SignIn
Kerala Kaumudi Online
Tuesday, 16 December 2025 5.50 AM IST

ഉയർച്ച, സ്വത്തും സമ്പത്തും നേടും; നാളെ ഇക്കാര്യങ്ങൾ കാത്തിരിക്കുന്നത് ഇവരെ

Increase Font Size Decrease Font Size Print Page
money

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2025 ഡിസംബർ 14 - 1198 വൃശ്ചികം 28 ഞായറാഴ്ച (പുലർന്ന ശേഷം 8 മണി 17 മിനിറ്റ് 59 സെക്കന്റ് വരെ അത്തം നക്ഷത്രം ശേഷം ചിത്തിര നക്ഷത്രം)

അശ്വതി: തെറ്റിദ്ധാരണാപരമായി സംസാരിക്കുമെങ്കിലും കുശാഗ്ര ബുദ്ധിയിലൂടെ അതിൽ നിന്നും തലയൂരുകയും ചെയ്യും. ശത്രുക്കളുടെ പദ്ധതികള്‍ മുന്‍കൂട്ടി അറിഞ്ഞു പ്രവത്തിക്കണം. എല്ലാവിധ കാര്യങ്ങളിലും അസന്തുഷ്ടനായിരിക്കും, പാർട്ട്ണേഴ്സിന്റെ ഇടയിലും പ്രശ്നങ്ങൾ ഉണ്ടാകും.

ഭരണി: മാന്ത്രിക കർമ്മങ്ങൾ ചെയ്യാൻ താല്പര്യമുണ്ടാകും. ധനവരവ് നന്നായിരിക്കും. സർക്കാരിൽ നിന്നോ മേലധികാരികളിൽ നിന്നോ പ്രശ്നങ്ങൾ ഉണ്ടാകുന്നതാണ്. വിപരീത ലിംഗക്കാരുമായി ചങ്ങാത്തം കൂടി കാര്യസാധ്യം നടത്താൻ ശ്രമിക്കും.

കാര്‍ത്തിക: മനസന്തോഷം, വിദ്യയിലുയർച്ചയും മതപരമായ കാര്യങ്ങളിൽ വിശ്വാസവും ഉണ്ടായിരിക്കും. ബന്ധുജനങ്ങളുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ മാറികിട്ടും. മേലധികാരികളില്‍ നിന്നും സൗഹാര്‍ദ്ദപരമായ സമീപനം പ്രതീക്ഷിക്കാം.

രോഹിണി: ആരോഗ്യനില മെച്ചമായിരിക്കും സേവനമാറ്റവും പാർട്‌ണർഷിപ്പിൽ ഉയർച്ചയും ഉണ്ടാകും. കര്‍മ്മ മേഖലയില്‍ പുതുമയാര്‍ന്ന ആശയങ്ങള്‍ അവതരിപ്പിക്കുന്നത് വഴി അംഗീകാരം ലഭിക്കും.

മകയിരം: ദിനം അനുകൂലം. ഉയർച്ചകളുണ്ടാകും, ജീവിതത്തിൽ ഉന്നതസ്ഥാനത്തെത്തിച്ചേരും. സ്വന്തം പ്രയത്‌നത്തിലൂടെ ഉയര്‍ച്ചയും പുരോഗതിയും നേടിയെടുക്കുന്നതിന് സാധിക്കുന്നതാണ്. ഇണയിൽ നിന്നും സന്തോഷം ലഭിക്കുന്നതാണ്.

തിരുവാതിര: പ്രശസ്തിയും കീർത്തിയും ലഭിക്കും. ബുദ്ധിസാമര്‍ത്ഥ്യം കൂടുതലായിരിക്കും. സഹോദരങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ ലഭിക്കും ഉദ്ദേശിക്കുന്ന പലകാര്യങ്ങളും പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും, സേവന സന്നദ്ധത പ്രകടിപ്പിക്കും, സന്താനങ്ങളുടെ ആരോഗ്യ പരിപാലനം നടത്തും.

പുണര്‍തം: പ്രേമബന്ധത്തിലകപ്പെടാൻ സാദ്ധ്യത. തൊഴിലിൽ ഉയർച്ചയും പ്രൊമോഷനും ലഭിക്കും. ചിലർക്ക് വിവാഹം നടക്കാനും ഇടയുണ്ട്. ആരോഗ്യപരമായും തൊഴില്‍പരമായും ഉണ്ടായിരുന്ന ബുദ്ധിമുട്ടുകൾ അവസാനിക്കും, വിവിധ മേഖലകളില്‍ നിന്നും സഹായ സഹകരണങ്ങൾ ഉണ്ടാകും.

പൂയം: ശത്രുനാശവും ശത്രുക്കൾക്ക് ദുർഗതിയും ഉണ്ടാകും. എപ്പോഴും തീവ്രചിന്തകൾ കൊണ്ട് വ്യാകുലരായിരിക്കും. വളരെയധികം മുൻകോപിയും ധൈര്യശാലിയും ആയിരിക്കും. പ്രതികൂല സാഹചര്യങ്ങളില്‍ ആത്മവിശ്വാസത്തോടു കൂടി പ്രവര്‍ത്തിക്കുവാൻ സാധിക്കും.

ആയില്യം: തൊഴിൽ രംഗത്ത് മത്സരങ്ങളോട് പൊരുതി ജയിക്കേണ്ടതായ കാലഘട്ടമാണ്. അകാരണമായ കലഹങ്ങള്‍ പല പ്രശ്‌നങ്ങള്‍ക്കും ഇടയാക്കും. വിശ്വാസവഞ്ചനയും കൗശല ബുദ്ധിയും കാണിക്കും.‍ അനാവശ്യ ദുർവാശി ഒഴിവാക്കുക, കുടുംബങ്ങളില്‍ അസ്വാരസ്യം ഉടലെടുക്കും.

മകം: നന്നായി സംസാരിക്കാനുള്ള കഴിവുണ്ടാകും. മന:സന്തോഷം വര്‍ദ്ധിപ്പിക്കും. അവസരോചിതമായി ആത്മധൈര്യം കൈവിടാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ ആപത്ഘട്ടങ്ങളെ അതിജീവിക്കും. വളരെ ഉയർച്ചകളും സ്വത്തും സമ്പത്തും നേടും.

പൂരം: ആരോഗ്യത്തിന് വളരെ പ്രശ്നങ്ങളെ ഉണ്ടാക്കും. വഴക്കിടുന്ന സ്വാഭാവമായിരിക്കും. കുടുംബാംഗങ്ങളോട് പരുഷമായ വാക്കുകള്‍ ഉപയോഗിക്കുവാനുള്ള പ്രവണതയുണ്ടാകും. ഇണയുമായി അഭിപ്രായവ്യത‌്യാസത്തിനും സാദ്ധ്യതയുണ്ട്. സമ്പത്തിന് കുറവും വളരെയധികം ചെലവും ഉണ്ടാകുന്നതാണ്.

ഉത്രം: സ്നേഹിതരെക്കൊണ്ട് ക്ലേശവും ധനഹാനിയും മനചാഞ്ചല്യവും ഉണ്ടാകും. സംസാരത്തിൽ പ്രശ്നങ്ങളുണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ സൂക്ഷ്മത പുലര്‍ത്തേണ്ടതാണ്. ജീവിത പങ്കാളിക്ക് തൊഴിൽ രംഗത്ത് ധാരാളം ധനം സമ്പാദിക്കാൻ സാധിക്കും. സന്താനത്തിന് വിവാഹമോചനം ഉണ്ടാകാൻ സാദ്ധ്യത കാണുന്നു.

അത്തം: ആരോഗ്യനില മോശമായിരിക്കും. വിവാഹജീവിതം മോശമായിരിക്കും. പലതരത്തിലും അരുതാത്ത ബന്ധത്തിലേർപ്പെടുകയും ചെയ്യും. ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസം വർദ്ധിക്കാനിടയുണ്ട്.‍ ആരോഗ്യപരമായി നല്ല കരുതല്‍ അവശ്യം, മറ്റുള്ളവരില്‍ നിന്നും ക്ലേശകരമായ അനുഭവങ്ങള്‍ ഉണ്ടാകും.

ചിത്തിര: അനാവശ്യമായി രേഖകൾ ഒപ്പ് വച്ചിട്ടുള്ളതിനാൽ പ്രശ്നങ്ങളെയും നഷ്ടങ്ങളെയും നൽകും. പൊതുജനങ്ങളുമായി കലഹിക്കാനിടവരും.‍ പിതാവില്‍നിന്നോ പിതൃബന്ധുക്കളില്‍ നിന്നോ വിഷമാനുഭവങ്ങൾ ഉണ്ടാകും. വിവാഹ ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകും.

ചോതി : കുടുംബത്തിന് വളരെ പ്രതിസന്ധികളുണ്ടാകുകയും അതിനാൽ മനശ്ശാന്തിക്ക് കുറവ് ഉണ്ടാകുകയും ചെയ്യും. പൊതുകാര്യങ്ങളിൽ ഇടപെട്ട് സൽപ്പേര് സംബാദിക്കും.‍ ക്ഷമയുണ്ടായിരിക്കും ധൈര്യവും ഉണ്ടായിരിക്കുന്നതാണ്. സഹോദരങ്ങളുമായി സ്നേഹത്തോടെ കഴിയുന്നതാണ്.

വിശാഖം: സംഗീതത്തിൽ കഴിവ്, പ്രേമസാഫല്യം, ഊഹ കച്ചവടത്തിൽ വിജയം, സുഖവാസ കേന്ദ്രത്തിലേക്ക് യാത്രകൾ നടത്തും, ഭരണാധികാരം ലഭിക്കും, വിവാഹ അന്വേഷണം നടത്തുന്നവര്‍ക്ക് മംഗല്യം സിദ്ധിക്കുന്ന അവസരമാണ്, കുട്ടികൾക്കായി ധാരാളം പണം ചെലവഴിക്കും.

അനിഴം: ബന്ധുക്കളുമായി നല്ല ബന്ധം പുലർത്തും നല്ല സുഹൃത് ബന്ധവും ലഭിക്കും. തൊഴില്‍രംഗത്ത് ഉയര്‍ച്ച അംഗീകാരം എന്നിവ ലഭിക്കും, പങ്കാളിയുടെ ഭാഗത്തു നിന്നും സാമ്പത്തികമായ സഹായങ്ങള്‍ വസ്തുവകകള്‍ എന്നിവ വന്നു ചേരും. സ്റ്റാറ്റസ്സിൽ ഉയർച്ചകളുണ്ടാകുന്നതാണ്.

കേട്ട: ഊഹക്കച്ചവടത്തില്‍ നിന്നും സന്താനത്തിൽ നിന്നും സിനിമ തുടങ്ങിയവയിൽ നിന്നും ധനലാഭവും പ്രതീക്ഷിക്കാം. ദൈവിക കാര്യങ്ങൾ‍ നടത്തുവാൻ അവസരം ലഭിക്കും, പെൺമക്കളുടെ കല്യാണാലോചനകള്‍ വീണ്ടും സജീവമാകും.

മൂലം: മത്സരപരീക്ഷയിൽ വിജയവും നേട്ടങ്ങളും വിദ്യാവിജയവും. സ്ത്രീകള്‍ മൂലം സുഖവും സന്തോഷവും നിറഞ്ഞ ഒരു ദിവസം. പ്രേമവിവാഹം തീരുമാനമാകും, പിണങ്ങി നിന്നിരുന്ന ദമ്പതികള്‍ യോജിപ്പിലാകും. സർക്കാരിൽ നിന്നും ബഹുമാനാദികൾ ലഭിക്കുന്നതാണ്.

പൂരാടം: എന്റർടെയിൻമെന്റ് ഫീൽഡിലുള്ളവര്‍ക്ക് കൂടുതൽ സമ്പത്ത് ലഭിക്കാൻ സാദ്ധ്യതയുണ്ട്. സന്താനങ്ങളില്‍ നിന്നും സന്തോഷം വര്‍ദ്ധിക്കും. കുടുംബത്തില്‍ ശുഭകാര്യങ്ങള്‍ നടക്കും, സ്വന്തമായി തൊഴിലനുഷ്ഠിക്കുന്നവര്‍ക്ക് ഗുണകരമായ സമയം. കുട്ടികളെ സംബന്ധിച്ച് നല്ലതായ ദിവസം ജീവിതത്തിൽ വലിയ സ്ഥാനങ്ങളിൽ എത്തിച്ചേരും.

ഉത്രാടം: അച്ഛനും അമ്മയുമായി സന്തോഷജീവിതം നയിക്കും. വിദ്യാഭ്യാസത്തിൽ ഉന്നതിയുണ്ടാകും. വാണിജ്യം, വ്യവസായം എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗുണപ്രദമായ ദിനം, സുഗന്ധദ്രവ്യങ്ങള്‍ ലഭിക്കും, പുതിയ അറിവുകൾ നേടിയെടുക്കാൻ താല്പര്യം കാണിക്കും.

തിരുവോണം: നേട്ടങ്ങൾക്കായി പ്രയത്നിക്കുന്നതാണ്. ബന്ധുക്കളുമായി നല്ല ബന്ധത്തിലും സന്തോഷവും സമാധാനവും നിറഞ്ഞ ശൈലി സ്വീകരിക്കും. വിദ്യാഭ്യാസ രംഗത്ത് നല്ല പുരോഗതി,‍ കുടുംബാംഗങ്ങൾക്ക് ഇടയിലും പൊതുജനങ്ങള്‍ക്കിടയിലും അംഗീകാരം ലഭിക്കും.

അവിട്ടം: കുട്ടികൾക്ക് ഭാഗ്യാനുഭവങ്ങൾ ലഭിക്കും. രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല അവസരമാണ്, സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ വന്നു ചേരും, അപ്രതീക്ഷിത യാത്രകള്‍ മൂലം ധനനേട്ടം. ധനപ്രാപ്തി, ശത്രുജയം, മംഗളകര്‍മ്മങ്ങളിൽ പങ്കെടുക്കും. സുഖാനുഭവങ്ങള്‍,‍ പ്രമോഷൻ ലഭിക്കും

ചതയം: സുഹൃത്തുകള്‍ മുഖേനെ അംഗീകാരം, നിഗൂഡ ശാസ്ത്രങ്ങളില്‍ ആഭിമുഖ്യം തോന്നും, സാമ്പത്തികമായി ഉന്നതി. ഭൂമിവാങ്ങിക്കുന്നതിനും പുതിയ ഭവനം വെയ്ക്കുന്നതിനും ശ്രമം വിജയിക്കും, കാര്യങ്ങള്‍ക്ക് ഉണ്ടായിരുന്ന തടസ്സങ്ങൾ നീങ്ങും, വസ്തു തർക്കങ്ങൾ ഒത്തുതീർപ്പിലേക്ക് നീങ്ങും.

പൂരുരുട്ടാതി: കൃത്രിമ ദാമ്പത്യ ബന്ധങ്ങളിൽ ഇടപെടാൻ സാദ്ധ്യത. അപകടങ്ങളിൽ ചില ബുദ്ധിമുട്ടുകൾ തരണം ചെയ്യേണ്ടിവരും. കുടുംബ ജീവിതത്തിലും അപ്രതീക്ഷിത പ്രയാസങ്ങള്‍, യാത്രകൾ താമസിക്കുകയോ മുടങ്ങുകയോ ചെയ്യും, സഹോദരഭാഗത്തു നിന്നും മനക്ലേശം.

ഉത്തൃട്ടാതി: വിവാഹജീവിതം പ്രശ്നാധിഷ്ഠിതമായിരിക്കും. രണ്ടു പേർക്കുമിടയിൽ ബുദ്ധിമുട്ടുകൾ തരണം ചെയ്യേണ്ടിവരും. മാതാവില്‍ നിന്നും മന:പ്രയാസം, ബന്ധുജനങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നേക്കും, ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുവാന്‍ പ്രയാസപ്പെടും.

രേവതി: ഭരിക്കുന്ന സ്വഭാവവും എടുത്തു ചാട്ടക്കാരുമായിരിക്കും. മുറിവു ചതവുകൾ ഉണ്ടാകും. നേട്ടങ്ങള്‍ കുറവായിരിക്കും. ചിലവു കൂടുതലായിരിക്കും, കേസ്സുകൾ - സുഹൃത്തുക്കളുമായി ശത്രുത എന്നിവ സംഭവിക്കാതിരിക്കുവാന്‍ കൂടുതല്‍ ശ്രദ്ധിക്കണം,‍ ശാരീരികപ്രശ്‌നങ്ങൾ അലട്ടും, വളരെ സൂക്ഷിച്ചില്ലെങ്കില്‍ അമിതമായ ധനചെലവ് ഉണ്ടാകും.

TAGS: ASTROLOGY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.