
തിരുവനന്തപുരം: ബംഗളുരുവിൽ താമസിക്കുന്ന 23കാരിയുടെ പരാതിയിലെടുത്ത പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്ക് മുൻകൂർജാമ്യം. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി എസ്.നസീറയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. രണ്ടാഴ്ച കൂടുമ്പോഴുള്ള തിങ്കളാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. ഇത് മൂന്ന് മാസം തുടരണം. കേസുമായി ബന്ധപ്പെട്ട ആരെയും സ്വാധീനിക്കാൻ പാടില്ല. മറ്റ് കുറ്റകൃത്യങ്ങളിലേർപ്പെടരുത്. തെളിവെടുപ്പിനായി അറസ്റ്ര് ചെയ്താൽ 50,000രൂപ വീതം കെട്ടിവച്ച് രണ്ട്പേരുടെ ജാമ്യത്തിൽ അന്നുതന്നെ വിട്ടയയ്ക്കണം. ലൈംഗികാതിക്രമം നടന്ന ശേഷവും പരാതിക്കാരി പ്രതിയുമായി ചാറ്റ് ചെയ്തതിന് തെളിവുള്ളപ്പോൾ ബലാത്സംഗക്കുറ്റം എങ്ങനെ ചുമത്തുമെന്ന് കോടതി ചോദിച്ചു. പരാതിയിലും പൊലീസിന് നൽകിയ മൊഴിയിലും വൈരുദ്ധ്യമുണ്ട്.സമ്മർദ്ദം കാരണമുള്ള പരാതിയാണോയെന്ന സംശയവും കോടതി പ്രകടിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |