
റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com
2022 ഡിസംബർ 17 - 1198 ധനു 2 ബുധനാഴ്ച. ( വൈകുന്നേരം 5 മണി 10 മിനിറ്റ് 59 സെക്കന്റ് വരെ വിശാഖം നക്ഷത്രം ശേഷം അനിഴം നക്ഷത്രം)
അശ്വതി: സ്വകാര്യസ്ഥാപന നടത്തിപ്പിൽ നേട്ടങ്ങൾ ഉണ്ടാകും, ദാമ്പത്യ കലഹങ്ങൾ ഒഴിവാകും, ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റം ഉണ്ടാകും, കര്‍മ്മ മേഖലകളില്‍ പരിഷ്‌ക്കാരങ്ങള്‍ ആവിഷ്‌ക്കരിക്കും.
ഭരണി: ആഡംബര വസ്തുക്കളുടെ ക്രയവിക്രയങ്ങളിൽ നേട്ടങ്ങൾ ഉണ്ടാകും, പൊതുരംഗത്തുള്ള എതിർപ്പുകൾ അവസാനിക്കും, ഏറ്റെടുത്ത ദൗത്യം ലക്ഷ്യ പ്രാപ്തിയില്‍ എത്തിക്കുവാന്‍ സാധിക്കും, സഹപ്രവര്‍ത്തകരുടെ സഹായ സഹകരണങ്ങള്‍ ഉണ്ടാകും.
കാര്‍ത്തിക: ആഗ്രഹ സാക്ഷാത്കാരത്തിന് തടസങ്ങളും പ്രയാസങ്ങളും, സാമ്പത്തികസ്ഥിതി മെച്ചം ആയിരിക്കില്ല, പലരില്‍ നിന്നും വിപരീത പ്രതികരണങ്ങള്‍ വന്നുചേരും, ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവുകൾ ലഭിക്കാൻ തടസങ്ങൾ ഉണ്ടാകും, തൊഴില്‍ മേഖലയില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കും.
രോഹിണി: തൊഴിൽ രംഗത്ത് പുരോഗതി കുറയുകയും മേലുദ്യോഗസ്ഥരുടെ വിദ്വേഷം സമ്പാദിക്കുകയും ചെയ്യും, സാമ്പത്തികനേട്ടം കുറയും, ദമ്പതികള്‍ വളരെയധികം വിട്ടുവീഴ്ച മനോഭാവം സ്വീകരിക്കണം, രോഗങ്ങള്‍ക്ക് വിദഗ്‌ദ ചികിത്സ വേണ്ടിവരും.
മകയിരം: ഔദ്യോഗിക രംഗത്ത് സ്ഥാനചലനത്തിന് സാദ്ധ്യത, വ്യവഹാരങ്ങൾ പ്രതികൂലമാകും, ഉപകാരം ചെയ്ത് കൊടുത്തവരില്‍ നിന്നും വിപരീത പ്രതികരണങ്ങള്‍ വന്നുചേരും, അകാരണമായ ഉള്‍ഭയം, തര്‍ക്കങ്ങളില്‍ നിന്നും നിരുപാധികം പിന്‍മാറുക.
തിരുവാതിര: ആരോഗ്യസ്ഥിതി വഷളാകാതെ ശ്രദ്ധിക്കണം, വിദ്യാർത്ഥികൾക്ക് പഠനത്തിൽ അലസത വർദ്ധിക്കും, സ്വന്തം ആവശ്യങ്ങൾക്ക് പണം കടം വാങ്ങേണ്ടതായി വരും, തൊഴില്‍ മേഖലകളില്‍ സമ്മര്‍ദ്ദവും യാത്രാക്ലേശവും വര്‍ദ്ധിക്കും, അനാവശ്യ തോന്നലുകള്‍ ഉപേക്ഷിക്കണം.
പുണര്‍തം: ശത്രുക്കളിൽ നിന്നുള്ള ഉപദ്രവം വർദ്ധിക്കും, സഹോദരങ്ങളുമായി കലഹങ്ങൾക്ക് നിൽക്കരുത്, ഈശ്വരപ്രാര്‍ത്ഥനകളാല്‍ അനുകൂല ഫലങ്ങള്‍, ദൗത്യം നിര്‍വഹിക്കുവാന്‍ അഹോരാത്രം പ്രവര്‍ത്തിക്കും, ദുശ്ശീലങ്ങള്‍ ഒഴിവാക്കുക.
പൂയം: സഹപ്രവർത്തകരുടെ പെരുമാറ്റത്തിൽ അനുകൂലമായ നിലപാട് ഉണ്ടാകും, മേലുദ്യോഗസ്ഥരുടെ അംഗീകാരം നേടിയെടുക്കും, വിദേശ ഉദ്യോഗത്തിനു ശ്രമിക്കുന്നവര്‍ക്ക് ശ്രമം വിജയിക്കും, പുതിയ ഗൃഹ നിര്‍മ്മാണത്തിന് കാലം അനുകൂലമാണ്.
ആയില്യം: കലാരംഗത്ത് നിന്നും അംഗീകാരങ്ങൾ ലഭിക്കും, കച്ചവട സംരംഭത്തിനുള്ള തടസങ്ങൾ മാറിക്കിട്ടും, ജീവിതപങ്കാളിക്ക് തൊഴിലിനു മേന്മയുണ്ടാകും, ഉന്നത സ്ഥാനത്തുള്ളവരുടെ സഹായം ലഭിക്കും, ദൂരയാത്രക്ക് ശ്രമിക്കുന്നവര്‍ക്ക് ദിനം അനുകൂലമാണ്, കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
മകം: സഹോദരങ്ങളുമായിട്ട് ഉള്ള ബന്ധം മെച്ചപ്പെടും, അന്യദേശ വാസത്തിനുള്ള തടസങ്ങൾ മാറിക്കിട്ടും, വായ്പ സഹായം ലഭിക്കുന്നതാണ്, ദാമ്പത്യ ജീവിതത്തില്‍ ശോഭിക്കും, സര്‍ക്കാരില്‍ നിന്ന് ആനുകൂല്യം, പുതിയ പദ്ധതികള്‍ വിജയിപ്പിക്കും, വിദേശത്ത് ജോലി ലഭിക്കാന്‍ സാദ്ധ്യത.
പൂരം: തൊഴിൽ സ്ഥലത്തെ തർക്കങ്ങൾ പരിഹരിക്കപ്പെടും, സ്വകാര്യ സ്ഥാപനത്തിൽ ശമ്പള വർധനവിന് സാദ്ധ്യത, വളരെ കാലമായി അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കള്‍ കാര്യസാധ്യത്തിനായി അടുത്തുകൂടും, ശക്തമായ തീരുമാനങ്ങള്‍ കൈക്കൊള്ളും, ശത്രു നാശം.
ഉത്രം: പരസ്പരധാരണയോടു കൂടിയുള്ള പ്രവർത്തനങ്ങൾ വിജയപ്രാപ്തി നേടും, കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടങ്ങളും അംഗീകാരങ്ങളും ലഭിക്കും, ഉന്നത സ്ഥാനമുള്ള വ്യക്തികളുമായി ബന്ധപ്പെടും, കടബാദ്ധ്യതകളില്‍ നിന്ന് മോചനം, അഭിപ്രായ ഭിന്നതകള്‍ മാറും, ബന്ധുക്കളുമായി ദൂര യാത്ര പോകും.
അത്തം: കർമ്മരംഗത്ത് ഗുണകരമായ പരിവർത്തനങ്ങൾ സംഭവിക്കും, കച്ചവട സംബന്ധമായ തർക്കങ്ങളിൽ ഒത്തുതീർപ്പ് ഉണ്ടാവും, ഉദ്യോഗാർദ്ധികള്‍ക്ക് ഉദ്ദേശിച്ച ഫലം ലഭിക്കും, അകന്നു കഴിയുന്നവര്‍ ഒന്നിക്കാന്‍ സാദ്ധ്യത, കാര്‍ഷിക മേഖലയില്‍ നേട്ടം കൈവരും.
ചിത്തിര: സ്ത്രീകൾക്ക് അന്യദേശത്ത് ജോലി സാദ്ധ്യതയോ ധനസഹായമോ ലഭിക്കും, ശത്രുക്കളിൽ നിന്നുള്ള ഉപദ്രവങ്ങൾ കുറയും, കലാസാഹിത്യ പ്രവര്‍ത്തനത്തിലൂടെ ഗുണാനുഭവം, പ്രായമായവരുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം, കുടുംബത്തില്‍ സന്തോഷവും സമാധാനവും.
ചോതി: പങ്കാളി മുഖേനെ സാമ്പത്തികനേട്ടം ഉണ്ടാവും, പണം ചെലവഴിക്കുന്നതിൽ മിതത്വം പാലിക്കും, പങ്കാളിയോട് ആത്മാര്‍ത്ഥത പുലര്‍ത്തും, അനുകൂല സ്ഥാനത്തേക്ക് സ്ഥാനചലനം, വിവാഹ ജീവിതം വിജയകരം, പരിശ്രമം വിജയിക്കും, സര്‍വ്വകാര്യ വിജയം.
വിശാഖം: പരീക്ഷണങ്ങളെ നേരിട്ട് വിജയം കൈവരിക്കും, മറ്റുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കും, കച്ചവട സ്ഥാപനത്തിലെ തർക്കങ്ങൾ പരിഹരിക്കപ്പെടും. വരുമാനം വര്‍ദ്ധിക്കും, പ്രായോഗികവശങ്ങള്‍ സമന്വയിപ്പിച്ച് ചെയ്യുന്നതെല്ലാം വിജയിക്കും.
അനിഴം: സന്താനത്തിന്റെ മംഗല്യ തടസം മാറി കിട്ടും, പുതിയ തൊഴിൽ രംഗത്ത് ശമ്പള വർദ്ധനയുണ്ടാകും, പിതാവിൽ നിന്നോ പിതൃ ബന്ധുക്കളിൽ നിന്നോ ധനസഹായം ലഭിക്കും, ധനകാര്യ സ്ഥാപനത്തിൽ നിന്നുള്ള വായ്പ തടസ്സം മാറി കിട്ടും, ജന്മനാട്ടില്‍ വന്നുപോകുവാന്‍ സാധിക്കും.
കേട്ട: അപകടഘട്ടത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെടും, കുടുംബ ബന്ധങ്ങളിൽ സമചിത്തത പാലിക്കണം, ലഹരിയുടെ ഉപയോഗം പൂർണമായി ഒഴിവാക്കണം, സ്വന്തം ആവശ്യങ്ങൾ മറന്നുകൊണ്ട് അന്യരെ സഹായിക്കുന്നത് ദോഷം ചെയ്യും, സുഹൃത്തുക്കളില്‍ നിന്നുള്ള സഹായങ്ങള്‍ കുറയും.
മൂലം: ആരോഗ്യപരമായ കാര്യങ്ങളെല്ലാം കൂടുതൽ ശ്രദ്ധിക്കണം, വ്യവസ്ഥകൾ പാലിക്കാത്തതിനാൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെടും, സാമ്പത്തികമായി അരക്ഷിതാവസ്ഥ ഉണ്ടാകും, ദു:ശ്ശീലങ്ങൾ ഒഴിവാക്കണം, കരാറുകളിൽ ഏർപ്പെടുമ്പോൾ വളരെയധികം ശ്രദ്ധിക്കണം, ഗൃഹനിർമ്മാണ പ്രവർത്തനം തടസപ്പെടും.
പൂരാടം: മുൻകാലങ്ങളിൽ ഉണ്ടായിരുന്ന ബന്ധങ്ങൾ തലവേദനയാവും, ക്ഷമ ഇല്ലാത്ത സംസാരങ്ങളും മുൻകോപവും ആപത്ത് വരുത്തി തീർക്കും, അപവാദ ആരോപണങ്ങളും കേസ്സുകളിലും തര്‍ക്കങ്ങളിലും പെടും, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് ക്ലേശകരമായ അനുഭവങ്ങള്‍, ശത്രുക്കളില്‍ നിന്നും ഉപദ്രവം.
ഉത്രാടം: സഹപ്രവർത്തകരുമായി അകൽച്ച ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം, പൊതുജനങ്ങളുമായി കലഹിക്കാനിടവരും, രാഷ്ട്രീയക്കാരുടെ ഭാവി മോശമാകും, കാര്‍ഷിക വിളകള്‍ക്ക് നാശം സംഭവിക്കാം, കാര്യങ്ങളില്‍ ഉചിത തീരുമാനം വരും, രോഗ ദുരിതങ്ങള്‍ ഒഴിയുകയില്ല.
തിരുവോണം: സന്താനത്തിന് ഉണ്ടാകുന്ന സാമ്പത്തിക ബാദ്ധ്യത തീർക്കേണ്ടി വരും, സ്ത്രീകൾക്ക് കർമ്മരംഗത്ത് അലസതയും മടിയും അനുഭവപ്പെടും, രാഷ്ട്രീയക്കാര്‍ക്ക് പൊതുജനങ്ങളില്‍ നിന്നും അസംതൃപ്തി, മറ്റുള്ളവരുടെ വഞ്ചനയില്‍ അകപ്പെടാതെ സൂക്ഷിക്കണം.
അവിട്ടം: കുടുംബ ബന്ധത്തിൽ സമചിത്തത പാലിക്കണം, വ്യക്തിപരമായ ഉള്ള നേട്ടത്തിനുള്ള അവസരങ്ങൾ നഷ്ടപ്പെടുത്തരുത്, ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം, സാമ്പത്തിക വിഷമതകള്‍ വര്‍ദ്ധിക്കും, പൊതുവേ പരാജയവും ധനനഷ്ടവും, വാക്കും പ്രവര്‍ത്തിയും ബന്ധമില്ലാത്തതായിരിക്കും.
ചതയം: അയൽക്കാരുമായുള്ള വസ്തു തർക്കത്തിന് പരിഹാരം ലഭിക്കും, ദുരിതങ്ങള്‍ക്ക് ആശ്വാസമുണ്ടാകും, ചികിത്സ ഫലിക്കും, സ്വയം ഭരണാധികാരം ലഭിക്കും, ബഹുമാനത്തോടുകൂടി ചെയ്യുന്നതെല്ലാം വിജയിക്കും, യാഥാര്‍ത്ഥ്യങ്ങളോട് പൊരുത്തപ്പെട്ട് ജീവിക്കും.
പൂരുരുട്ടാതി: മറ്റുള്ളവരുടെ ഉപദേശങ്ങളും നിർദ്ദേശങ്ങളും അനുസരിച്ച് പ്രവർത്തിക്കാൻ തയ്യാറാവും, ബന്ധു സമാഗമവും ബന്ധുക്കളോട് രമ്യതയും ഉണ്ടാകും, ആത്മവിശ്വാസവും ആര്‍ജ്ജവവും ഉണ്ടാകും, പണം സന്താനങ്ങള്‍ക്ക് ഉപരിപഠനത്തിന് ഉപകരിക്കും, മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ സാധിക്കും.
ഉത്തൃട്ടാതി: എതിർപ്പുകളെയും വെല്ലുവിളികളെയും മറികടക്കാനാവും, തൊഴിൽ രംഗത്ത് ഉയർച്ചയുണ്ടാവും, സാമ്പത്തിക പുരോഗതി കൈവരിക്കും, ശത്രുതാ മനോഭാവത്തിൽ ആയിരുന്നവര്‍ മിത്രങ്ങളായിത്തീരും, അംഗീകാരം എല്ലാ മേഖലകളില്‍ നിന്നും വന്നുചേരും.
രേവതി: കുടുംബബന്ധങ്ങളിൽ ഉണ്ടായിരുന്ന അപാകതകൾ ഒഴിവാകും, തൊഴിലും പഠനവും ഒരുപോലെ കൊണ്ടുപോകാൻ സാധിക്കും, ഉയര്‍ച്ച കൈവരിക്കാന്‍ സാധിക്കും, കര്‍മരംഗത്ത് നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും, സന്തോഷകരമായ അനുഭവങ്ങൾ, വ്യാപാര രംഗത്തുള്ളവര്‍ക്ക് വളരെയധികം നേട്ടങ്ങൾ, സര്‍വാഭീഷ്‌ടസിദ്ധി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |