
റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com
2025 ഡിസംബർ 13 - 1198 വൃശ്ചികം 27 ശനിയാഴ്ച . (പുലർച്ചെ 5 മണി 49 മിനിറ്റ് 46 സെക്കന്റ് വരെ ഉത്രം നക്ഷത്രം ശേഷം അത്തം നക്ഷത്രം )
അശ്വതി: കുടുംബത്തിൽ നിന്ന് അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകും, പല സ്ഥലത്തുനിന്നും സഹായ സഹകരണങ്ങൾ കിട്ടും, കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ഉണ്ടാകും.
ഭരണി: രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർ ലഭിക്കുന്ന അവസരങ്ങൾ ക്രിയാത്മകമായി ഉപയോഗിച്ചാൽ നേട്ടങ്ങൾ കൊയ്യാൻ സാധിക്കും, സാങ്കേതിക രംഗത്ത് അവസരങ്ങളും ഉയർച്ചയും, ധനവർദ്ധന.
കാർത്തിക: സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് മേലധികാരികളുടെ സഹായം ലഭിക്കും, കോടതി കാര്യങ്ങളിൽ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകുന്ന സമയമാണ്, സന്താനങ്ങളുടെ കാര്യത്തിൽ അഭിമാനം വർദ്ധിക്കും.
രോഹിണി: മാതൃ ബന്ധുക്കൾ അനുകൂലരാകും, പ്രവൃത്തിക്കൊത്ത് വിജയം നേടാൻ സാധിക്കുന്നതാണ്, സാഹിത്യ പ്രവർത്തകർക്ക് പുരസ്കാരങ്ങളോ പുതിയ അവസരങ്ങളോ കിട്ടും.
മകയിരം: അപകീർത്തികളിൽ നിന്നും രക്ഷ നേടും, ഇഷ്ട സുഹൃത്ത് സംഗമം, പ്രതികൂല സാഹചര്യങ്ങളിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും, കച്ചവടക്കാർ വ്യാപാരം വികസിപ്പിക്കും.
തിരുവാതിര: പുതിയ അധികാര ചുമതലകൾ വഹിക്കാൻ അവസരം, അദ്ധ്വാനഭാരം കൂടിയാലും വിഷമിക്കേണ്ട വരുമാനം വർദ്ധിക്കും, അപ്രതീക്ഷിതമായി സുഹൃത്തുക്കൾ സഹായിക്കും.
പുണർതം: യാത്രകൾ ഗുണപ്രദമാകും, മാനഹാനി ഉണ്ടാകാതെ സൂക്ഷിക്കണം, വിവാഹ സംബന്ധമായ എല്ലാ തടസങ്ങളും നീങ്ങും, പൂർവിക ധനം അനുഭവിക്കും, ആരോഗ്യ നില കൂടുതൽ മെച്ചപ്പെടും.
പൂയം: രഹസ്യ ഇടപാടുകളിൽ നിന്നും ഒഴിഞ്ഞു മാറുക, അബദ്ധംപറ്റി ധനം നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ട്, തസ്കര ഭയം, സർക്കാറിൽ നിന്ന് താക്കീത് ലഭിക്കാൻ സാദ്ധ്യതയുണ്ട്.
ആയില്യം: ബന്ധുക്കളുടെ സംരക്ഷണം ഏറ്റെടുക്കേണ്ടി വരും, കുടുംബ കാര്യങ്ങളിൽ കലഹങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കണം, രഹസ്യങ്ങൾ യാതൊരു കാരണവശാലും മറ്റുള്ളവരുമായി പങ്കിടരുത്.
മകം: അനാവശ്യമായ ഇടപാടുകളിലൂടെ ചതി വഞ്ചന എന്നിവ വരാതെ സൂക്ഷിക്കുക, പ്രതികൂലമായ നക്ഷത്രങ്ങളിൽ ജനിച്ചവരുമായി രഹസ്യ ബന്ധങ്ങൾ കൂട്ടുകച്ചവടം തുടങ്ങിയവ പാടില്ല.
പൂരം: സ്ഥലംമാറ്റത്തിന് സാദ്ധ്യത കൂടുതലാണ്, പുതിയ പദ്ധതികൾ തൽക്കാലം മാറ്റി വയ്ക്കുക, ധനനഷ്ടത്തിന് ഇടവരും, സന്താനങ്ങളുടെ ആവശ്യത്തിന് ധനം മാറ്റി വയ്ക്കേണ്ടി വരും.
ഉത്രം: ഉചിതമല്ലാത്ത ചിന്തകളും ആശയങ്ങളും പലവിധത്തിലുള്ള പ്രയാസങ്ങൾക്ക് ഇടവരുത്തും, തൊഴിൽ രംഗത്ത് ഉയർച്ചയും സ്ഥാനമാനങ്ങളും വന്നുചേരും, സ്നേഹബന്ധങ്ങൾ വിവാഹത്തിലെത്തിച്ചേരും.
അത്തം: ദാമ്പത്യ ബന്ധത്തിന് ദൃഢത വർദ്ധിക്കും, ആനുകൂല്യങ്ങൾ ലഭിക്കാനുള്ള തടസങ്ങൾ മാറും, അവിചാരിതമായ നേട്ടങ്ങൾ കൈവരിക്കും, സ്വകാര്യ മേഖലയിൽ ഉള്ളവർക്ക് നേട്ടങ്ങൾ.
ചിത്തിര: സന്താന യോഗം കാണുന്നു, വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും ഗുണകരമായ ദിനം, വിദേശത്തുനിന്നും ആദായം ലഭിക്കും, യാത്രകൾ ഗുണപ്രദമാകും.
ചോതി: വീട്ടമ്മമാർക്ക് ജോലിഭാരം കുറയ്ക്കാൻ സഹായിക്കുന്ന രീതി സംജാതമാകും, പുതിയ സുഹൃത്തുക്കൾ വഴി നേട്ടങ്ങൾ ഉണ്ടാകും, വൈദ്യശാസ്ത്ര രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടം.
വിശാഖം: സർക്കാരേതര സ്ഥാപനത്തിൽ നിന്നോ വ്യക്തികളിൽ നിന്നോ നേട്ടങ്ങൾ, നീതീന്യായ വകുപ്പുകളിൽ ജോലി ചെയ്യുന്നവർക്ക് ജോലി തൃപ്തികരമായിരിക്കും, ഭൂമിയുടെ ക്രയവിക്രയങ്ങളിൽ ലാഭം.
അനിഴം: ബാല്യകാലസഖിയെ കാണാൻ സാധിക്കും, ബന്ധുക്കളോട് സ്നേഹപൂർവ്വമായി പെരുമാറുന്നത് കാരണം ധനസഹായങ്ങൾ ഉണ്ടാകും, കടം കൊടുത്ത ധനം തിരികെ കിട്ടാൻ സാദ്ധ്യതയുണ്ട്.
കേട്ട: സാമ്പത്തിക ഇടപാടുകളിൽ നിന്നും ഒഴിഞ്ഞു നിൽക്കണം, വാഹന യോഗം, ജീവിതത്തിൽ മുമ്പുണ്ടായിരുന്നതിനേക്കാൾ സമാധാനവും ശാന്തിയും കൈവരും, സഹോദരരുയുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കണം.
മൂലം: കൃത്യനിഷ്ഠയും സത്യസന്ധതയും പ്രകടിപ്പിക്കും, വിരോധത്തിലായിരുന്ന ബന്ധുക്കൾ അനുകൂലരാകും, ഭോജനസുഖം ലഭിക്കും. ജീവിത പങ്കാളിയുടെ ഗൃഹത്തിൽ നിന്നും സഹായങ്ങൾ പ്രതീക്ഷിക്കാം.
പൂരാടം: ദൈവീക ചിന്ത വർദ്ധിപ്പിക്കാൻ ശ്രമിക്കണം, കഴിയുംവിധം ക്ഷേത്ര ദർശനം നടത്തുകയും വേണം, കുടുംബസുഖം സ്ത്രീസുഖം എന്നിവ ഉണ്ടാകും, പഠിതാക്കൾ അശ്രദ്ധ കുറയ്ക്കണം.
ഉത്രാടം: കുടുംബാംഗങ്ങളുടെ രോഗങ്ങൾ മന:പ്രയാസങ്ങൾക്ക് ഇടയാക്കും, അധിക ജോലിഭാരം ശാരീരികമായി ക്ഷീണം വരുത്തി വയ്ക്കുംം ശത്രുക്കളെക്കൊണ്ടുള്ള ശല്യങ്ങൾ വർദ്ധിക്കും.
തിരുവോണം: തൊഴിൽ രംഗത്ത് കുഴപ്പങ്ങൾ ഉണ്ടാകും, ദാമ്പത്യ കലഹം ഉണ്ടാകാതെ ശ്രദ്ധിക്കണം, ആരോഗ്യ സ്ഥിതി വഷളാകും, ഭൂമി തർക്കങ്ങളിൽ അനുകൂലമായ തീരുമാനം എടുക്കാൻ കാലതാമസം നേരിടും.
അവിട്ടം: ബന്ധുക്കളുടെ സഹായ സഹകരണങ്ങൾ കുറയും, വാഹനങ്ങൾ വളരെയധികം സൂക്ഷിച്ച് കൈകാര്യം ചെയ്യാൻ ശീലിക്കുക, പലയിടത്തും തരംതാഴ്ത്തലിനിടയുണ്ട്, അനാവശ്യ സംഗതികളിൽ ഇടപെടുന്ന ശീലം ഒഴിവാക്കുക.
ചതയം: വിദ്യാഭ്യാസ രംഗത്ത് തടസ്സങ്ങൾ അനുഭവപ്പെടും, സാമ്പത്തിക ഇടപാടുകളിൽ പ്രയാസങ്ങൾ വർദ്ധിക്കും, കമിതാക്കൾ പരസ്പരം കലഹിച്ചുപിരിയും, അടുത്ത് സഹകരിക്കുന്നവർ ചതിക്കും, ശരീര സുഖം കുറയും.
പൂരുരുട്ടാതി: എതിർലിംഗത്തിൽ പെട്ടവരുമായി ഇടപെടുന്നത് വളരെ നിയന്ത്രിക്കണം, ആപത്തുകളിൽപ്പെട്ട് നാണക്കേട് ഉണ്ടായേക്കാം, രഹസ്യങ്ങൾ ആരോടും പങ്കുവയ്ക്കരുത്.
ഉത്രട്ടാതി: ധനനാശവും അഭിമാനക്ഷതവും ഉണ്ടാവും. ഈശ്വര ചിന്തയും ഈശ്വരാധീനവും കുറയും, ആഗ്രഹങ്ങൾ സാധിച്ചു കിട്ടില്ല, ആവശ്യ സമയത്ത് പണത്തിന് ബുദ്ധിമുട്ടുണ്ടാകും, ബന്ധുക്കൾ ശത്രുക്കളെ പോലെ പെരുമാറാൻ തുടങ്ങും.
രേവതി: സന്താനങ്ങളുടെ സഹായങ്ങൾ കുറയും, മകളുടെ വിവാഹത്തിന് കാലതാമസം നേരിടും, പ്രണയിതാക്കളിൽ പ്രണയ നൈരാശ്യം ഉടലെടുക്കും, വിഷാദം വരാതെ സൂക്ഷിക്കുക, രഹസ്യ ബന്ധങ്ങൾ പുറത്തറിയാതിരിക്കാൻ ശ്രദ്ധിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |