
തിരുവനന്തപുരം: വൈസ്ചാൻസലർ നിയമനം സുപ്രീംകോടതി ഏറ്റെടുത്താൽ ഭാവിയിലെ നിയമനങ്ങൾക്കും ഇതേ ഗതി വരുമെന്ന് അറ്റോർണി ജനറൽ ആർ.വെങ്കിട്ടരമണി ഗവർണറെയും സർക്കാരിനെയും അറിയിച്ചതാണ് സമവായത്തിന് വഴിതുറന്നത്. ഒരു ഡസനിലേറെ വി.സി നിയമനങ്ങൾ ഇനി നടത്താനുണ്ട്. ഇനിയും കേസുകൾ കോടതിയിലെത്തിയാൽ ബംഗാളിൽ വി.സിമാരെ കൂട്ടത്തോടെ സുപ്രീംകോടതി നിയമിച്ച സ്ഥിതിയുണ്ടാവുമെന്ന് വന്നതോടെയാണ് അനുനയത്തിന് വഴിതെളിഞ്ഞത്. മാത്രമല്ല, ഗവർണറും മുഖ്യമന്ത്രിയും നിർദ്ദേശിച്ചതല്ലാത്ത പേരുകൾ സെർച്ച് കമ്മിറ്റി അദ്ധ്യക്ഷനായ ജസ്റ്റിസ് ധൂലിയ കോടതിയിൽ നൽകിയാൽ ഇരുപക്ഷത്തിനും അത് തിരിച്ചടിയാവുമായിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടി ഗവർണർ മുന്നോട്ടുവച്ച ഫോർമുല മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു.
വി.സിയാവാൻ സജിഗോപിനാഥ് രാജിവയ്ക്കും
തിരുവനന്തപുരം: ഡിജിറ്റൽ സർവകലാശാലയിൽ വി.സിയാവാൻ ഡോ.സജി ഗോപിനാഥിന് കോഴിക്കോട് ഐ.ഐ.എമ്മിലെ പ്രൊഫസർ ജോലി രാജിവയ്ക്കേണ്ടി വരും. ഡിജിറ്റലിൽ ആദ്യ വി.സിയാവാനും സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒയാവാനുമായി 7വർഷം അവധിയിലും ഡെപ്യൂട്ടേഷനിലുമായിരുന്നു. ഇനി ദീർഘാവധി ലഭിക്കില്ല. ആറു വർഷം കൂടി അദ്ദേഹത്തിന് സർവീസുണ്ട്. രാജിവയ്ക്കുകയോ സ്വയം വിരമിക്കുകയോ ചെയ്താലേ ഡിജിറ്റലിൽ അദ്ദേഹത്തിന് വി.സിയായി ചുമതലയേൽക്കാനാവൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |