
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കൂട്ടബലാത്സംഗവും തട്ടിക്കൊണ്ടുപോകലും ഗൂഢാലോചനയും എല്ലാ പ്രതികൾക്കും ഒരുപോലെ ബാധകമായ കുറ്റമാണ്. അതുകൊണ്ടാണ് എല്ലാവർക്കും 20 വർഷം കഠിന തടവ് വിധിച്ചത്. ദൃശ്യം പകർത്തലും തടഞ്ഞുവയ്ക്കലും പൾസർ സുനിക്കെതിരെ മാത്രമാണ് ചുമത്തിയത്.
1. പൾസർ സുനി: കൂട്ടബലാത്സംഗം- ഐ.പി.സി 376ഡി (ശിക്ഷ: 20വർഷം കഠിനതടവ്, 50000രൂപ പിഴ, തുക ഒടുക്കിയില്ലെങ്കിൽ ഒരുവർഷം അധികതടവ്), ക്രിമിനൽ ഗൂഢാലോചന - 120ബി (20വർഷം കഠിനതടവ്, 50000രൂപ പിഴ, തുക ഒടുക്കിയില്ലെങ്കിൽ ഒരുവർഷം അധികതടവ്),
തട്ടിക്കൊണ്ടുപോകൽ -366 (10വർഷം കഠിനതടവ് 25000രൂപ പിഴ, അടച്ചില്ലെങ്കിൽ 6മാസം അധികതടവ്), നഗ്നദൃശ്യം പ്രചരിപ്പിക്കൽ -ഐ.ടി ആക്ട് 67എ (5വർഷം, ഒരുലക്ഷം പിഴ, ഒടുക്കിയില്ലെങ്കിൽ 6മാസം അധികതടവ്).
ദൃശ്യം പകർത്തൽ -ഐ.ടി ആക്ട് 66ഇ (3വർഷം, ഒരു ലക്ഷം പിഴ, ഒടുക്കിയില്ലെങ്കിൽ 6മാസം അധികതടവ്).
തടഞ്ഞുവയ്ക്കൽ -342 (ഒരുവർഷം തടവ്), ബലപ്രയോഗം- 356 (ഒരുവർഷം തടവ്), സ്ത്രീത്വത്തെ അപമാനിക്കൽ 354, 354ബി (പ്രത്യേക ശിക്ഷയില്ല).
2. മാർട്ടിൻ:
കൂട്ടബലാത്സംഗം- ഐ.പി.സി 376ഡി (ശിക്ഷ: 20വർഷം കഠിനതടവ്, 50000 രൂപ പിഴ, തുക ഒടുക്കിയില്ലെങ്കിൽ ഒരുവർഷം അധികതടവ്), ക്രിമിനൽ ഗൂഢാലോചന - 120ബി (20വർഷം കഠിനതടവ്, 50000രൂപ പിഴ, തുക ഒടുക്കിയില്ലെങ്കിൽ ഒരുവർഷം അധികതടവ്),
തട്ടിക്കൊണ്ടുപോകൽ -366 (10വർഷം കഠിനതടവ്, 25000 രൂപ പിഴ, അടച്ചില്ലെങ്കിൽ 6 മാസം അധികതടവ്), തെളിവ് നശിപ്പിക്കൽ -201 (3വർഷം തടവ്, 25000 പിഴ, ഒടുക്കിയില്ലെങ്കിൽ 6മാസം അധികതടവ്), പ്രേരണാകുറ്റം- 109( പ്രത്യേക ശിക്ഷയില്ല).
3. മണികണ്ഠൻ, 4. വിജീഷ്, 5. സലിം, 6. പ്രദീപ്
നാലു പേർക്കും കൂട്ടബലാത്സംഗം- ഐ.പി.സി 376ഡി (ശിക്ഷ: 20 വർഷം കഠിനതടവ്, 50000രൂപ പിഴ, തുക ഒടുക്കിയില്ലെങ്കിൽ ഒരുവർഷം അധികതടവ്), ക്രിമിനൽ ഗൂഢാലോചന - 120ബി (20വർഷം കഠിനതടവ്, 50000രൂപ പിഴ, തുക ഒടുക്കിയില്ലെങ്കിൽ ഒരുവർഷം അധികതടവ്),
തട്ടിക്കൊണ്ടുപോകൽ -366 (10വർഷം കഠിനതടവ് 25000രൂപ പിഴ, അടച്ചില്ലെങ്കിൽ 6 മാസം അധികതടവ്), പ്രേരണാകുറ്റം- 109 (പ്രത്യേക ശിക്ഷയില്ല).
2017 ഫെബ്രുവരി 17ന് തൃശൂരിൽനിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയത്. റിമാൻഡ് പ്രതിയായി 85 ദിവസം ദിലീപ് ജയിലിൽ കഴിഞ്ഞിരുന്നു.
പെൻഡ്രൈവ് സുരക്ഷിതമാക്കും,
വിവാഹമോതിരം മടക്കിനൽകണം
നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് അന്വേഷണ ഉദ്യോഗസ്ഥന്റെ കസ്റ്റഡിയിലാണുള്ളതെന്നും അതിജീവിതയുടെ സ്വകാര്യതയ്ക്ക് ഭംഗം വരാത്തവിധം അത് സുരക്ഷിതമായി സൂക്ഷിക്കണമെന്നും കോടതി ഉത്തരവിട്ടു. ഡിവൈ.എസ്.പി ബൈജു പൗലോസായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. ആക്രമണസമയത്ത് നടി അണിഞ്ഞിരുന്ന വിവാഹനിശ്ചയ മോതിരം തിരികെനൽകണം. പീഡനംനടന്ന മഹീന്ദ്ര എസ്.യു.വി ഒഴികെയുള്ള വാഹനങ്ങൾ കക്ഷികൾക്ക് നൽകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |