആകെ റിട്ടേൺ: 55,10,831 രൂപ
2000 രൂപ
പ്രതിമാസം 2000 രൂപയാണ് എസ്ഐപിയിൽ നിക്ഷേപിക്കുന്നതെങ്കിൽ നിങ്ങൾക്ക് 29 വർഷം കൊണ്ട് 50 ലക്ഷത്തിനടുത്ത് സമ്പാദിക്കാവുന്നതാണ്. ഈ വർഷങ്ങളിൽ നിങ്ങൾക്ക് 47,82,941 രൂപ (ശരാശരി മൂലധന) നേട്ടമായി പ്രതീക്ഷിക്കാം.
ആകെ നിക്ഷേപ തുക: 6,96,000 രൂപ
റിട്ടേൺ: 47,82,941 രൂപ
ആകെ റിട്ടേൺ: 54,78,941 രൂപ
3000 രൂപ
പ്രതിമാസം 3,000 രൂപ നിക്ഷേപിച്ച് 50 ലക്ഷം രൂപ നേടുന്നതിനായി കുറഞ്ഞത് 25 വർഷത്തേക്ക് നിക്ഷേപിക്കേണ്ടതുണ്ട്. ഈ വർഷങ്ങളിൽ, നിങ്ങൾക്ക് ശരാശരി 42,06,620 രൂപ മൂലധന നേട്ടമായി പ്രതീക്ഷിക്കാം.
ആകെ നിക്ഷേപ തുക: 9,00,000 രൂപ
റിട്ടേൺ: 42,06,620 രൂപ
ആകെ റിട്ടേൺ: 51,06,620 രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |