SignIn
Kerala Kaumudi Online
Thursday, 11 December 2025 9.26 PM IST

സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നവരാണോ? നാളെ കാത്തിരിക്കുന്നത് എന്താണെന്നറിയാം

Increase Font Size Decrease Font Size Print Page
money

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2025 ഡിസംബർ 12 - 1198 വൃശ്ചികം 24 വെള്ളിയാഴ്ച. (പുലർച്ചെ 3 മണി 55 മിനിറ്റ് 10 സെക്കന്റ് വരെ പൂരം നക്ഷത്രം ശേഷം ഉത്രം നക്ഷത്രം)

അശ്വതി: ഇഷ്ട കാര്യങ്ങൾ അനായാസമായി സാധിച്ചെടുക്കും, ആത്മവിശ്വാസം വർദ്ധിക്കും, സാമ്പത്തിക രംഗം പുഷ്ടി പ്രാപിക്കും.

ഭരണി: പുതിയ കർമ്മ പദ്ധതികൾ ആസൂത്രണം ചെയ്യും, സൽകർമ്മങ്ങൾ അനുഷ്ഠിക്കും, ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.

കാര്‍ത്തിക: അവസരത്തിനൊത്ത് പെരുമാറാൻ സാധിക്കും. സഹപ്രവർത്തകരുടെ സഹകരണം ഉണ്ടാകും, വിദ്യാഭ്യാസ പുരോഗതി കൈവരിക്കാൻ സാധിക്കും.

രോഹിണി: മുൻ കാലങ്ങളിൽ ചെയ്ത സൽകർമ്മങ്ങൾ ഗുണം ചെയ്യും, കഠിന പരിശ്രമം നടത്തി വിജയം നേടും, ജനശ്രദ്ധ പിടിച്ചു പറ്റുന്ന രീതിയിൽ പ്രവർത്തിക്കും.

മകയിരം: വിവാഹാദി കാര്യങ്ങളുടെ തടസങ്ങൾ നീങ്ങും, അനുകൂലമായ രീതിയിൽ തൊഴിൽ മാറ്റം, അന്യരെ ഉപദേശിച്ചു നന്നാക്കാൻ സാധിക്കും.

തിരുവാതിര: കുടുംബ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പ്രകടിപ്പിക്കേണ്ടി വരും, സാമ്പത്തികപരമായി ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെടും, യാത്രകൾ മാറ്റി വയ്ക്കുക.

പുണര്‍തം: സാഹിത്യകാരന്മാരുടെ സൃഷ്ടികൾ പ്രസിദ്ധീകരിക്കാൻ സാദ്ധ്യത കൂടുതലാകും, വസ്തു വാഹനങ്ങൾ എന്നിവ ക്രയവിക്രയം ചെയ്യാനാകും, കലാരംഗത്ത് പുതിയ അവസരങ്ങളും സാദ്ധ്യതകളും.

പൂയം: ഈശ്വരാനുഗ്രഹം വർദ്ധിപ്പിക്കാൻ ശ്രമിക്കണം, നഷ്ടങ്ങൾ സംഭവിക്കാൻ സാദ്ധ്യതയുണ്ട്, രേഖകളും മറ്റും ഒപ്പിടുന്നത് മറ്റൊരു അവസരത്തിലേക്ക് മാറ്റി വയ്ക്കുക.

ആയില്യം: ക്രയവിക്രയങ്ങളിൽ നഷ്ടങ്ങൾക്ക് സാദ്ധ്യതയുണ്ട്, പൂർവ്വകാല സുഹൃത്തിനെ കാണാൻ സാധിക്കും, ജനപിന്തുണ നഷ്ടപ്പെടും.

മകം: ആത്മവിശ്വാസം പ്രകടിപ്പിക്കും, സധൈര്യം പ്രശ്നങ്ങളെ നേരിട്ട് മുന്നോട്ട് പോവുക, നഷ്ട സാദ്ധ്യതകളെ മുൻകൂട്ടി കണ്ട് പെരുമാറണം.

പൂരം: കുടുംബബന്ധങ്ങൾ കൂടുതൽ ശക്തമാകും, സഹപ്രവർത്തകർ കൂടുതൽ ആത്മാർത്ഥമായി പെരുമാറും, വിവാഹ ആലോചനകൾ വരും.

ഉത്രം: സ്വന്തമായി തൊഴിലോ ബിസിനസോ ചെയ്യുന്നവർക്ക് നേട്ടങ്ങൾ, ഉന്നതരുടെ സഹായ സഹകരണങ്ങൾ തുടർന്നും ലഭിക്കും, സർക്കാർ തലത്തിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും.

അത്തം: പൂർവ്വിക സ്വത്ത് അനുഭവത്തിൽ വരും, ശുഭാപ്തി വിശ്വാസം വർദ്ധിക്കും, സ്ത്രീകൾ വഴി ഗുണകരമായ അനുഭവങ്ങൾ ലഭിക്കും, മറ്റുള്ളവരെ സഹായിക്കാൻ അവസരങ്ങൾ ലഭിക്കും.

ചിത്തിര: ബന്ധുക്കൾ മൂലം പുതിയ അവസരങ്ങളും സാദ്ധ്യതകളും ലഭിക്കും, സർക്കാർ ഇടപെടലുകൾ കൊണ്ട് നേട്ടങ്ങൾ കൈവരിക്കും, കടമകൾ നിറവേറ്റാൻ വേണ്ടത്ര ഉത്സാഹം കാണിക്കും.

ചോതി: കൂടുതൽ അധ്വാനിക്കുന്നതിനാൽ വരവ് വർദ്ധിപ്പിക്കാൻ സാധിക്കും, അശരണരെ സഹായിക്കും, ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.

വിശാഖം: പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവം നിയന്ത്രിക്കണം, കൂട്ട് കെട്ടുകൾ പ്രയോജനം ചെയ്യും, വ്യവഹാരങ്ങളിൽ ഒരു പുതിയ വഴിത്തിരിവ് സൃഷ്ടിച്ചു കൊണ്ട് വിജയം നേടാൻ സാധിക്കുന്നതാണ്.

അനിഴം: പ്രിയപ്പെട്ടവരുടെ മംഗളകർമ്മത്തിൽ പങ്കെടുക്കും, ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാൻ സാധിക്കില്ല, അനാവശ്യമായി അന്യരുടെ കാര്യങ്ങളിൽ ഇടപെടുന്നത് ഒഴിവാക്കണം.

കേട്ട: സാമ്പത്തിക ഇടപാടുകളിൽ വളരെ നല്ല ശ്രദ്ധ പ്രകടിപ്പിക്കണം, മാറ്റങ്ങൾക്ക് വഴങ്ങേണ്ടി വരും, സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ അനുകൂലമായ സാഹചര്യങ്ങൾ സംജാതമാകും.

മൂലം: സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കാൻ സാധിക്കും, പഠനരംഗത്ത് നേട്ടങ്ങൾ കൈവരിക്കും, പൂർത്തിയാക്കാൻ സാധിക്കാതെ പോയ സംഗതികൾ പൂർത്തീകരിക്കാൻ സാധിക്കും.

പൂരാടം: ചെലവുകൾ നിയന്ത്രിക്കണം, വ്യാപാര മേഖല വിപുലീകരിക്കാൻ അനുകൂലമായ സമയം, അഭിമാനകരമായ സംഗതികൾ നടക്കും, മറ്റുള്ളവരുടെ തെറ്റിദ്ധാരണകൾ മാറും.

ഉത്രാടം: ഈശ്വരാധീനക്കുറവ് അനുഭവപ്പെടും, വിപരീത സാഹചര്യങ്ങളെ സമചിത്തതയോടെ നേരിടാൻ ശ്രമിക്കണം, ശത്രു ദോഷം, അശുഭകരമായ വാർത്തകൾ ശ്രവിക്കും.

തിരുവോണം: സുഖഭോഗങ്ങൾക്ക് ഉള്ള ആസക്തി വർദ്ധിക്കും, സർക്കാരിൽ നിന്ന് പ്രതികൂല നടപടികൾ നേരിടേണ്ടി വരും, വിലപ്പെട്ട വസ്തുക്കൾ നഷ്ടപ്പെടും.

അവിട്ടം: മത്സരങ്ങളിൽ പരാജയം, സന്താനങ്ങളുടെ കാര്യത്തിൽ പ്രയാസങ്ങൾ, വീട് വിട്ട് നിൽക്കേണ്ടി വരും, പ്രതീക്ഷകൾ അസ്ഥാനത്താകും. പൊതുരംഗത്ത് അഭിമാന ക്ഷതം.

ചതയം: അവസരങ്ങൾ നഷ്ടപ്പെടും, വ്യാപാര മേഖലയിൽ തടസങ്ങൾ, കുടുംബത്തിന്റെ ശ്രേയസിനായി കൂടുതൽ പരിശ്രമങ്ങൾ നടത്തേണ്ടി വരും, എല്ലാ രംഗത്തും മുതിർന്നവരുടെ ഉപദേശം തേടുക.

പൂരുരുട്ടാതി: ജനപ്രീതി നേടും, കുടുംബാംഗങ്ങളിലുള്ള വിശ്വാസം വർദ്ധിക്കും, വിശിഷ്ട വ്യക്തികളും ആയി സഹകരിക്കാൻ സന്ദർഭങ്ങൾ വരികയും ചെയ്യും.

ഉത്തൃട്ടാതി: സാമ്പത്തിക ഭദ്രത കൈവരിക്കും, അങ്കലാപ്പിൽ ആയിരുന്ന സംഗതികളിൽ സമാധാന പൂർവ്വമായ തീരുമാനങ്ങൾ ഉണ്ടാകും, ഉദ്യോഗാർഥികൾക്ക് അനുകൂലമായ സമയമാണ്.

രേവതി: പരമ്പരാഗത തൊഴിൽ രംഗത്ത് അവസരങ്ങൾ ലഭിക്കും, കുടുംബ സ്വത്തിന്റെ പേരിൽ തീരുമാനങ്ങൾ കൈവരിക്കും, നൂതന ആശയങ്ങൾ നടപ്പാക്കാൻ കഴിയും.

TAGS: MONEY, ASTROLOGY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.