
തിരുവനന്തപുരം: കേരള ബാങ്ക് കൂടുതൽ സാമൂഹ്യപ്രതിബദ്ധത ലക്ഷ്യമാക്കണമെന്നും പ്രാഥമിക കാർഷിക സഹകരണ ബാങ്കുകളെ പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി വി.എൻ.വാസവൻ.
കേരള ബാങ്കിൽ പുതുതായി ചുമതലയേറ്റ ഡയറക്ടർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്ക് പ്രസിഡന്റ് പി.മോഹനൻ, വൈസ് പ്രസിഡന്റ് ടി.വി.രാജേഷ്, മറ്റു ഡയറക്ടർമാർ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർട്ടി എം.ചാക്കോ എന്നിവർ പങ്കെടുത്തു. ബാങ്ക് മുൻ ഭരണസമിതിക്ക് മന്ത്രിയുടെ നേതൃത്വത്തിൽ സ്‌നേഹാദരവ് നൽകി.
മുൻ പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |